കാലാവസ്ഥ മാറ്റം പുതിയ ആവാസ വ്യവസ്ഥ സൃഷ്ടിക്കും : ജോണ്‍ റിച്ചാര്‍ഡ് തോമസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  കാലാവസ്ഥ മാറ്റം പുതിയ ആവാസ വ്യവസ്ഥ സൃഷ്ടിക്കുമെന്ന് ദുരന്താഘാത വിശകലന വിദഗ്ദന്‍ ജോണ്‍ റിച്ചാര്‍ഡ് തോമസ്. എന്റെ കേരളം പ്രദര്‍ശന വിണപണന മേള വേദിയില്‍ നടന്ന കാലാവസ്ഥ മാറ്റവും വെല്ലുവിളികളും സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലാവസ്ഥ വ്യതിയാനം മൂലം നമ്മള്‍ നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാന്‍ നമ്മള്‍ എങ്ങനെ സജ്ജരാകണമെന്നും കാര്‍ബണ്‍ ഫൂട്ട് പ്രിന്റ് കുറക്കുന്നത് മൂലം നമ്മള്‍ക്കും കാലാവസ്ഥ മാറ്റത്തിന്റെ തോത് നിയന്ത്രിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. റവന്യൂ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയാണ് സെമിനാര്‍ സംഘടിപ്പിച്ചത്.

ഉഷ്ണമേഖലയില്‍ സ്ഥിതി ചെയ്യുന്ന ജനസാന്ദ്രതയേറിയ കേരളം പോലുള്ള മേഖലയില്‍ കാലാവസ്ഥ വ്യതിയാനം നേരിടാന്‍ സജരായില്ലെങ്കില്‍ വലിയ വില കൊടുക്കേണ്ടി വരും. കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന ദുരന്തങ്ങള്‍ കൂടുതല്‍ മാലിന്യങ്ങള്‍ ഉത്പാദിപ്പിക്കും. ചൂട് കൂടുന്നത് വഴി കുടുതല്‍ ഊര്‍ജോപയോഗത്തിലേക്ക് പ്രകൃതിയെ തള്ളിവിടുകയും ചെയ്യുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജില്ലാ ദുരന്ത നിവാരണ ഡെപ്യൂട്ടി കളക്ടര്‍ റ്റി.ജി. ഗോപകുമാര്‍, ഡി.സി. വോളണ്ടിയേഴ്‌സായ സിയാദ്, മേഘ സുനില്‍ എന്നിവരും ആശയങ്ങള്‍ പങ്കു വെച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...

സംസ്ഥാനത്തെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളിലേക്കുള്ള നിയമനത്തില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള ഉഭയകക്ഷി ചര്‍ച്ച ഉടന്‍...

0
തിരുവനന്തപുരം: സംസ്ഥാനത്തെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളിലേക്കുള്ള നിയമനത്തില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള...

സമുന്നതി ഫുട്ബോൾ പരിശീലന സമാപനസമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.പി.മുകുന്ദൻ ഉദ്ഘാടനം ചെയ്തു

0
പത്തനംതിട്ട : കുടുംബശ്രീ ജില്ലാ മിഷൻ ഇലന്തൂർ ഗ്രാമപഞ്ചായത്തുമായി സഹകരിച്ച്...

അൽഖ്വയ്ദയുടെ തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിച്ചെന്നാരോപിച്ച് 19 കാരനെ ഉത്തർപ്രദേശ് എടിഎസ് അറസ്റ്റ് ചെയ്തു

0
ലഖ്നൗ: അൽഖ്വയ്ദയുടെ തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിച്ചെന്നാരോപിച്ച് 19 കാരനെ ഉത്തർപ്രദേശ് എടിഎസ്...