പന്തളം : ബസ് യാത്രക്കിടെ യുവതിയുടെ സ്വർണമാല പൊട്ടിച്ചെടുത്ത തമിഴ്നാട് സ്വദേശിനിയെ പന്തളം പോലീസ് പിടികൂടി. തൂത്തുക്കുടി അണ്ണാനഗർ ഡോർ നമ്പർ 12-ൽ ദിവ്യയാ(30)ണ് അറസ്റ്റിലായത്. പന്തളത്തുനിന്നും അടൂരിലേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി. ബസിൽ യാത്രചെയ്യുമ്പോഴാണ് യാത്രക്കാരിയുടെ മാല നഷ്ടപ്പെട്ടത്. കുരമ്പാല ഇടയാടി കവലയ്ക്കു സമീപം ബസ് നിർത്തി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ പരിശോധനയിലാണ് മടിക്കുത്തിൽ ഒളിപ്പിച്ചുവെച്ചിരുന്ന മാല കണ്ടെടുത്തത്. ബസ് നിർത്തിയപ്പോൾ കൂടെയുണ്ടായിരുന്ന സ്ത്രീ ഓടി രക്ഷപെട്ടതായി നാട്ടുകാർ പറഞ്ഞു.
ബസ് യാത്രക്കിടെ യുവതിയുടെ മാല പൊട്ടിച്ച തമിഴ്നാട് സ്വദേശിനി പിടിയിൽ
RECENT NEWS
Advertisment