കർണാടകയിൽ കോളേജ് പ്രിൻസിപ്പലിൻ്റെ കരണത്തടിച്ച് എംഎൽഎ

For full experience, Download our mobile application:
Get it on Google Play

കര്‍ണാടക : കോളേജ് പ്രിന്‍സിപ്പലിനെ ജെഡിഎസ് എംഎല്‍എ കരണത്തടിച്ചു. കമ്പ്യൂട്ടര്‍ ലാബിന്റെ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ വ്യക്തമായ ഉത്തരം നല്‍കിയില്ലെന്ന് ആരോപിച്ചാണ് മര്‍ദ്ദനം. മാണ്ഡ്യ എംഎല്‍എ എം.ശ്രീനിവാസാണ് നല്‍വാടി കൃഷ്ണരാജ വെടിയാര്‍ ഐടിഐ കോളേജ് പ്രിന്‍സിപ്പലിനെ മര്‍ദിച്ചത്. സ്ത്രീയുള്‍പ്പെടെയുള്ള സഹപ്രവര്‍ത്തകരുടെയും പ്രാദേശിക രാഷ്ട്രീയക്കാരുടെയും മുന്നില്‍ വെച്ചാണ് ജെഡി(എസ്) എംഎല്‍എ രണ്ടുതവണ തല്ലുകയും ശകാരിക്കുകയും ചെയ്തത്.

ജൂണ്‍ 20ന് മാണ്ഡ്യയില്‍ നടന്ന സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. എംഎല്‍എയ്‌ക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു. നവീകരിച്ച ഐടിഐ കോളേജിന്റെ ഉദ്ഘാടന വേളയില്‍ ലബോറട്ടറിയിലെ പ്രവൃത്തിയെക്കുറിച്ച്‌ പ്രിന്‍സിപ്പല്‍ നാഗാനന്ദ് അറിയിക്കാതിരുന്നതാണ് പ്രകോപന കാരണമെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

പ്രിന്‍സിപ്പലിന് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച്‌ ഗൗഡ അസോസിയേഷന്‍ അടിയന്തര യോഗം വിളിച്ച്‌ അന്വേഷണം നടത്തുകയും ചെയ്തു. പ്രിന്‍സിപ്പല്‍ നാഗാനന്ദിനെ കണ്ട് സംഭവത്തിന്റെ വിശദാംശങ്ങള്‍ അറിയുകയും പൂര്‍ണ്ണ പിന്തുണ ഉറപ്പ് നല്‍കുകയും ചെയ്തു. എംഎല്‍എയെ മറ്റുള്ളവര്‍ ചേര്‍ന്ന് സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം. ഇക്കാര്യം ജില്ലാ കമ്മീഷണറുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് സര്‍ക്കാര്‍ ജീവനക്കാരുടെ യൂണിയന്‍ മാണ്ഡ്യ ജില്ലാ പ്രസിഡന്റ് ശംഭുഗൗഡ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തലപ്പാടി മത്സ്യ മാർക്കറ്റിൽ വൻ കവർച്ച

0
മഞ്ചേശ്വരം: തലപ്പാടി മത്സ്യ മാർക്കറ്റിൽ വൻ കവർച്ച. ഫ്രീസറുകൾ തകർത്ത്...

കൊല്ലത്ത് വഴിത്തർക്കത്തിനിടെ അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച വയോധികൻ ജീവനൊടുക്കി

0
കൊല്ലം: വഴിത്തർക്കത്തിനിടെ അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച വയോധികൻ ജീവനൊടുക്കി. പേരൂർ കുറ്റിച്ചിറ പാലൂർ...

മുണ്ടുമുറുക്കാനൊരുങ്ങി കേരളം; ആദ്യ നാല് മാസത്തിൽ തന്നെ റവന്യൂ കമ്മി പകുതിയോളം!

0
തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ റവന്യൂ കമ്മി ആദ്യ നാലു മാസം കൊണ്ട്...

സൈബർ തട്ടിപ്പിലൂടെ നേടിയ പണം കൊണ്ട് സ്വർണക്കട്ടികൾ വാങ്ങി തട്ടിപ്പ് : മലപ്പുറം സ്വദേശി...

0
കളമശ്ശേരി: ഓൺലൈൻ സൈബർ തട്ടിപ്പുകളിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് വിവിധ ജ്വല്ലറികളിൽ...