സ്‌കൂട്ടറിലെത്തി വീട്ടമ്മയുടെ മാല പൊട്ടിക്കാന്‍ ശ്രമം : പ്രതികള്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : സ്‌കൂട്ടറിലെത്തി വീട്ടമ്മയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ പിടിയില്‍. എടുപ്പുകുളം സ്വദേശികളായ രാജീവ് കോളനി ജിഷ്ണു(തക്കാളി)(19), പെരുമാള്‍ അടിക്കളം രജീഷ് എന്ന അപ്പു(19) എന്നിവരെയാണ് കസബ പോലീസ് അറസ്റ്റ് ചെയ്തത്.

ചൊവ്വാഴ്ച വൈകിട്ട് അഞ്ചരക്ക് എലപ്പുള്ളി തേനാരി തോട്ടമ്പുള്ള കൈലാസന്റെ ഭാര്യ പ്രിയ(33)യുടെ മാലയാണ് പൊട്ടിക്കാന്‍ ശ്രമിച്ചത്. കഞ്ചിക്കോട് പാറ്റ്സ്പിന്‍ കമ്പനിയില്‍ നിന്നും ജോലി കഴിഞ്ഞ് വീട്ടിലേക്ക് നടന്നു പോകുമ്പോള്‍ നോമ്പിക്കോട് വെട്ടിക്കുളമ്പ് വെച്ച്‌ സ്‌കൂട്ടറിലെത്തിയ പ്രതികള്‍ പ്രിയയുടെ കഴുത്തിലെ നാലര പവന്റെ സ്വര്‍ണ മാല പൊട്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു.

സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് പ്രതികള്‍ കുടുങ്ങിയത്. പ്രതികള്‍ ഉപയോഗിച്ച വാഹനവും കണ്ടെത്തി. കസബ പോലീസ് ഇന്‍സ്പെക്ടര്‍ എന്‍. എസ്. രാജീവ്, സബ് ഇന്‍സ്പെക്ടര്‍ വിപിന്‍ കെ വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ കണ്ടെത്തിയത്. സബ് ഇന്‍സ്പെക്ടര്‍ പി. ജി. സദാനന്ദന്‍, അസി സബ് ഇന്‍സ്പെക്ടര്‍മാരായ സുരേഷ് കുമാര്‍, സീനിയര്‍ സിപിഒ യു അജീഷ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കെഎസ്ആർടിസി വനിതാ കണ്ടക്ടർമാർക്ക് രണ്ടുദിവസം ആർത്തവ അവധി : മൂന്ന് മാസത്തിനകം സർക്കാർ തീരുമാനമെടുക്കണമെന്ന്...

0
കൊച്ചി: കെഎസ്ആർടിസിയിലെ വനിതാ കണ്ടക്ടർമാർക്ക് ശമ്പളത്തോട് കൂടിയ രണ്ട് ദിവസത്തെ ആർത്തവ...

വടകര എംഡിഎംഎ കേസ് : അധ്യാപികമാരെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ്

0
കോഴിക്കോട്: വടകര എംഡിഎംഎ കേസിൽ അധ്യാപികമാരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ...

നിതിൻ രാജിന്‍റെ മരണം : ഡോ. റാമിനെ ഇന്ന്‌ അഞ്ചരക്കണ്ടി ഡെന്റൽ കോളജിൽ എത്തിച്ച്...

0
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്‍റൽ കോളജ് വിദ്യാർഥി നിതിൻ രാജിന്‍റെ മരണവുമായി ബന്ധപ്പെട്ട...

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു ; 7 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. 7 ജില്ലകളിൽ ഇന്ന് യെല്ലോ...