കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും നിപാ വൈറസ് റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താനെത്തിയ കേന്ദ്ര സംഘം പ്രദേശം സന്ദര്‍ശിക്കുന്നു. രോഗം ബാധിക്കുന്നതിന് മുമ്പ് കുട്ടി റംബൂട്ടാന്‍ കഴിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ സംഘമാണ് മരിച്ച പന്ത്രണ്ടുകാരന്റെ സ്ഥലം സന്ദര്‍ശിക്കുന്നത്. കുട്ടിക്ക് രോഗം എവിടെ നിന്നാണ് ബാധിച്ചത് എന്നതില്‍ ഇതുവരെ വ്യക്തതയില്ല. ഈ സ്ഥലം സന്ദര്‍ശിച്ച കേന്ദ്രസംഘം റംബൂട്ടാന്‍ സാംപിളുകളും ശേഖരിച്ചു.