വ​യ​നാ​ട് ചു​ര​ത്തി​ല്‍ കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സ് നി​യ​ന്ത്ര​ണം​ വി​ട്ടു ; കൊ​ക്ക​യി​ൽ വീ​ണ് യാത്രക്കാരന് പ​രി​ക്കേ​റ്റു

For full experience, Download our mobile application:
Get it on Google Play

​വൈ​ത്തി​രി : വ​യ​നാ​ട് ചു​ര​ത്തി​ല്‍ കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സ് നി​യ​ന്ത്ര​ണം​ വി​ട്ടു. തുടര്‍ന്ന് ബസ് സു​ര​ക്ഷാ​ഭി​ത്തി​യി​ലു​ര​സി നി​ന്നു. എന്നാല്‍, ബ​സ് മ​റി​ഞ്ഞേ​ക്കു​മെ​ന്ന പേ​ടി​യി​ല്‍ ധൃതിയി​ല്‍ ഇ​റ​ങ്ങി​യ യാ​ത്ര​ക്കാ​രി​ല്‍ ഒ​രാ​ള്‍ കൊ​ക്ക​യി​ല്‍ വീ​ണ് പ​രി​ക്കേ​റ്റു. ആ​ലു​വ സ്വ​ദേ​ശി​യും പൂ​ക്കോ​ട് വെ​റ്റ​റി​ന​റി സ​ര്‍​വ​ക​ലാ​ശാ​ല ജീ​വ​ന​ക്കാ​ര​നു​മാ​യ ഷാ​ജി​ക്കാ​ണ് (50) പ​രി​ക്കേ​റ്റ​ത്. ബു​ധ​നാ​​ഴ്ച രാ​വി​ലെ ആ​റ​ര​ക്ക് എ​ട്ടാം വ​ള​വി​നു സ​മീ​പം ആണ് സംഭവം. കോ​ഴി​ക്കോ​ടു ​നി​ന്ന്​ സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി​യി​ലേ​ക്ക്​ പോ​വു​ക​യാ​യി​രു​ന്ന ബ​സാ​ണ്​ അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്.

ഇ​രു​ട്ടി​ല്‍ ബ​ഹ​ളം കേ​ട്ടു​ണ​ര്‍​ന്ന യാ​ത്ര​ക്കാ​ര്‍ പു​റ​ത്തേ​ക്കു ​ക​ട​ക്കാ​ന്‍ തു​ട​ങ്ങി. ഷാ​ജി​യും ഏ​താ​നും യാ​ത്ര​ക്കാ​രും മു​ന്‍​വാ​തി​ലി​ലൂ​ടെ​യാ​യി​രു​ന്നു ഇ​റ​ങ്ങി​യ​ത്. ഇ​വി​ടെ ഭി​ത്തി പൊ​ളി​ഞ്ഞ ഭാ​ഗ​ത്തേ​ക്ക് കാ​ല് വെ​ച്ച​തും ഷാ​ജി താ​ഴ്ച​യി​ലേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു. വീഴ്ചയുടെ ആഘാതത്തില്‍ കൈ​ക്കും കാ​ലി​നും പ​രി​ക്കേ​റ്റ ഷാ​ജി വൈ​ത്തി​രി ടൗ​ണി​ലി​റ​ങ്ങി​യ ശേ​ഷം സു​ഹൃ​ത്തി​ന്‍റെ കൂ​ടെ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി. കോ​ഴി​ക്കോ​ട് ഡി​പ്പോ​യി​ല്‍ ​നി​ന്നു​ള്ള ബ​സാ​ണ്​ അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വര്‍ണവിലയില്‍ വീണ്ടും വന്‍ വര്‍ധന

0
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വീണ്ടും വന്‍ വര്‍ധന. ഗ്രാമിന് 140 രൂപയുടെ...

‘ഭർത്താവിനെ ബലിയാടാക്കി’ ; ആരോപണവുമായി ബ്രിട്ടൻ പിടിച്ചെടുത്ത കപ്പലിലെ ഇന്ത്യൻ ക്യാപ്റ്റന്റെ ഭാര്യ

0
ന്യൂഡൽഹി : ഇംഗ്ലീഷ് ചാനലിൽവെച്ച് ബ്രിട്ടീഷ് സൈന്യം പിടിച്ചെടുത്ത എണ്ണക്കപ്പലിന്റെ ഇന്ത്യൻ...

പൂവില കുതിച്ചുയരുന്നു ; മുല്ലപ്പൂവിന് പൊന്നും വില

0
കോട്ടയം: ഓണക്കാലമായതോടെ പൂവിലയും കുതിക്കുന്നു. തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള...

കാനഡ ഗുരുദ്വാരയിൽയിൽ ആക്രമണം ; രണ്ടുപേർക്ക് കുത്തേറ്റു : പ്രതി ജയിലിൽനിന്നിറങ്ങിയത് കഴിഞ്ഞദിവസം

0
ഓട്ടവ : കാനഡയിൽ ഗുരുദ്വാരയിൽ കത്തിയാക്രമണത്തിൽ രണ്ടുപേർക്ക് പരുക്ക്. എഡ്മോണ്ടണിലെ നാനാക്സർ...