വീട്ടമ്മയുടെ മാല മോഷ്ടിച്ചു കടന്നു കളഞ്ഞ യുവാക്കള്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ചങ്ങനാശേരി : വീട്ടമ്മയുടെ മാല മോഷ്ടിച്ച ശേഷം കടന്നു കളഞ്ഞ യുവാക്കള്‍ പിടിയില്‍. പുലിക്കോട്ടുപടി പാറക്കുളം അലന്‍ റോയി (21), നാലുകോടി മമ്പള്ളില്‍ ജസ്റ്റിന്‍ ബിജു (21) എന്നിവരെ തൃക്കൊടിത്താനം പോലീസാണ് അറസ്റ്റ് ചെയ്തത്. 2 ആഴ്ച മുമ്പ് മുക്കാട്ടുപടി ഭാഗത്തായിരുന്നു സംഭവം. 2 പ്രതികള്‍ കൂടി പിടിയിലാകാനുണ്ടെന്ന് പോലീസ് പറഞ്ഞു.

കോട്ടയം ഈസ്റ്റ്, പാമ്പാടി, തൃശൂര്‍, മണര്‍കാട് സ്റ്റേഷനുകളിലായി ഇവര്‍ക്കെതിരെ കേസുകളുള്ളതായി പോലീസ് പറഞ്ഞു. സംഭവത്തിനുശേഷം ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികളെ അമര ആശാരിമുക്കില്‍ നിന്നാണ് പിടികൂടിയത്.

യുവാക്കള്‍ വീട്ടമ്മയുടെ മാല പൊട്ടിക്കുന്ന സംഭവം സമീപത്തെ സ്ഥാപനത്തിലുള്ള സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു പ്രതികളെക്കുറിച്ചു സൂചന ലഭിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. തൃക്കൊടിത്താനം എസ്എച്ച്ഒ ഐ.അജീബിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...