ലോകസഭാംഗത്വം തിരിച്ചു നൽകാത്തത് കേന്ദ്ര സർക്കാറിന് രാഹുലിനെ പേടിയായതിനാൽ – ശിവസേന

For full experience, Download our mobile application:
Get it on Google Play

മുംബൈ: കേന്ദ്ര സർക്കാറിന് രാഹുൽ ഗാന്ധിയെ ഭയമാണെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. അതുകൊണ്ടാണ് സുപ്രീം കോടതി വിധിയുണ്ടായിട്ടും രാഹുലിന്റെ ലോകസഭാംഗത്വം പുനഃസ്ഥാപിക്കുന്നത് വൈകിപ്പിക്കുന്നത്. ഗുജറാത്ത് കോടതിയുടെ വിധി വന്നതിനു പിന്നാലെ രാഹുലിന്റെ ലോക്സഭാംഗത്വം റദ്ദാക്കാൻ തിടുക്കം കാട്ടിയ സ്പീക്കർ സുപ്രീം ​കോടതിയുടെ വിധി വന്ന് മൂന്നു ദിവസമായിട്ടും അംഗത്വം പുനസ്ഥാപിച്ച് നൽകിയിട്ടില്ല’ -റാവത്ത് ചൂണ്ടിക്കാട്ടി.

കേ​ന്ദ്ര സർക്കാർ രാഹുലിനെ ഭയപ്പെടുന്നുവെന്നതിന്റെ തെളിവാണിത്. അംഗത്വം പുനസ്ഥാപിച്ച് നൽകാതെ വൈകിപ്പിക്കുന്നത് പ്രതിഷേധാർഹമാണ്. സുപ്രീം കോടതി വിധിയെക്കുറിച്ച് പഠിക്കാൻ സമയം വേണമെന്ന സ്പീക്കറുടെ പ്രസ്താവനയും അപലപനീയമാണ്. പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മയായ ‘ഇൻഡ്യ’ ഇക്കാര്യത്തിൽ എന്തു നടപടി സ്വീകരിക്കണമെന്നതിനെക്കുറിച്ച് ആലോചിക്കാൻ നാളെ യോഗം ചേരുമെന്നും റാവത്ത് പറഞ്ഞു. സു​പ്രീം​കോ​ട​തി വി​ധി ​വ​ന്ന വെ​ള്ളി​യാ​ഴ്ച​ത​ന്നെ കോ​ൺ​ഗ്ര​സ് ലോ​ക്സ​ഭ നേ​താ​വ്​ അ​ധി​ർ ര​ഞ്ജ​ൻ ചൗ​ധ​രി സ്പീ​ക്ക​ർ ഓം ​ബി​ർ​ള​യെ ക​ണ്ട്​ എം.​പി സ്ഥാ​നം പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വ്​ ത​ന്‍റെ ഓ​ഫി​സി​ൽ കി​ട്ടി​യ​ശേ​ഷം ന​ട​പ​ടി സ്വീ​ക​രി​ക്കാ​മെ​ന്നാ​യി​രു​ന്നു മ​റു​പ​ടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബെവ്കോ ജീവനക്കാർക്ക് ഓണസമ്മാനം; ഇത്തവണയും ബോണസ് ഒരു ലക്ഷത്തിന് മുകളിൽ

0
തിരുവനന്തപുരം: ഓണക്കാലത്ത് ബെവ്കോ ജീവനക്കാർക്ക് സന്തോഷവാർത്ത. ബിവറേജസ് കോർപ്പറേഷൻ ജീവനക്കാർക്കുള്ള...

അടൂരില്‍ ഒരാഴ്ചക്കിടെ തെരുവ് നായ ആക്രമിച്ചത് അഞ്ചു പേരെ : നോക്കുകുത്തിയായി അടൂര്‍ നഗരസഭ

0
അടൂര്‍ : അടൂര്‍ നഗരസഭ പരിധിയില്‍ ഒരാഴ്ചക്കിടെ അഞ്ച് പേര്‍ തെരുവ്...

എംഡിഎംഎയുമായി അമ്മയും മകനും അറസ്റ്റിൽ

0
തിരുവനന്തപുരം: എംഡിഎംഎയുമായി അമ്മയും മകനും അറസ്റ്റിൽ. തിരുവനന്തപുരം ഈഞ്ചക്കൽ സ്വദേശി കിരൺ,...

പാലക്കാട് സ്വകാര്യ ബസിൽ നിന്ന് തെറിച്ച് വീണ് കോളജ് വിദ്യാർഥിനി മരിച്ചു

0
പാലക്കാട്: പാലക്കാട് സ്വകാര്യ ബസിൽ നിന്ന് തെറിച്ച് വീണ് കോളജ് വിദ്യാർഥിനി...