ഹരിയാന സ്വദേശിനിയെ റിസോർട്ടിലെത്തിച്ച് പീഡിപ്പിച്ചെന്ന പരാതിയിൽ പ്രതികളെ അറസ്റ്റ് ചെയ്യാതെ പോലീസ് – നടപടിയുണ്ടായേക്കും

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : ഹരിയാന സ്വദേശിനിയെ റിസോർട്ടിലെത്തിച്ച് പീഡിപ്പിച്ചെന്ന പരാതിയിൽ പ്രതികളെ അറസ്റ്റ് ചെയ്യാതെ വിലസാൻ അവസരമൊരുക്കിയെന്ന ആരോപണത്തിൽ സ്റ്റേഷൻ ഹൗസ് ഓഫീസർക്കും പോലീസുകാർക്കും എതിരെ നടപടിയുണ്ടായേക്കും. ഇതിന്റെ ഭാഗമായി എസ്.എച്ച്.ഒ യ്ക്ക് പി.ആർ (പണീഷ്മെന്റ് റോൾ) നോട്ടീസ് നൽകിയതായാണ് വിവരം. ഏതാനും മാസം മുമ്പ് അതിർത്തിയിലെ ഒരു പോലീസ് സ്റ്റേഷനിലാണ് സംഭവം അരങ്ങേറിയത്. ഉന്നത ഉദ്യോഗസ്ഥർ വാദിക്കും പ്രതിക്കും വേണ്ടി ഒരു പോലെ സമ്മർദ്ദം ചെലുത്തിയതോടെയാണ് അറസ്റ്റിന് കാലതാമസമുണ്ടായതെന്നാണ് പറയപ്പെടുന്നത്. മേലുദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം പ്രവർത്തിച്ച ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല നടപടി സ്വീകരിക്കുന്നതിനെതിരെ സേനയിലും അമർഷം പുകയുന്നുണ്ട്.

സമൂഹമാധ്യമങ്ങൾ വഴി പരിചയപ്പെട്ട ഹരിയാന സ്വദേശിനിയായ യുവതിയെ റിസോർട്ടിലെത്തിച്ച് പീഡിപ്പിച്ചെന്ന പരാതിയിലാണ് ഹൈറേഞ്ച് മേഖലയിൽ വ്യാപാര സ്ഥാപനം നടത്തുന്ന പാലാ സ്വദേശിയുടെയും ഇയാളുടെ സ്ഥാപനത്തിലെ ജീവനക്കാരനുമെതിരെ കേസെടുത്തത്. എന്നാൽ കേസ് രജിസ്റ്റർ ചെയ്ത് മാസങ്ങൾ കഴിഞ്ഞിട്ടും പ്രതികളെ അറസ്റ്റ് ചെയ്തിരുന്നില്ല. ഇതിന് പിന്നിൽ രാഷ്ട്രീയ – ഉദ്യോഗസ്ഥ ഇടപെടലുകൾ ഉണ്ടെന്ന ആരോപണവുമുയർന്നിരുന്നു.
പരാതിക്കാരിയായ ഹരിയാന സ്വദേശിനി മാസങ്ങളോളം വ്യാപാരിക്കും സഹായിക്കുമൊപ്പം റിസോർട്ടിൽ താമസിച്ചുവരികയായിരുന്നു. ഇടക്കാലത്ത് ഇവരുമായി തെറ്റിപിരിഞ്ഞ യുവതി നാട്ടിലേക്ക് മടങ്ങി. പിന്നാലെ മധ്യതിരുവിതാംകൂറിലെ ഒരു പോലീസ് ഉന്നതന്റെ ബന്ധുവായ യുവതിയുമായി വ്യാപാരി സാമൂഹ്യ മാധ്യമത്തിലൂടെ അടുപ്പത്തിലായി. ഇരുവരും റിസോർട്ട് വാടകയ്ക്കെടുത്ത് താമസം ആരംഭിച്ചു വന്നിരുന്നു. വിവരമറിഞ്ഞ ഉന്നതൻ യുവതിയെ നാട്ടിലേക്ക് മടക്കി അയക്കണമെന്ന് വ്യാപാരിയോട് പല തവണ ആവശ്യപ്പെട്ടുവെങ്കിലും വഴങ്ങാതെ വന്നതോടെയാണ് പീഡന പരാതിയുണ്ടാകുന്നതെന്നാണ് പോലീസുകാർ തന്നെ പറയുന്നത്.

വ്യാപാരിയെ കുറിച്ച് രഹസ്യമായി നടത്തിയ അന്വേഷണത്തിലാണ് സമാന രീതിയിൽ ഹരിയാന സ്വദേശിനിയെ താമസിപ്പിച്ചിരുന്നതായി ഉന്നതൻ മനസിലാക്കുന്നത്. ഹരിയാനയിലെത്തി യുവതിയെ തേടി പിടിച്ച് കണ്ടെത്തി പരാതി കൊടുപ്പിക്കുകയായിരുന്നു. കേസിൽ പ്രതിയായതോടെ വ്യാപാരിയും പോലീസിലെ മറ്റു ഉന്നതരുമായി ബന്ധപ്പെട്ടു. ഇതോടെ എഫ്.ഐ.ആർ ഫ്രീസറിലായി. മധ്യതിരുവിതാംകൂറിലെ ഉന്നതൻ ഇടപെടൽ ശക്തമാക്കി. ഇതോടെ വിഷയത്തിൽ ഡി.ഐ.ജി ഇടപ്പെട്ടതോടെയാണ് ഡൽഹിയിൽ നിന്നും പ്രതികളെ അറസ്റ്റ് ചെയ്യുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൊബൈൽ ഫോൺ വാങ്ങിവച്ചതിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനേഴുകാരിയെ രക്ഷിച്ച് ചടയമംഗലം പോലീസ്

0
കൊല്ലം: വീട്ടുകാർ മൊബൈൽ ഫോൺ വാങ്ങിവച്ചതിൽ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനേഴുകാരിയെ...

കാലിക്കറ്റ് സർവകലാശാലയിൽ എസ് എഫ് ഐ നേതാവ് ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി നടത്തിയ...

0
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ എസ് എഫ് ഐ നേതാവ് ഐഷി ഘോഷിനെ...

സിഎൻജി നിറയ്ക്കുന്നതിനിടെ ട്രക്കിൻ്റെ സിലിണ്ടർ പൊട്ടിത്തെറിച്ചു

0
ന്യൂഡൽഹി : ഡൽഹിയിൽ പമ്പിൽ വെച്ച് സിഎൻജി നിറയ്ക്കുന്നതിനിടെ ട്രക്കിൻ്റെ സിലിണ്ടർ...

ബെവ്കോ ജീവനക്കാർക്ക് ഓണസമ്മാനം; ഇത്തവണയും ബോണസ് ഒരു ലക്ഷത്തിന് മുകളിൽ

0
തിരുവനന്തപുരം: ഓണക്കാലത്ത് ബെവ്കോ ജീവനക്കാർക്ക് സന്തോഷവാർത്ത. ബിവറേജസ് കോർപ്പറേഷൻ ജീവനക്കാർക്കുള്ള...