പേരറിവാളനോട് കേന്ദ്രസര്‍ക്കാരിന് വിവേചനം ; കോടതി നേരിട്ട് മോചന ഉത്തരവിടാമെന്ന് സുപ്രിംകോടതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജീവ് ഗാന്ധി വധക്കേസ് പ്രതി എ.ജി. പേരറിവാളനോട് കേന്ദ്രസര്‍ക്കാര്‍ വിവേചനം കാണിക്കുന്നുവെന്ന വിമര്‍ശനവുമായി സുപ്രിംകോടതി. പേരറിവാളന്റെ മോചനം സംബന്ധിച്ച് കൃത്യമായി വാദം പറയാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന് സുപ്രിംകോടതി ചൂണ്ടിക്കാട്ടി. കോടതി നേരിട്ട് മോചന ഉത്തരവിടാമെന്ന് ജസ്റ്റിസ് എല്‍ നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. കേന്ദ്രസര്‍ക്കാര്‍ എന്തിനാണ് ഗവര്‍ണറെ പ്രതിരോധിക്കുന്നതെന്നും രാഷ്ട്രപതിയുടെ തീരുമാനം എന്തായാലും കോടതിയെ ബാധിക്കില്ലെന്നും സുപ്രിംകോടതി വ്യക്തമാക്കി. ജയില്‍ മോചനം ആവശ്യപ്പെട്ടുള്ള പേരറിവാളന്റെ ഹര്‍ജി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.

പേരറിവാളനെ മോചിപ്പിക്കണമെന്ന മന്ത്രിസഭാ തീരുമാനത്തിന് ഗവര്‍ണര്‍ തടസം നിന്നുവെന്നാണ് തമിഴ്നാട് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. മന്ത്രിസഭാ ശുപാര്‍ശ രാഷ്ട്രപതിക്ക് അയച്ച ഗവര്‍ണറുടെ നടപടി ഭരണഘടനയ്ക്ക് എതിരാണ്. രാഷ്ട്രപതിക്കോ, ഗവര്‍ണര്‍ക്കോ മന്ത്രിസഭാ തീരുമാനത്തെ ചോദ്യം ചെയ്യാന്‍ കഴിയില്ലെന്നും തമിഴ്നാട് സര്‍ക്കാര്‍ വ്യക്തമാക്കി. ജയില്‍ മോചനമാവശ്യപ്പെട്ട് രാജീവ് ഗാന്ധി വധക്കേസ് പ്രതി എ.ജി. പേരറിവാളന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രിംകോടതി.

പേരറിവാളന്റെ ദയാഹര്‍ജിയില്‍ തീരുമാനം വൈകുന്നതില്‍ സുപ്രിംകോടതി രൂക്ഷവിമര്‍ശനമുന്നയിച്ചിരുന്നു. മന്ത്രിസഭയുടെ ശുപാര്‍ശയില്‍ തമിഴ്നാട് ഗവര്‍ണര്‍ മൂന്നര വര്‍ഷത്തിലധികം തീരുമാനമെടുക്കാതെ വെച്ചതില്‍ കോടതി രോഷം പ്രകടിപ്പിച്ചു. മോചനക്കാര്യത്തില്‍ ഗവര്‍ണര്‍ക്ക് വിയോജിപ്പുണ്ടായിരുന്നെങ്കില്‍ ക്യാബിനറ്റിന് തിരിച്ചയക്കണമായിരുന്നുവെന്നും രാഷ്ട്രപതിക്കല്ല അയക്കേണ്ടതെന്നും കോടതി പറഞ്ഞിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...