സയ്യിദ് മുഷ്താഖ് അലി ടി20യില്‍ കേരളത്തിന് തുടര്‍ച്ചയായ അഞ്ചാം ജയം

For full experience, Download our mobile application:
Get it on Google Play

മുംബൈ : സയ്യിദ് മുഷ്താഖ് അലി ടി20യില്‍ കേരളത്തിന് തുടര്‍ച്ചയായ അഞ്ചാം ജയം. ഗ്രൂപ്പില്‍ ബിയില്‍ സിക്കിമിനെ 132 റണ്‍സിനാണ് കേരളം തകര്‍ത്തത്. മുംബൈ, ബാന്ദ്ര കുര്‍ല കോംപ്ലക്‌സില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത രോഹന്‍ കുന്നുമ്മലിന്റെ (56 പന്തില്‍ 101) സെഞ്ചുറി കരുത്തില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ സിക്കിമിന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 89 റണ്‍സാണ് നേടാന്‍ സാധിച്ചത്. ഗ്രൂപ്പില്‍ 20 പോയിന്റുള്ള കേരളമാണ് ഒന്നാമത്. കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ സിക്കിമിന് തുടകത്തില്‍ തന്നെ പാളി.

7.5 ഓവറില്‍ 37 റണ്‍സിന് അവര്‍ക്ക് നാല് വിക്കറ്റുകള്‍ നഷ്ടമായി. സബിന്‍ ചേത്രി (0), ജ്യോതി ബിന്ധ് (1), ആഷിശ് ഥാപ (25), ശങ്കര്‍ പ്രാഡ് (4) എന്നിവാണ് മടങ്ങിയത്. 11 റണ്‍സെടുത്ത നിലേഷ് ലാമിച്ചാനെ കൂടി മടങ്ങിയതോടെ സിക്കിം അഞ്ചിന് 54 എന്ന നിലയിലായി. പിന്നീടെത്തിയവരില്‍ അങ്കുര്‍ മാലിക്ക് (പുറത്താവാതെ 26) മാത്രമാണ് സിക്കിം നിലയില്‍ തിളങ്ങിയത്. സുമിത് സിംഗ് (2), ലീ യംഗ് ലെപ്ച (0), ജിതേന്ദ്ര ശര്‍മ (3) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. സപ്തുള്ള (1) നിലേഷിനൊപ്പം പുറത്താവാതെ നിന്നു. സിജോമോന്‍ ജോസഫ്, പി മിഥുന്‍, മനു കൃഷ്ണന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫോർട്ട് കൊച്ചിയിൽ ആംബുലൻസിൽ നിന്ന് രോഗി റോഡിലേക്ക് തെറിച്ചു വീണു

0
കൊച്ചി: ഫോർട്ട് കൊച്ചിയിൽ ആംബുലൻസിൽ നിന്ന് രോഗി റോഡിലേക്ക് തെറിച്ചു വീണു....

മലപ്പുറത്ത് കോൺഗ്രസ് എം എൽ എമാർക്കായി സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ നേതാക്കൾ തമ്മിലുള്ള വിഭാഗീയത...

0
കോഴിക്കോട്: മലപ്പുറത്ത് കോൺഗ്രസ് എം എൽ എമാർക്കായി സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ...

മഴ നൽകിയ അനുഗ്രഹം; പാട്ടത്തിനെടുത്ത ഖനിയിൽനിന്ന് 50 ലക്ഷം രൂപയുടെ വജ്രം കണ്ടെത്തി തൊഴിലാളികൾ

0
മധ്യപ്രദേശ്: മധ്യപ്രദേശിലെ പന്നയിൽ ഏഴ് ദിവസവേതന തൊഴിലാളികൾക്ക് കണ്ണ് തള്ളുന്ന ഭാഗ്യം....

എ ഐ സി സി ആസ്ഥാനത്ത് ചരിത്രത്തിലാദ്യമായി വന്ദേമാതരം പൂർണ്ണമായും ആലപിച്ചതിൽ പ്രതികരണവുമായി ബി...

0
ഡൽഹി: സ്വാതന്ത്ര്യദിനത്തിൽ എ ഐ സി സി ആസ്ഥാനത്ത് ചരിത്രത്തിലാദ്യമായി വന്ദേമാതരം...