കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രവാസികളോട് അനീതി കാട്ടുന്നു : പ്രൊഫ. പി.ജെ.കുര്യന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഗള്‍ഫ് ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ നിന്നും സ്വദേശിവല്‍ക്കരണം, ഊര്‍ജിത നിതാഖത്ത് എന്നിവ മൂലം ലക്ഷക്കണക്കിന് പ്രവാസികള്‍ ജോലി നഷ്ടപ്പെട്ട് നാട്ടില്‍ മടങ്ങിയെത്തിയിരിക്കുന്ന സാഹചര്യത്തില്‍ ഇവര്‍ക്ക് പെന്‍ഷന്‍, പുനരധിവാസ പദ്ധതികള്‍ നടപ്പാക്കാതെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അനീതി കാട്ടുകയാണെന്ന് കെ.പി.സി.സി കോര്‍ കമ്മിറ്റി അംഗവും രാജ്യസഭാ മുന്‍ ഉപാദ്ധ്യക്ഷനുമായ പ്രൊഫ. പി.ജെ. കുര്യന്‍ പറഞ്ഞു. കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രവാസി ഭാരതീയ ദിവസ് ആഘോഷങ്ങളും ജനപ്രതിനിധികള്‍ക്കുള്ള സ്വീകരണ സമ്മേളനവും പത്തനംതിട്ട രാജീവ് ഭവന്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യു.പി.എ സര്‍ക്കാരിന്റെ കാലത്ത് കേന്ദ്രമന്ത്രിസഭയിലും യു.ഡി.എഫ് ഭരണകാലത്ത് സംസ്ഥാനത്തും പ്രവാസികള്‍ക്കായി പ്രത്യേക വകുപ്പും അതിന് ചുമതലപ്പെട്ട മന്ത്രിമാരും ഉണ്ടായിരുന്നത് പ്രവാസികളോടുള്ള പ്രതിബദ്ധത മൂലമാണെന്ന് പ്രൊഫ. പി.ജെ. കുര്യന്‍ പറഞ്ഞു. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ സംസ്ഥാന മന്ത്രിസഭയില്‍ പ്രവാസികള്‍ക്കായി പ്രത്യേകം മന്ത്രി ഉണ്ടാകുമെന്ന് പ്രൊഫ. പി.ജെ. കുര്യന്‍ പറഞ്ഞു.
പ്രവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് മാത്യു പാറയ്ക്കല്‍ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ മുഖ്യപ്രഭാഷണം നടത്തി.

കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. എന്‍. ഷൈലാജ്, പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം, മോനി ജോസഫ്, ഷിബു റാന്നി, അബ്ദുള്‍കലാം ആസാദ്, പ്രസാദ് മേപ്പുറത്ത്, ടി.വി. മാത്യു, കെ.കെ. തോമസ്, കെ.സി. ചാക്കോ, മാത്യു ചാണ്ടി, ജോസ് കൊടുന്തറ, ബി. സുരേഷ്, ആഷിഷ് പാലക്കാമണ്ണില്‍, സോമന്‍ ജോര്‍ജ്, ഹനീഫ ഹസന്‍, സിസി വര്‍ഗീസ്, രാജീവ് സത്യവാന്‍, അജ്മല്‍ കരീം എന്നിവര്‍ പ്രസംഗിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ച പ്രവാസി കോണ്‍ഗ്രസ് പ്രതിനിധികളെ സമ്മേളനത്തില്‍ ആദരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നൂറടിയിലേറെ ആഴമുള്ള കിണറ്റിൽ വീണ മധ്യവയസ്കൻ അത്ഭുതകരമായി രക്ഷപെട്ടു ; ഫയർ ഫോഴ്സ് പുറത്തെത്തിച്ചത്...

0
തിരുവനന്തപുരം: നൂറടിയിലേറെ താഴ്ചയുള്ള കിണറ്റിൽ വീണയാളെ ഫയർ ഫോഴ്സ് സംഘം സാഹസികമായി...

പ്രധാനമന്ത്രിയുടെ മുംബൈ സന്ദർശനത്തിനു വ്യാജ പിഎംഒ ഉദ്യോഗസ്ഥൻ ; രേഖകൾ നിർമിച്ചത് ചാറ്റ് ജിപിടി...

0
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുംബൈ സന്ദർശനത്തിനു മുന്നോടിയായി ജിയോ വേൾഡ്...

ആര്യനാട് പെയിന്റിങ് തൊഴിലാളിയുടെ കൊലപാതകം : നാല് സുഹൃത്തുക്കൾ അറസ്റ്റിൽ

0
തിരുവനന്തപുരം: ആര്യനാട് കുളപ്പടയ്ക്ക് സമീപം പെയിന്റിങ് തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ...

ഇറാഖിൽനിന്ന് ഡ്രോൺ ആക്രമണം ; സൗദിയുടെ കൂറ്റൻ എണ്ണ പൈപ്പ് ലൈന് കേടുപാടുകൾ ;...

0
റിയാദ്: സൗദിയുടെ പ്രധാന എണ്ണ പൈപ്പ് ലൈനായ 'ഈസ്റ്റ്-വെസ്റ്റ് പൈപ്പ് ലൈന്'...