രണ്ട് ഗര്‍ഭിണിപ്പശുക്കളെ മോഷ്ടിച്ച്‌ കടത്തിയ കേസിലെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

വൈക്കം : ഒന്നര ലക്ഷത്തിലധികം രൂപ വിലവരുന്ന രണ്ട് ഗര്‍ഭിണിപ്പശുക്കളെ മോഷ്ടിച്ച്‌ കടത്തിയ കേസിലെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. വൈക്കം കൊടിയാട് പുത്തന്‍പുരയില്‍ രാജഗോപാലന്‍ – സുജാത ദമ്പതികളുടെ പശുക്കളെ വാഴമന കൊടിയാടു ഭാഗത്തെ റോഡരികില്‍നിന്ന് മോഷ്ടിച്ച കേസില്‍ രാജഗോപാലിന്റെ ബന്ധുക്കളായ ചെമ്പ് വാഴേകാട് സ്വദേശി വാസുദേവന്‍ (57) ഉദയനാപുരം പടിഞ്ഞാറെക്കര സ്വദേശി അനൂപ് എന്നിവരെയാണ് എസ്.ഐ അജ്മല്‍ ഹുസൈന്‍ അറസ്റ്റ്ചെയ്തത്. കഴിഞ്ഞദിവസം രാത്രി ഉള്‍പ്രദേശത്തെ വിജനമായ വഴികളിലൂടെ പശുക്കളെ കടത്തിക്കൊണ്ടുപോയ പ്രതികള്‍ പശുക്കളെ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ പോലീസ് കുടുക്കുകയായിരുന്നു.

പശുക്കളെ വളര്‍ത്തി ഉപജീവനം കഴിച്ചുവെന്ന കുടുംബം പശുക്കള്‍ അപഹരിക്കപ്പെട്ടതോടെ കടുത്ത പ്രതിസന്ധിയിലായി. മോഷ്ടാക്കളെ പിടികൂടാനായി പോലീസിന്റെ കൂട്ടായ നീക്കത്തിലാണ് പ്രതികള്‍ പിടിയിലായത്. പശുവിന്റെ ഉടമസ്ഥനായ രാജഗോപാലും ബന്ധുക്കളുമായി കുറച്ചു കാലമായി കലഹത്തിലായിരുന്നു. സാമ്പത്തിക കാര്യങ്ങളെക്കുറിച്ചും ഇവര്‍ തമ്മില്‍ ഭിന്നതയുണ്ടായിരുന്നു. ഈ വിരോധത്തിന്റെ ഭാഗമായാണ് പശുക്കളെ മോഷ്ടിച്ചു കൊണ്ടുപോയി ഇവര്‍ വില്‍ക്കാന്‍ തുനിഞ്ഞതെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...

സാമൂഹിക സൗഹാർദ്ദം തകർക്കുന്ന പരാമർശം; വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയ്ക്കെതിരെ സിപിഐഎം

0
തിരുവനന്തപുരം: വര്‍ഗ്ഗീയതക്ക്‌ വളംവെക്കുന്ന പ്രസ്‌താവനയാണ്‌ വെള്ളാപ്പള്ളി നടേശൻ നടത്തിയതെന്ന് സിപിഐഎം. സിപിഐഎം...