ഡീസലിൽ കയറ്റുമതി തീരുവ 23 രൂപയാക്കി കുറച്ച് കേന്ദ്രസർക്കാർ ; പുതിയ നിരക്കുകൾ പ്രാബല്യത്തിൽ

For full experience, Download our mobile application:
Get it on Google Play

ഡൽഹി: രാജ്യത്ത് ഡീസലിന്റെയും വിമാന ഇന്ധനത്തിന്റെയും കയറ്റുമതി തീരുവ വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ . കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടു കൂടിയാണ് ഇത് സംബന്ധിച്ച ഉത്തരവ് കേന്ദ്രം പുറത്തിറങ്ങിയത്. ആഭ്യന്തര ഉത്പാദനത്തിലും ഉപഭോഗത്തിലും നേരിടുന്ന ദുഷ്‌കരമായ സാഹചര്യങ്ങൾ കണക്കിലെടുത്താണ് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ ഈ നടപടി. പുതിയ ഉത്തരവ് പ്രകാരം ഡീസലിന്റെ കയറ്റുമതി തീരുവ ലിറ്ററിന് 23 രൂപയായി കുറച്ചു. വിമാന ഇന്ധനമായ ടർബൈൻ ഇന്ധനത്തിന്റെ കയറ്റുമതി തീരുവ 33 രൂപയായും കുറച്ചിട്ടുണ്ട്.

പെട്രോളിന്റെ കയറ്റുമതി തീരുവയിൽ നിലവിൽ യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. പുതിയ നിരക്ക് ഇന്നുമുതൽ പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ആഭ്യന്തര വിപണിയിലെ ഇന്ധന ലഭ്യത ഉറപ്പാക്കുന്നതിനും പെട്രോളിയം മേഖല നേരിടുന്ന പ്രതിസന്ധികൾ മറികടക്കുന്നതിനുമാണ് ഈ നീക്കം ലക്ഷ്യമിടുന്നത്. കയറ്റുമതി തീരുവയിലെ ഈ കുറവ് വിപണിയെ എങ്ങനെ ബാധിക്കുമെന്ന് വരും ദിവസങ്ങളിൽ മാത്രമേ വ്യക്തമാകൂ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...