കടം വാങ്ങിയ പണം തിരികെ നല്‍കിയില്ല ; യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച ശേഷം പൊട്ടക്കിണറ്റില്‍ തലകീഴായി കെട്ടിത്തൂക്കി

For full experience, Download our mobile application:
Get it on Google Play

പോത്തന്‍കോട് : കടം വാങ്ങിയ പണം തിരികെ നല്‍കാത്തതിന് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച ശേഷം സമീപത്തെ പൊട്ടക്കിണറ്റില്‍ തലകീഴായി കെട്ടിത്തൂക്കി. നന്നാട്ടുകാവ് സ്വദേശി നസീമാണ് (32) ക്രൂരമര്‍ദ്ദനമേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പോലീസ് കസ്‌റ്റഡിയിലെടുത്തതായി സൂചനയുണ്ട്. ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. പോത്തന്‍കോട് സ്വദേശിയായ ഷുക്കൂര്‍ എന്നയാളുടെ നേതൃത്വത്തിലാണ് മര്‍ദ്ദനം നടന്നതെന്നാണ് പോലീസിന് ലഭിച്ച വിവരം.

സംഭവത്തെക്കുറിച്ച്‌ പോലീസ് പറയുന്നത് ഇങ്ങനെ – ഇന്നലെ വൈകിട്ട് മൂന്നോടെ പോത്തന്‍കോട്ടാണ് സംഭവം നടന്നത്. ഷുക്കൂര്‍ അടക്കമുള്ള നാലംഗ സംഘം ഓട്ടോയിലെത്തി സുഹൃത്തിന്റെ കടയില്‍ ഇരിക്കുകയായിരുന്ന നസീമിനെ വിളിച്ചിറക്കി സംസാരിച്ചശേഷം ഓട്ടോയില്‍ കയറ്റിക്കൊണ്ടുപോകുകയായിരുന്നു. ചങ്ങാതിമാരാണെന്ന് കരുതി കടയിലുണ്ടായിരുന്നവരും ശ്രദ്ധിച്ചില്ല. എന്നാല്‍ ഏറെ നേരം കഴിഞ്ഞിട്ടും നസീം തിരിച്ചുവരാതിരുന്നതോടെ ബന്ധുക്കള്‍ അന്വേഷണം തുടങ്ങിയിരുന്നു. തട്ടിക്കൊണ്ടുപോയ സംഘം നസീമിനെ വട്ടപ്പാറയ്‌ക്ക് സമീപത്ത് കുറ്റ്യാണിയിലുള്ള ഒഴിഞ്ഞ സ്ഥലത്തെത്തിച്ച ശേഷം ക്രൂരമായി മര്‍ദ്ദിച്ചു.

ഇതിനുശേഷം സമീപത്തെ പൊട്ടക്കിണറ്റില്‍ തലകീഴായി കെട്ടിയിട്ടു. അവശനായപ്പോള്‍ നസീമിനെ ഉപേക്ഷിച്ച്‌ സംഘം രക്ഷപെടുകയായിരുന്നു. പിന്നീട് എങ്ങനെയോ രക്ഷപെട്ട നസീം ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. അവശനിലയിലായ നസീമിനെ ബന്ധുക്കള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പോത്തന്‍കോട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മൂന്ന് പേര്‍ കസ്‌റ്റഡിയിലായത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാണക്കാട് മണ്ണിടിച്ചിൽ ; അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കളക്ടർക്ക് നിർദേശം നൽകി മന്ത്രി

0
മലപ്പുറം: മലപ്പുറം പാണക്കാട് വേങ്ങര റോഡിലെ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട വിഷയത്തിൽ വിശദമായ...

സ്റ്റേറ്റ് ടാക്‌സ് ഓഫീസർ പരീക്ഷ ; ഉദ്യോഗാർഥികളുടെ വിവരം പി.എസ്.സി ചോർത്തി നൽകിയാതായി ആരോപണം

0
തിരുവനന്തപുരം : സ്റ്റേറ്റ് ടാക്സ് ഓഫീസറുടെ (ജി.എസ്.ടി.) റാങ്കുപട്ടിക പ്രസിദ്ധീകരിക്കുന്നതിനു മുൻപ്‌...

ഹൈക്കോടതി അംഗീകാരം നൽകി ; കണ്ഠര് ബ്രഹ്മദത്തൻ ശബരിമല തന്ത്രിയാകും

0
കൊച്ചി : ശബരിമല തന്ത്രിയായി കണ്ഠര് ബ്രഹ്മദത്തനെ നിയമിക്കാനുള്ള തിരുവിതാംകൂർ ദേവസ്വം...

ബൈക്കിൽ ‘റിവേഴ്സ്’ യാത്ര ; വിദ്യാർഥിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും

0
കൊച്ചി: ബൈക്കിൽ പിന്നോട്ട് തിരിഞ്ഞിരുന്ന് അപകടകരമായി യാത്ര ചെയ്ത സംഭവത്തിൽ വാഹനമോടിച്ച...