കാറിലെത്തി അധ്യാപികയുടെ മാല കവര്‍ന്ന സംഭവത്തില്‍ മോഷ്ടാവ് പോലീസ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ഇരിട്ടി : കാറിലെത്തി അധ്യാപികയുടെ മാല കവര്‍ന്ന സംഭവത്തില്‍ മോഷ്ടാവ് പോലീസ് പിടിയില്‍. ഉളിക്കല്‍ കെ.പറമ്പിലെ സെബാസ്റ്റ്യന്‍ ഷാജി (27) യെയാണ് എസ്.ഐ.സുനില്‍കുമാര്‍ അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. കിളിയന്തറ സ്കൂളിലെ റിട്ടയഡ് അധ്യാപിക ഫിലോമിന (70) യുടെ കഴുത്തിലണിഞ്ഞ ഒരു പവന്റെ മാലയാണ് പ്രതി കവര്‍ന്നത്. വീടിന് സമീപത്തെ റോഡരികില്‍ നില്‍ക്കുന്നതിനിടെ കാറിലെത്തിയ സെബാസ്റ്റ്യന്‍ ഷാജി വഴി ചോദിച്ച്‌ മനസിലാക്കുന്നതിനിടെ മാല പൊട്ടിച്ചെടുത്ത് കാറുമായി രക്ഷപ്പെടുകയായിരുന്നു.

കാറിന്റെ നമ്പര്‍ മന:പാoമാക്കിയ അധ്യാപിക കാര്‍ നമ്പര്‍ സഹിതം ഇരിട്ടി പോലീസില്‍ പരാതി നല്‍കിയതോടെയാണ് മോഷ്ടാവിനെ കുടുക്കാനായത്. തുടര്‍ന്ന് പോലീസ് നടത്തിയ തെരച്ചിലില്‍ പ്രതിയെ രാത്രിയോടെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില്‍ മോഷ്ടിച്ച മാല എടൂരിലെ സ്വകാര്യ ധനകാര്യ ‘സ്ഥാപനത്തില്‍ പണം വെച്ച വിവരവും പുറത്തുവന്നു. അറസ്റ്റിലായ പ്രതിയുമായി സ്ഥാപനത്തിലെത്തി പോലീസ് തൊണ്ടിമുതല്‍ കണ്ടെത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂന്നുവർഷം മുൻപ് നടന്ന താനൂർ കസ്റ്റഡി കൊലപാതകത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

0
മലപ്പുറം: മൂന്നുവർഷം മുൻപ് നടന്ന താനൂർ കസ്റ്റഡി കൊലപാതകത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ...

വിശാല സംസ്ഥാന സമിതി യോഗത്തിന് മുന്നോടിയായി നേതൃയോഗങ്ങൾ വിളിച്ച് സിപിഎം

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയും സംഘടനാപരമായ പോരായ്മകളും ചർച്ച ചെയ്യുന്നതിനായി വിളിച്ചുചേർക്കുന്ന വിശാല...

രാഹുൽ ഗാന്ധിക്ക് ആശ്വാസം ; സവർക്കർ വിരുദ്ധ പരാമർശക്കേസ് റദ്ദാക്കി സുപ്രീംകോടതി

0
ന്യൂഡൽഹി : വി ഡി സവർക്കർക്കെതിരായ പരാമർശത്തിൽ പ്രതിപക്ഷ നേതാവും കോൺഗ്രസ്...

കണ്ണമ്മൂല വിഷ്ണു വധക്കേസ്: മുഴുവൻ പ്രതികൾക്കും ജീവപര്യന്തം ശിക്ഷ

0
തിരുവനന്തപുരം: കണ്ണമ്മൂല വിഷ്ണു വധക്കേസിൽ മുഴുവൻ പ്രതികൾക്കും ജീവപര്യന്തം ശിക്ഷ. നെടുമങ്ങാട്...