യുക്രൈനിൽ കുടുങ്ങിയ പൗരൻമാരെ മടക്കി കൊണ്ടുവരാൻ ഇന്ത്യയോട് സഹായം അഭ്യർത്ഥിച്ച് നേപ്പാൾ ; സഹായിക്കാമെന്ന് കേന്ദ്ര സർക്കാർ

For full experience, Download our mobile application:
Get it on Google Play

ദില്ലി : യുക്രൈനിൽ കുടുങ്ങിയ പൗരൻമാരെ മടക്കി കൊണ്ടുവരാൻ ഇന്ത്യയോട് സഹായം അഭ്യർത്ഥിച്ച് നേപ്പാൾ. യുക്രൈനിൽ കുടുങ്ങിയ നേപ്പാൾ പൗരൻമാരെ മടക്കി കൊണ്ടുവരാൻ സഹായിക്കാമെന്ന് കേന്ദ്ര സർക്കാർ മറുപടി നൽകി. യുക്രൈനിൽ നേപ്പാളിന് നയതന്ത്ര കാര്യാലയമില്ലാത്തതും യുക്രൈനിൽ നിന്ന് നേപ്പാളിലേക്ക് വിമാന സർവീസുകൾ ഇല്ലാത്തതും പൗരന്മാരെ ഒഴിപ്പിക്കാൻ നേപ്പാളിന്‌ തടസ്സം സൃഷ്ടിക്കുന്നുണ്ട്.

യുക്രൈനിലേക്കുള്ള യാത്രക്കായി നേപ്പാൾ പൗരന്മാർ പ്രധാനമായും ആശ്രയിക്കുന്നത് ഇന്ത്യയിലെ യുക്രൈൻ നയതന്ത്ര കാര്യാലയത്തെയാണ്. എത്ര നേപ്പാൾ പൗരന്മാർ യുക്രൈനിലുണ്ടെന്ന് ഔദ്യോഗിക കണക്കുകളില്ല. എങ്കിലും 200 ലധികം നേപ്പാൾ പൗരന്മാർ യുക്രൈനിലുണ്ടെന്ന് ചില പ്രവാസി സംഘടനകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

യുക്രൈനിലുള്ള നേപ്പാൾ പൗരന്മാരോട് സാധ്യമായ ഏതെങ്കിലും മാർഗ്ഗത്തിലൂടെ രാജ്യത്തേക്ക് മടങ്ങാനും യുക്രൈനിലേക്കുള്ള യാത്ര മാറ്റി വെക്കാനും നേപ്പാൾ വിദേശകാര്യ മന്ത്രാലയം നേരത്തെ അറിയിപ്പ് നൽകിയിരുന്നു. വ്യോമ മാർഗ്ഗങ്ങൾ അടഞ്ഞതോടെ യുക്രൈനിന്റെ പടിഞ്ഞാറൻ അതിർത്തിയിലെ രാജ്യങ്ങൾ വഴി ഇന്ത്യ രക്ഷാദൗത്യം ആരംഭിച്ചിരുന്നു. ഈ പച്ഛാത്തലത്തിലാണ് നേപ്പാൾ ഇന്ത്യൻ സഹായം തേടിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിഹാറിൽ സ്‌കൂൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്ത ഉച്ചഭക്ഷണത്തിൽ പുഴുക്കൾ

0
പട്ന: വിദ്യാർത്ഥികൾക്ക് വിതരണം ചെയ്ത ഉച്ചഭക്ഷണത്തിൽ നിന്ന് പുഴുക്കളെ കണ്ടെത്തി....

അർജുൻ ആയങ്കിക്ക് ജാമ്യം ; കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റാൻ നടപടി തുടങ്ങി പോലീസ്

0
കണ്ണൂര്‍: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ജാമ്യം. കണ്ണൂർ സൈബർ...

മകളുടെ മുന്നിൽവച്ച് ലൈംഗികവൈകൃതം ; ഭാര്യയുടെ സ്വകാര്യദൃശ്യങ്ങൾ വിറ്റ പ്രതിയ്‌ക്കെതിരെ പോക്സോ ചുമത്തി

0
കൊല്ലം : കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല സൈറ്റുകൾക്കു വിറ്റെന്ന യുവതിയുടെ...

അത്യാധുനിക സ്മാർട്ട് ആംബുലൻസുകളുമായി അബുദാബി

0
അബുദാബി: അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികൾക്ക് ആശുപത്രിയിലെത്തുംമുമ്പ് തന്നെ വിദഗ്ധ...