Friday, May 2, 2025 11:29 am

കേന്ദ്ര സര്‍ക്കാരിന്റെ നിയമ പരിഷ്‌കരണം റബ്ബര്‍കര്‍ഷകരുടെ നടുവൊടിക്കുന്നു

For full experience, Download our mobile application:
Get it on Google Play

കാഞ്ഞിരപ്പള്ളി : കേന്ദ്ര സര്‍ക്കാരിന്റെ നിയമ പരിഷ്‌കരണം റബ്ബര്‍കര്‍ഷകരുടെ നടുവൊടിക്കുന്നു. പുതിയനിയമം വരുന്നതോടെ കേന്ദ്രം നിശ്ചയിക്കുന്ന വിലയ്ക്ക് പുറത്ത് റബ്ബര്‍ വിറ്റാല്‍ കര്‍ഷകന് ഒരു വര്‍ഷം വരെ തടവു ശിക്ഷ അനുഭവിക്കേണ്ടി വരും. റബ്ബര്‍ ബോര്‍ഡിന്റെ സ്വയം ഭരണാധികാരവും നിയമം നടപ്പാകുന്നതിലൂടെ നഷ്ടപ്പെടും. നിയമ ഭേദഗതിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. 1947 ലെ റബര്‍ ആക്‌ട് റദ്ദാക്കിയുള്ള നിയമ നിര്‍മാണത്തിനായി കേന്ദ്രം പുറത്തിറക്കിയ റബര്‍ പ്രമോഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് ബില്ലില്‍ ആണ് വിചിത്ര നിര്‍ദ്ദേശങ്ങള്‍ അടങ്ങിയിരിക്കുന്നത്. നിലവില്‍ റബ്ബറിന്റെ ഉയര്‍ന്ന വിലയും താഴ്ന്ന വിലയും നിശ്ചയിക്കുന്നത് റബ്ബര്‍ ബോര്‍ഡാണ്.

ബില്ല് നടപ്പാകുന്നതോടെ റബ്ബര്‍ ബോര്‍ഡിന്റെ സ്വയം ഭരണധികാരം നഷ്ടമാകും. ബോര്‍ഡിന്റെ ശുപാര്‍ശയില്ലാതെ കേന്ദ്ര സര്‍ക്കാറിന് വില നിശ്ചയിക്കാം. ഇറക്കുമതി കാര്യത്തിലും റബര്‍ ബോര്‍ഡിന്റെ അനുമതി ആവശ്യമില്ല. കേന്ദ്രം നിശ്ചയിക്കുന്ന വില പരിധിക്കു പുറത്ത് റബ്ബര്‍ വിറ്റാല്‍ കര്‍ഷകര്‍ ഒരു വര്‍ഷം വരെ തടവോ, പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ അനുഭവിക്കേണ്ടി വരും. റബര്‍ പ്ലാന്റേഷനെ കൃഷി വിഭാഗത്തില്‍ ഉള്‍പ്പെടുത്താതെ വ്യവസായ വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് ചെറുകിട റബര്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്ന സഹായം ഇല്ലാതാക്കും. റബ്ബറിനെ കാര്‍ഷിക വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന് റബ്ബര്‍ കര്‍ഷകരുടെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. അടിസ്ഥാന താങ്ങുവിലയെന്ന ആവശ്യത്തെയും ബില്ല് പരിഗണിച്ചില്ല. ബില്ലിനെതിരെ പാര്‍ലമെന്റില്‍ ശക്തമായ പ്രതിരോധം തീര്‍ക്കുമെന്ന് കേരളം എംപിമാര്‍ അറിയിച്ചു. സംസ്ഥാന വ്യാപകമായി റബ്ബര്‍ കര്‍ഷകരും പ്രതിഷേധത്തിലാണ്. കാഞ്ഞിരപ്പള്ളിയില്‍ കേരള യൂത്ത് ഫ്രണ്ട് എമ്മിന്റെ നേതൃത്വത്തില്‍ റബ്ബര്‍ ഷീറ്റ് കത്തിച്ച്‌ പ്രതിഷേധിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോടിയാട്ടുകാവ് ഭദ്രകാളീ ക്ഷേത്രത്തിലെ ഉത്രം ഉത്സവം ഏഴ്, എട്ട് തീയതികളിൽ നടക്കും

0
കൊടുമൺ : കോടിയാട്ടുകാവ് ഭദ്രകാളീ ക്ഷേത്രത്തിലെ ഉത്രം ഉത്സവം ഏഴ്,...

വിഴിഞ്ഞം തുറമുഖത്തിൻ്റെ കമ്മീഷനിങ് രാഷ്ട്രീയ മുതലെടുപ്പെന്ന് കോൺഗ്രസ്

0
തിരുവനന്തപുരം : സംസ്ഥാനത്തിൻ്റെ വികസന കുതിപ്പിൽ നിർണായക പങ്ക് വഹിക്കാൻ സാധിക്കുന്ന...

പാകിസ്ഥാന്‍ കസ്റ്റഡിയിലുള്ള ബിഎസ്എഫ് ജവാന്‍ന്റെ മോചനം അനിശ്ചിതത്വത്തില്‍

0
ന്യൂഡല്‍ഹി: അബദ്ധത്തില്‍ നിയന്ത്രണരേഖ മറികടന്നുവെന്ന് ആരോപിച്ച് പാകിസ്ഥാന്‍ കസ്റ്റഡിയിലെടുത്ത ഇന്ത്യന്‍ സൈനികന്‍...

വിഴിഞ്ഞം പദ്ധതിയുടെ ഭ്രൂണാവസ്ഥയിൽ തന്നെ ഇല്ലാതാക്കാൻ ശ്രമിച്ചവരാണ് സിപിഐഎം : എം.എം ഹസൻ

0
തിരുവനന്തപുരം : വിഴിഞ്ഞം ഉമ്മൻ ചാണ്ടിയുടെ കുഞ്ഞാണെന്ന് യുഡിഎഫ് കൺവീനർ എം...