ചെങ്ങന്നൂർ ദേവി തൃപ്പൂത്തായി : ആറാട്ട് ശനിയാഴ്ച

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : ചെങ്ങന്നൂര്‍ ദേവി തൃപ്പൂത്തായി. ആറാട്ട് ശനിയാഴ്ച രാവിലെ 7.30 പമ്പാനദിയിലെ മിത്രപ്പുഴ കടവില്‍ നടക്കും. മലയാളവര്‍ഷത്തിലെ ആറാമത്തെ തൃപ്പൂത്താണിത്. ചടങ്ങുകൾക്ക് താഴ്മൺ തന്ത്രികൾ കണ്ട്ഠരര് മോഹനര് മുഖ്യകാർമ്മികത്വം വഹിക്കും. കൊവിഡ് മാനദണ്ഡം അനുസരിച്ച് ആറാട്ട് കടവിലെയും ,ആറാട്ടെഴുന്നള്ളിപ്പ് കടന്നു വരുന്ന വഴികളിലെയും കിഴക്കേ ആനക്കൊട്ടിലിലെയും നിറപറ, താലപ്പൊലി വഴിപാടുകൾ ഒഴിവാക്കിയിട്ടുണ്ട്. ആറാട്ട് ഘോഷയാത്ര ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലെത്തിയശേഷം പ്രത്യേകം സജ്ജമാക്കിയ മണ്ഡപത്തിൽ ഭക്തർക്ക് മഞ്ഞൾപ്പറ, നെൽപ്പറ സമർപ്പണം നടത്താം. തുടർന്ന് പ്രദക്ഷിണം പൂർത്തിയാക്കി ശ്രീകോവിലിലേക്ക് ആനയിക്കും. പിന്നീട് ഇരുനടകളിലും കളഭാഭിഷേകവും വിശേഷാല്‍പൂജകളും നടക്കും. ആറാട്ടുദിവസം മുതല്‍ 12 ദിവസത്തേക്ക് ക്ഷേത്രത്തിലെ വിശേഷാല്‍ വഴിപാടായ ഹരിദ്രപുഷ്പാഞ്ജലി നടത്താനുള്ള സൗകര്യം ഉണ്ടായിരിക്കുമെന്ന് അഡ്മിനിസ്ട്രേറ്റീവ് ആഫീസർ വി.ജി പ്രകാശ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സതീശനും സോണിയയ്ക്കുമെതിരെ രൂക്ഷ വിമർശനവുമായി അബ്ദുള്ളക്കുട്ടി

0
കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി മുൻ...

കേന്ദ്ര സർക്കാരിൽ നിന്ന് രാഷ്ട്രീയ അനുമതി ലഭിച്ചില്ല; അമേരിക്കൻ സന്ദർശനം റദ്ദാക്കി തെലങ്കാന മുഖ്യമന്ത്രി...

0
ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡിക്ക് അമേരിക്ക സന്ദർശിക്കാനുള്ള അനുമതി...

ആദിവാസികളുടെ ഓണക്കോടി ഫണ്ട് ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറണം’ ; മുഖ്യമന്ത്രിക്ക് തുറന്ന കത്ത്

0
തിരുവനന്തപുരം: ഓണക്കാലത്ത് 60 വയസ്സ് മുതലുള്ള പട്ടികവര്‍ഗക്കാര്‍ക്ക് വിതരണചെയ്യുന്ന ഓണക്കോടി ഫണ്ട്...

തിരൂർ പുഴയിൽ ചാക്കിനുള്ളിൽ സ്ത്രീയുടെ മൃതദേഹം

0
മലപ്പുറം: പടിഞ്ഞാറേക്കരയ്ക്ക് സമീപം തിരൂർ പുഴയിൽ ചാക്കിനുള്ളിൽ സ്ത്രീയുടെ മൃതദേഹം...