ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒരു കോടി 21 ലക്ഷം ;551,190 മരണം

For full experience, Download our mobile application:
Get it on Google Play

വാഷിംഗ്ടണ്‍ : ലോകത്താകെയുള്ള കോവിഡ് ബാധിതരുടെ എണ്ണം ഒരു കോടി 21 ലക്ഷം കടന്നു. 551,190 പേരാണ് ഇതുവരെ മരിച്ചത്. 7,025,276 പേര്‍ രോഗമുക്തി നേടി. ലോകത്ത് ഇന്നലെ രണ്ട് ലക്ഷത്തി ഏഴായിരത്തി എഴുന്നൂറ്റി അമ്പത്തിരണ്ട് പുതിയ കേസുകളും 5,512 മരണവും റിപ്പോര്‍ട്ട് ചെയ്തു. ബ്രസീലില്‍ 41,000ല്‍ അധികം പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. അമേരിക്കയില്‍ കോവിഡ് ബാധിതര്‍ 31 ലക്ഷം കടന്നു. ടെക്സാസ്, ഫ്ലോറിഡ എന്നിവിടങ്ങളിലാണ് കൂടുതല്‍ രോഗികള്‍. അമേരിക്ക, ബ്രസീല്‍, ഇന്ത്യ, റഷ്യ എന്നീ രാജ്യങ്ങളിൽ രേഗബാധിതരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട്.

ഇന്ത്യയില്‍ 769,052 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ 21,144 ആയി.മഹാരാഷ്ട്രയില്‍ ഇന്നലെ 6,603 പുതിയ രോഗികളും 198 മരണവും ഉണ്ടായി. ആകെ കേസുകള്‍ 2,23,724. ആകെ മരണം 9,448. 278 പോലീസുകാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. തമിഴ്‌നാട്ടില്‍ 3756 പേര്‍ക്ക് കൂടി രോഗബാധയുണ്ടായി. ആകെ കേസുകള്‍ 1,22,350. 64 പേര്‍ കൂടി മരിച്ചതോടെ ആകെ മരണം 1700. ഗുജറാത്തില്‍ 783 പുതിയ രോഗികളും 16 മരണവും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു ; 7 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. 7 ജില്ലകളിൽ ഇന്ന് യെല്ലോ...

കാവഡ് യാത്ര : ഡൽഹി-ഹരിദ്വാർ ദേശീയപാതയിൽ ആഗസ്റ്റ് നാല് മുതൽ 12 വരെ വാഹനങ്ങൾക്ക്...

0
മുസഫർനഗർ: കാവഡ് യാത്ര പ്രമാണിച്ച് ഡൽഹി-ഹരിദ്വാർ ദേശീയപാതയിലും ഗംഗാ കനാൽ റോഡിലും...

ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനുള്ള ഡൽഹി പോലീസിന്റെ നീക്കം : അഭിഭാഷകർ ഇന്ന് കോടതിയെ...

0
ന്യൂഡൽഹി: എസ്‌എഫ്‌ഐ അഖിലേന്ത്യാ ജോയിന്റ്‌ സെക്രട്ടറി ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനുള്ള...

ഹോർമുസിൽ ഫീസ് പിരിക്കും ; ഒമാന്റെ പദ്ധതിക്ക് ഗൾഫ് രാജ്യങ്ങളുടെ പിന്തുണ

0
ദുബായ്: ഒമാനും ഇറാനും ചേർന്ന് ഹോർമുസ് കടലിടുക്കു നിയന്ത്രിക്കുന്ന സംവിധാനത്തിന് സൗദി...