പുതിയ അക്രഡിറ്റേഷൻ നയം മാധ്യമ സ്വാതന്ത്ര്യത്തിന്മേലുള്ള കൂച്ചുവിലങ്ങ് ; മീഡിയ & ജേർണലിസ്റ്റ് വർക്കേഴ്സ് യൂണിയന്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കേന്ദ്ര പ്രക്ഷേപണ മന്ത്രാലയം തയ്യാറാക്കിയ പുതിയ അക്രഡിറ്റേഷൻ നയം മാധ്യമ സ്വാതന്ത്ര്യത്തിന്മേലുള്ള കൂച്ചുവിലങ്ങാണോയെന്ന് സംശയിക്കുന്നതായി മീഡിയ & ജേർണലിസ്റ്റ് വർക്കേഴ്സ് യൂണിയന്‍ പ്രസിഡന്റ് അജിത ജയ് ഷോർ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട് വാര്‍ത്ത എഴുതിയാല്‍ രാജ്യദ്രോഹക്കുറ്റം ചുമത്തുന്ന രാജ്യത്ത് ഇതിന്റെപേരില്‍ മാധ്യമ പ്രവര്‍ത്തകരുടെ വായ മൂടിക്കെട്ടുവാന്‍ നിഷ് പ്രയാസം കഴിയും. ഭരണത്തിലിരിക്കുന്നവര്‍ക്ക് അധികാരത്തിന്റെ സ്വാധീനങ്ങള്‍ ഉപയോഗിച്ച് എന്തു നടപടികളും ചെയ്യാന്‍ കഴിയും. അതുകൊണ്ടുതന്നെ ഈ പുതിയ നടപടികള്‍ ആശങ്കയോടെമാത്രമേ കാണുവാന്‍ കഴിയൂവെന്നും അജിത ജയ് ഷോർ പറഞ്ഞു.

പ്രസ് ഇൻഫർമേഷൻ ബ്യൂറോ പുറത്തിറക്കിയ ഉത്തരവിലെ വ്യവസ്ഥകള്‍ ഇപ്രകാരമാണ്. ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്‌ക്കും, രാജ്യത്തിന്റെ സുരക്ഷയ്‌ക്കും, വിദേശരാജ്യങ്ങളുമായുള്ള സൗഹൃദബന്ധത്തിനും, പൊതുക്രമത്തിനും, മര്യാദയ്‌ക്കും വിരുദ്ധമായി പ്രവർത്തിച്ചാൽ മാദ്ധ്യമപ്രവർത്തകർക്ക് സർക്കാരിന്റെ അംഗീകാരം നഷ്ടപ്പെടുമെന്ന് പ്രസ്താവിക്കുന്ന ഒരു വ്യവസ്ഥയും നയത്തിൽ ചേർത്തിട്ടുണ്ട്. അല്ലെങ്കിൽ കോടതിയലക്ഷ്യം, അപകീർത്തിപ്പെടുത്തൽ അല്ലെങ്കിൽ കുറ്റകൃത്യത്തിന് പ്രേരണ എന്നിവയുമായി ബന്ധപ്പെട്ടും അംഗീകാരം നഷ്ടപ്പെടാം. അക്രഡിറ്റേഷൻ ദുരുപയോഗം ചെയ്താൽ അത് പിൻവലിക്കുകയോ സസ്‌പെൻഡ് ചെയ്യുകയോ ചെയ്യുമെന്നും നയത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. പുതിയ നയം അനുസരിച്ച് ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ പ്രവർത്തിക്കുന്ന മാദ്ധ്യമപ്രവർത്തകർക്ക് അക്രഡിറ്റേഷന് അർഹതയുണ്ട്. മാദ്ധ്യമപ്രവർത്തകർക്കെതിരെ ‘ഗുരുതരമായ കുറ്റം’ ചുമത്തിയാൽ അക്രഡിറ്റേഷൻ സസ്‌പെൻഡ് ചെയ്യാമെന്ന് പുതിയ നയം വ്യക്തമാക്കുന്നു.

അക്രഡിറ്റേഷൻ സസ്‌പെൻഡ് ചെയ്യുന്നതിനുള്ള മറ്റ് പത്ത് വ്യവസ്ഥകളും ഉൾപ്പെടുത്തിയിട്ടുണ്ട്. പത്രപ്രവർത്തനേതര പ്രവർത്തനങ്ങൾ, തെറ്റായ വിവരങ്ങൾ പ്രസിദ്ധീകരിക്കൽ, പത്രപ്രവർത്തകൻ പ്രവർത്തിക്കുന്ന സ്ഥാപനം നിലവിലില്ലെങ്കിലോ അല്ലെങ്കിൽ മാദ്ധ്യമപ്രവർത്തകൻ സംഘടനയിൽ നിന്ന് പുറത്തുപോയാൽ അക്രഡിറ്റേഷൻ സസ്‌പെന്റ് ചെയ്യാം. സോഷ്യൽ മീഡിയയിലോ വിസിറ്റിംഗ് കാർഡുകളിലോ ലെറ്റർഹെഡുകളിലോ ‘ഇന്ത്യ ഗവൺമെന്റ് അംഗീകൃതം’ എന്ന് പരാമർശിക്കുന്നതിൽ നിന്ന് പുതിയ നയം പത്രപ്രവർത്തകനെ വിലക്കുന്നു.

ഡൽഹിയിലെ സർക്കാർ ഓഫീസുകളിലേക്കോ, രാഷ്‌ട്രപതിയോ പ്രധാനമന്ത്രിയോ പങ്കെടുക്കുന്ന ഏതെങ്കിലും പ്രത്യേക പരിപാടികളിലോ പ്രവേശിക്കണമെങ്കിൽ മാധ്യമപ്രവർത്തകർക്ക് അക്രഡിറ്റേഷൻ ആവശ്യമാണ്. പുതിയ നയത്തിൽ ഓൺലൈൻ വാർത്താ പ്ലാറ്റ്ഫോമുകളിൽ പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകരുടെ അക്രഡിറ്റേഷൻ സംബന്ധിച്ച മാർഗനിർദേശങ്ങൾ ഉൾപ്പെടുന്നു. എന്നാൽ വാർത്ത സമാഹരിക്കുന്നവരെ പരിഗണിക്കില്ല. പുതിയ നയം അനുസരിച്ച് വെബ്സൈറ്റിന്റെ ‘കഴിഞ്ഞ ആറ് മാസത്തെ ശരാശരി പ്രതിമാസ സന്ദർശകരുടെ എണ്ണം’ റിപ്പോർട്ടുചെയ്യുന്നതിനൊപ്പം, വെബ്സൈറ്റിന്റെ സിഎജി-അംഗീകൃത/എംപാനൽ ഓഡിറ്റർമാർ ശരിയായി സാക്ഷ്യപ്പെടുത്തുന്നതിനോടൊപ്പം ഓൺലൈൻ പ്ലാറ്റ്ഫോമുകൾ ഒരു വർഷത്തിലേറെയായി നിലനിൽക്കണം എന്ന നിബന്ധനയുമുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സർവ്വകലാശാലകളിൽ പുതിയ രാഷ്ട്രീയ പോര്; ആർ.എസ്.എസ് ചടങ്ങിലെ വി.സിമാരുടെ സാന്നിധ്യം വൻ ചർച്ചയാകുന്നു

0
തിരുവനന്തപുരം: ആർഎസ്എസ് പരിപാടിയിൽ അതിഥിയായി സർവകലാശാല വൈസ് ചാൻസലർമാർ. ആർഎസ്എസ് തലവൻ...

ഝാർഖണ്ഡിൽ വീണ്ടും ഖനി ദുരന്തം; അനധികൃത ഖനിയിൽ വിഷവാതകം ശ്വസിച്ച് നാല് തൊഴിലാളികൾ മരിച്ചു

0
റാഞ്ചി: ജാര്‍ഖണ്ഡിലെ റാംഗഡ് ജില്ലയിൽ ഖനിയില്‍ ജോലി ചെയ്യുന്നതിനിടെ വിഷവാതകം ശ്വസിച്ച്...

നഷ്ടപരിഹാരം വൈകിയതിൽ കടുത്ത പ്രകോപനം; ഓഫീസ് മുറിയിൽ കയറി സർക്കാർ ഉദ്യോഗസ്ഥന്റെ മുഖത്ത് ചെരിപ്പുകൊണ്ടടിച്ച്...

0
ബെംഗളൂരു: കാർഷിക വിളയുടെ നഷ്ടപരിഹാരം വൈകിയതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചെരുപ്പൂരി അടിച്ച്...

കാഫിർ സ്ക്രീൻഷോട്ട് കേസിൽ നിർണ്ണായക വഴിത്തിരിവ്; ഉറവിടം സംബന്ധിച്ച പ്രധാന വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചു

0
കോഴിക്കോട്: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ നിര്‍ണായക വിവരം പ്രത്യേക അന്വേഷണ സംഘത്തിന്....