ആശങ്കകൾക്കിടെ കൂടുതൽ എഥനോൾ കലർത്തിയ പെട്രോൾ അവതരിപ്പിക്കാൻ കേന്ദ്രം

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: ഇ20 പെട്രോളിൽ വിവാദവും പ്രതിഷേധവും ശക്തമായി തുടരുന്നതിനിടെ കേന്ദ്രസർക്കാർ എഥനോൾ കലർത്തിയ പെട്രോൾ പദ്ധതിയുടെ അടുത്തഘട്ടത്തിലേക്ക് കടക്കുന്നതായി റിപ്പോർട്ട്. 2027-ഓടെ ഇ21 പെട്രോളും 2029-ഓടെ ഇ25 പെട്രോളും രാജ്യത്ത് അവതരിപ്പിക്കാനാണ് കേന്ദ്രത്തിന്റെ പദ്ധതിയെന്ന് ദേശീയമാധ്യമമായ ഇന്ത്യാടുഡേ റിപ്പോർട്ട്ചെയ്തു. അതേസമയം, ഇ20 പെട്രോളിനെതിരായ പ്രതിഷേധങ്ങൾ കണക്കിലെടുത്ത് ഇ21, ഇ25 പെട്രോൾ അവതരിപ്പിക്കുന്നത് വൈകിപ്പിച്ചേക്കുമെന്ന റിപ്പോർട്ടുകളും ചില ദേശീയമാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. ഇ20 പെട്രോൾ (20 ശതമാനം എഥനോൾ കലർത്തിയ പെട്രോൾ) അവതരിപ്പിച്ചതിന് പിന്നാലെയാണ് കൂടുതൽ എഥനോൾ കലർത്തിയ പെട്രോൾ അവതരിപ്പിക്കാനായി കേന്ദ്രം പദ്ധതിയിടുന്നത്.

ഇതിന്റെ ഭാ​ഗമായി 2027-ൽ 21 ശതമാനം എഥനോൾ കലർത്തിയ പെട്രോളും 2029-ൽ 25 ശതമാനം എഥനോൾ കലർത്തിയ പെട്രോളും വിപണിയിലെത്തിക്കാനാണ് നീക്കം. നിലവിലെ നയമനുസരിച്ച് പരമാവധി 25 ശതമാനം വരെ എഥനോൾ ചേർക്കാനാണ് അനുമതിയുള്ളത്. 2029-ഓടെ തന്നെ ഈ ലക്ഷ്യത്തിലേക്ക് എത്താനാകുമെന്നാണ് കേന്ദ്രത്തിന്റെ കണക്കുക്കൂട്ടലെന്നും റിപ്പോർട്ടുകളിൽ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...