കേന്ദ്ര സര്‍ക്കാരിന്റെ നിയമ പരിഷ്‌കരണം റബ്ബര്‍കര്‍ഷകരുടെ നടുവൊടിക്കുന്നു

For full experience, Download our mobile application:
Get it on Google Play

കാഞ്ഞിരപ്പള്ളി : കേന്ദ്ര സര്‍ക്കാരിന്റെ നിയമ പരിഷ്‌കരണം റബ്ബര്‍കര്‍ഷകരുടെ നടുവൊടിക്കുന്നു. പുതിയനിയമം വരുന്നതോടെ കേന്ദ്രം നിശ്ചയിക്കുന്ന വിലയ്ക്ക് പുറത്ത് റബ്ബര്‍ വിറ്റാല്‍ കര്‍ഷകന് ഒരു വര്‍ഷം വരെ തടവു ശിക്ഷ അനുഭവിക്കേണ്ടി വരും. റബ്ബര്‍ ബോര്‍ഡിന്റെ സ്വയം ഭരണാധികാരവും നിയമം നടപ്പാകുന്നതിലൂടെ നഷ്ടപ്പെടും. നിയമ ഭേദഗതിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. 1947 ലെ റബര്‍ ആക്‌ട് റദ്ദാക്കിയുള്ള നിയമ നിര്‍മാണത്തിനായി കേന്ദ്രം പുറത്തിറക്കിയ റബര്‍ പ്രമോഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് ബില്ലില്‍ ആണ് വിചിത്ര നിര്‍ദ്ദേശങ്ങള്‍ അടങ്ങിയിരിക്കുന്നത്. നിലവില്‍ റബ്ബറിന്റെ ഉയര്‍ന്ന വിലയും താഴ്ന്ന വിലയും നിശ്ചയിക്കുന്നത് റബ്ബര്‍ ബോര്‍ഡാണ്.

ബില്ല് നടപ്പാകുന്നതോടെ റബ്ബര്‍ ബോര്‍ഡിന്റെ സ്വയം ഭരണധികാരം നഷ്ടമാകും. ബോര്‍ഡിന്റെ ശുപാര്‍ശയില്ലാതെ കേന്ദ്ര സര്‍ക്കാറിന് വില നിശ്ചയിക്കാം. ഇറക്കുമതി കാര്യത്തിലും റബര്‍ ബോര്‍ഡിന്റെ അനുമതി ആവശ്യമില്ല. കേന്ദ്രം നിശ്ചയിക്കുന്ന വില പരിധിക്കു പുറത്ത് റബ്ബര്‍ വിറ്റാല്‍ കര്‍ഷകര്‍ ഒരു വര്‍ഷം വരെ തടവോ, പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ അനുഭവിക്കേണ്ടി വരും. റബര്‍ പ്ലാന്റേഷനെ കൃഷി വിഭാഗത്തില്‍ ഉള്‍പ്പെടുത്താതെ വ്യവസായ വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് ചെറുകിട റബര്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്ന സഹായം ഇല്ലാതാക്കും. റബ്ബറിനെ കാര്‍ഷിക വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന് റബ്ബര്‍ കര്‍ഷകരുടെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. അടിസ്ഥാന താങ്ങുവിലയെന്ന ആവശ്യത്തെയും ബില്ല് പരിഗണിച്ചില്ല. ബില്ലിനെതിരെ പാര്‍ലമെന്റില്‍ ശക്തമായ പ്രതിരോധം തീര്‍ക്കുമെന്ന് കേരളം എംപിമാര്‍ അറിയിച്ചു. സംസ്ഥാന വ്യാപകമായി റബ്ബര്‍ കര്‍ഷകരും പ്രതിഷേധത്തിലാണ്. കാഞ്ഞിരപ്പള്ളിയില്‍ കേരള യൂത്ത് ഫ്രണ്ട് എമ്മിന്റെ നേതൃത്വത്തില്‍ റബ്ബര്‍ ഷീറ്റ് കത്തിച്ച്‌ പ്രതിഷേധിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലോക്‌സഭാ തിരഞ്ഞെടുപ്പ് : തർക്കമൊഴിവാക്കാൻ ബി ഡി ജെ എസ് – ബി ജെ...

0
ആലപ്പുഴ : ലോക്‌സഭാ തിരഞ്ഞെടുപ്പടുക്കുമ്പോൾ തർക്കങ്ങളുണ്ടാകാതിരിക്കാൻ ബി.ഡി.ജെ.എസ്. നേതാക്കളുമായി ഇപ്പോഴേ ചർച്ചനടത്തി...

ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകം ; 13കാരിയായ കൊച്ചുമകളടക്കം പ്രായപൂര്‍ത്തിയാകാത്ത 4 പേര്‍ പിടിയില്‍

0
ആലപ്പുഴ: ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തില്‍ 13 വയസുള്ള കൊച്ചുമകള്‍ ഉള്‍പ്പെടെ...

ആസൂത്രണബോർഡ് പരീക്ഷാ ക്രമക്കേട് ; പിഎസ്‌സി ഓഫീസിൽ റെയ്‌ഡ് നടത്തി ക്രൈംബ്രാഞ്ച്

0
തിരുവനന്തപുരം: ആസൂത്രണബോർഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് പിഎസ്‌സി ഓഫീസിൽ റെയ്‌ഡ് നടത്തി...

ശിവസൂര്യയെ കുറിച്ച് സൂചനകളില്ല ; കേരളത്തിന് പുറത്തും വ്യാപക തിരച്ചില്‍

0
കണ്ണൂര്‍: പെരിങ്ങത്തൂരില്‍ നിന്ന് കാണാതായ പ്ലസ്ടു വിദ്യാര്‍ത്ഥി ശിവസൂര്യയ്ക്കായി അന്വേഷണം ഊര്‍ജിതം....