കോവാക്സീൻ നിർമ്മിക്കാൻ മറ്റു കമ്പനികളെയും ക്ഷണിച്ച് കേന്ദ്രസർക്കാർ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : കോവാക്സീൻ നിർമ്മിക്കാൻ മറ്റു കമ്പനികളെയും ക്ഷണിച്ച് കേന്ദ്രസർക്കാരും ഭാരത് ബയോടെക്കും. രാജ്യത്ത് വാക്സീൻ ഉൽപാദനം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് മറ്റു കമ്പനികളെ നിർമ്മാണത്തിന് ക്ഷണിച്ചത്. നിതി ആയോഗ് അംഗം ഡോ.വി.കെ. പോൾ ആണ് ഇക്കാര്യം അറിയിച്ചത്. തദ്ദേശീയമായി വികസിപ്പിച്ച കോവാക്സീൻ നിർമ്മിക്കുന്നത് ഹൈദരാബാദ് കേന്ദ്രമായ ഭാരത് ബയോടെക് ആണ്.

വാക്സീൻ ക്ഷാമം പരിഹരിക്കാൻ കോവാക്സീൻ നിർമ്മാണം മറ്റു കമ്പനികളെക്കൂടി ഏൽപ്പിക്കണമെന്നാവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ അടക്കം രംഗത്തെത്തിയിരുന്നു. ബയോസേഫ്റ്റി ലെവൽ 3 സംവിധാനമുള്ള ലാബുകളിലെ വാക്സീൻ നിർമ്മാണം സാധിക്കൂവെന്ന് വി.കെ. പോൾ പറഞ്ഞു. വാക്സീൻ നിർമ്മിക്കാൻ തയ്യാറാകുന്ന കമ്പനികൾക്ക് കേന്ദ്ര സർക്കാർ ആവശ്യമായ സഹായം ചെയ്തു നൽകും.

2021 ഓഗസ്റ്റിനും ഡിസംബറിനും ഇടയിലായി 200 കോടി ഡോസ് വാക്സീൻ രാജ്യത്ത് ലഭ്യമാകും. സീറം ഇൻസ്റ്റിറ്റ്യൂട്ട് ഉൽപാദിപ്പിക്കുന്ന 75 കോടി ഡോസ് വാക്സീനും ഭാരത് ബയോടെക് ഉൽപാദിപ്പിക്കുന്ന 55 കോടി ഡോസ് കോവാസ്കീനുമുൾപ്പെടെയാണ് 200 കോടി ഡോസ് ലഭ്യമാകുക. 5 മാസത്തിനുള്ളിൽ രാജ്യത്തെ ജനങ്ങൾക്കായി 216 കോടി വാക്സീൻ ഡോസുകളാണ് നിർമിക്കാൻ ലക്ഷ്യമിടുന്നത്. അടുത്ത വർഷം ആദ്യത്തോടെ 300 കോടി ഡോസ് ഉൽപാദിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിന് തരികിടകള്‍ ഒന്നും വേണ്ട – പത്തനംതിട്ട ജില്ല ഷാഡോ പോലീസിന്റെ കർശന നിരീക്ഷണത്തിൽ

0
പത്തനംതിട്ട : ഉത്രാട ദിനമായ ചൊവ്വാഴ്ച മുതൽ ആറന്മുള ഉത്രട്ടാതി വള്ളംകളി...

ഓണത്തിരക്കിൽ ശ്വാസംമുട്ടി റാന്നി : ഗതാഗതക്കുരുക്ക് രൂക്ഷം

0
​റാന്നി : ഓണാഘോഷങ്ങൾ സജീവമായതോടെ റാന്നി ടൗണിലും പരിസരപ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു....

ആൺകുട്ടിയെ ലഭിക്കാനായി രണ്ടാം വിവാഹം; പിന്നാലെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ മുപ്പതുകാരൻ അറസ്റ്റിൽ

0
മീററ്റ്: ആൺകുഞ്ഞ് ഉണ്ടാകാൻ വേണ്ടി രണ്ടാമത് വിവാഹിതനായി. മകൻ ജനിച്ച് 18...

കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ...