കെഎസ്ആർടിസി ബസിടിച്ച്‌ അപകടം ; ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നാലാഞ്ചിറയിലെ എം.സി.റോഡില്‍ കെ.എസ്.ആര്‍.ടി.സി. ബസ് ബൈക്കുമായി കൂട്ടിയിടിച്ച്‌ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാരനായ വിദ്യാര്‍ഥി മരിച്ചു. മാറനല്ലൂര്‍ കുഴിവിള കൊല്ലോട് വീട്ടില്‍ ആദര്‍ശ് ശ്രീകുമാര്‍(19) ആണ് മരിച്ചത്. നാലാഞ്ചിറയില്‍ നിന്നും കേശവദാസപുരത്തേക്ക് പോകുകയായിരുന്ന ആദര്‍ശിനെ അതെ ദിശയില്‍ തന്നെ വന്ന കെ.എസ്.ആര്‍.ടി.സി. ബസ് ഇടിക്കുകയായിരുന്നു.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ആദര്‍ശിനെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നാലാഞ്ചിറ ജയമാതാ ഐ.ടി.ഐ.യിലെ വിദ്യാര്‍ഥിയായിരുന്നു. അടൂര്‍ സ്വദേശികളായ ആദര്‍ശും കുടുംബവും കുറച്ചുമാസം മുന്‍പാണ് തലസ്ഥാന നഗരിയിലേക്ക് താമസം മാറിയത്. ശ്രീകുമാറാണ് പിതാവ്. സെക്രട്ടേറിയറ്റ് ജീവനക്കാരിയായ അനിതകുമാരി മാതാവാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാലടി സർവകലാശാലയിൽ എസ്എഫ്ഐ സമരം 25-ാം ദിവസത്തിലേക്ക്

0
കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ വിദ്യാർഥികളുടെ സമരം 25-ാം...

കാറിന്റെ ചില്ല് തകർത്ത് കവർച്ച : സീരിയൽ മോഷ്ടാവ് എറണാകുളം സെൻട്രൽ പോലീസിന്റെ പിടിയിൽ

0
എറണാകുളം: നഗരത്തിൽ പാർക്ക് ചെയ്തിരുന്ന കാറുകളുടെ ചില്ലുകൾ തകർത്ത് മോഷണം നടത്തുന്ന...

കൊച്ചിയിൽ നടുറോഡിൽ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടയടി

0
കൊച്ചി: എറണാകുളം സൗത്ത് ജനതാ റോഡിൽ വിദ്യാർഥികൾ തമ്മിൽ നടുറോഡിൽ...

കോഴിക്കോട് കുന്ദമംഗലത്ത് പൂനൂർ പുഴയിൽ വയോധികയെ കാണാതായതായി സംശയം ; തിരച്ചിൽ തുടരുന്നു

0
കോഴിക്കോട്: കുന്ദമംഗലത്ത് പൂനൂർ പുഴയിൽ വയോധികയെ കാണാതായതായി സംശയം. താളികുണ്ട് സ്വദേശിനിയായ രാധയെയാണ്...