വികാസ് ദുബെയുടെ രണ്ട് കൂട്ടാളികളെ പോലീസ് വെടിവെച്ച്‌ കൊന്നു

For full experience, Download our mobile application:
Get it on Google Play

കാണ്‍പുര്‍ : ഉത്തര്‍പ്രദേശിലെ കാണ്‍പുരില്‍ എട്ട് പോലീസുകാരെ കൊലപ്പെടുത്തിയ സംഭവത്തിലെ മുഖ്യപ്രതിയും കുപ്രസിദ്ധ ഗുണ്ടാ തലവനുമായ വികാസ് ദുബെയുടെ രണ്ട് കൂട്ടാളികളെ പോലീസ് വെടിവെച്ച്‌ കൊന്നു. വ്യത്യസ്ത സംഭവങ്ങളിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്ന് യുപി പോലീസ് പറഞ്ഞു.

ദുബെയുടെ ഒരു കൂട്ടാളിയും ക്രിമിനലുമായ പ്രഭാതിനെ ഹരിയാനയിലെ ഫരീദാബാദില്‍നിന്നും പോലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായ മറ്റൊരാള്‍ക്കൊപ്പം ഇയാളെ കാണ്‍പൂരിലേക്ക് കൊണ്ടുവരവെ പ്രഭാത് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. പോലീസിന്റെ പിസ്റ്റള്‍ തട്ടിയെടുത്ത് ആക്രമണത്തിന് ശ്രമിച്ച ഇയാളെ പോലീസ് വെടിവെച്ചിടുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ദുബെയുടെ മറ്റൊരു കൂട്ടാളിയായ ബൗവ ദുബെ ആണ് കൊല്ലപ്പെട്ട മറ്റൊരാള്‍. ഇത്വയില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. ഇയാള്‍ക്ക് പോലീസ് 50,000 രൂപ വിലയിട്ടിരുന്നു. ഇന്ന് പുലര്‍ച്ചെ മൂന്നോടെ മറ്റ് നാല് പേര്‍ക്കൊപ്പം കാറില്‍ രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് പോലീസ് ഏറ്റുമുട്ടലില്‍ ഇയാളെ വധിച്ചത്. ഒപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് പേര്‍ രക്ഷപ്പെട്ടു. നിരവധി ആയുധങ്ങള്‍ ഇവരില്‍നിന്നും കണ്ടെത്തിയിട്ടുണ്ട്. വികാസ് ദുബെയുടെ മറ്റൊരു കൂട്ടാളിയെ ഇന്നലെ പോലീസ് വധിച്ചിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആലപ്പുഴയിൽ ബിരുദ വിദ്യാർത്ഥിയെ പോലീസ് ക്രൂരമായി മർദിച്ചെന്ന് പരാതി

0
ആലപ്പുഴ: ആലപ്പുഴ വീയപുരത്ത് കഞ്ചാവ് കടത്തുന്നെന്ന സംശയത്തിന്‍റെ പേരില്‍ ബിരുദ വിദ്യാര്‍ഥിയെ...

പോലീസ് ഉദ്യോഗസ്ഥനാണെന്ന് തെറ്റദ്ധരിച്ച് യുവാവിനെ പേനാക്കത്തികൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമിച്ച രണ്ടുപേർ പിടിയിൽ

0
പത്തനംതിട്ട: പോലീസ് ഉദ്യോഗസ്ഥനാണെന്ന് തെറ്റദ്ധരിച്ച് യുവാവിനെ പേനാക്കത്തികൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമിച്ച...

താമരശ്ശേരിയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ച് കയറിയ യുവാവിനെ പൂട്ടിയിട്ടു

0
കോഴിക്കോട്: താമരശ്ശേരിയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ചു കയറിയ യുവാവിനെ വീട്ടുകാർ...

സൗദിയിലെ എണ്ണ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാഖിന്റെ ഡ്രോൺ ആക്രമണ ശ്രമം ; ശക്തമായി തടഞ്ഞ്...

0
റിയാദ്: സൗദി അറേബ്യയിലെ പ്രമുഖ എണ്ണ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാഖിൽ നിന്ന്...