Thursday, March 28, 2024 4:38 pm

സര്‍ക്കാര്‍ അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

അണ്ടര്‍ വാല്യൂവേഷന്‍ കോമ്പൗണ്ടിംഗ് പദ്ധതി
1986 മുതല്‍ 2017 മാര്‍ച്ച് 31 വരെ രജിസ്റ്റര്‍ ചെയ്ത ആധാരങ്ങള്‍ക്ക് കുറവ് മുദ്രയുടെ 30 ശതമാനം തുക അടച്ച് അണ്ടര്‍ വാല്യുവേഷന്‍ നടപടികളില്‍ നിന്ന് ഒഴിവാകുന്നതിനുളള പദ്ധതി നടപ്പാക്കി വരുന്നു.

Lok Sabha Elections 2024 - Kerala

ഓണ്‍ലൈന്‍ പോക്കുവരവ് സംവിധാനം
ഭൂമി ഇടപാടുകള്‍ക്ക് സുതാര്യത കൊണ്ടുവരിക, ഭൂമി കൈമാറ്റങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന തര്‍ക്കങ്ങളുടെയും വ്യവഹാരങ്ങളുടെയും തോത് കുറയ്ക്കുക, ആധാര കക്ഷികള്‍ക്ക് പൂര്‍ണമായ അവകാശങ്ങള്‍ ഉറപ്പാക്കുക എന്നീ ഉദ്ദേശ്യങ്ങളോടു കൂടി റവന്യൂ വകുപ്പിന്റെ ആര്‍ഇഎല്‍ഐഎസ് സംവിധാനവും രജിസ്ട്രേഷന്‍ വകുപ്പിന്റെ പിഇഎആര്‍എല്‍ സംവിധാനവും സംയോജിപ്പിച്ച് ആധാര രജിസ്ട്രേഷനോട് അനുബന്ധിച്ചുളള ഓണ്‍ലൈന്‍ പോക്കുവരവ് സംവിധാനം പത്തനംതിട്ട ജില്ലയില്‍ നടപ്പാക്കി. ഇതിന്റെ ഭാഗമായി രജിസ്റ്റര്‍ ചെയ്ത ആധാരത്തിന്റെ സ്‌കാന്‍ ചെയ്ത പകര്‍പ്പ് വില്ലേജ് ഓഫീസുകളിലേയ്ക്ക് അയയ്ക്കത്തക്കവിധം എല്ലാ സബ് രജിസ്ട്രാര്‍ ഓഫീസുകളിലും സ്‌കാനറുകള്‍ സ്ഥാപിച്ചു.

ആധാരങ്ങള്‍ ജനങ്ങള്‍ക്ക് സ്വയം തയാറാക്കാനുളള അവസരം
രജിസ്ട്രേഷന്‍ വകുപ്പിന്റെ വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുളള മാതൃക പ്രമാണങ്ങള്‍ അടിസ്ഥാനമാക്കി ആധാരങ്ങള്‍ തയാറാക്കുന്നതിന് ആധാരമെഴുത്ത് ലൈസന്‍സികള്‍ /അഡ്വക്കറ്റ് എന്നിവരെ കൂടാതെ ആധാരം എഴുതി കൊടുക്കുന്ന കക്ഷിക്കോ, എഴുതി വാങ്ങുന്ന കക്ഷിക്കോ, സാധിക്കത്തക്കവിധം ബന്ധപ്പെട്ട ചട്ടങ്ങളില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തി. ഇതിന്‍ പ്രകാരം ആളുകള്‍ ആധാരം സ്വയം തയാറാക്കി വരുന്നു.

ഇ-പെയ്മെന്റ്
ആധാര രജിസ്ട്രേഷനും ബാദ്ധ്യത സര്‍ട്ടിഫിക്കറ്റ് അപേക്ഷകള്‍ക്കും ഉളള ഫീസ് അടയ്ക്കുന്നതിന് ഇ-പെയ്മെന്റ് സംവിധാനം നടപ്പാക്കി.

ഇ-സ്റ്റാമ്പിംഗ്
ജുഡീഷ്യല്‍ മുദ്രവില ഒടുക്കുന്നതിനുളള കമ്പ്യൂട്ടര്‍ അധിഷ്ഠിത മാര്‍ഗം എന്ന നിലയില്‍ ഇ-സ്റ്റാമ്പിംഗ് സംവിധാനം ഏര്‍പ്പെടുത്തി.

തൊഴിലധിഷ്ഠിത സ്‌പോര്‍ട്‌സ് കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു
കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സിന്റെ (കെയ്‌സ്) അക്രെഡിറ്റേഷനോട് കൂടി എറണാകുളത്ത് പ്രവര്‍ത്തിക്കുന്ന സ്‌പോര്‍ട്‌സ് മാനേജ്മന്റ്, സ്‌പോര്‍ട്‌സ് എഞ്ചനീയറിംഗ് ഗവേഷണ പരിശീലന സ്ഥാപനമായ സ്‌പോര്‍ട്‌സ് ആന്‍ഡ് മാനേജ്‌മെന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (എസ്എംആര്‍ ഐ) വിവിധ തൊഴിലധിഷ്ഠിത സ്‌പോര്‍ട്‌സ് മാനേജ്മന്റ്, സ്‌പോര്‍ട്‌സ് എഞ്ചനീയറിംഗ്, സ്‌പോര്‍ട്‌സ് സൈക്കോളജി, സ്‌പോര്‍ട്‌സ് ഫെസിലിറ്റി മാനേജര്‍ കോഴ്‌സുകളുടെ ജൂണ്‍ ബാച്ചിലേക്ക് അഡ്മിഷന് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 0484 – 4855259

ന്യൂമീഡിയ ആന്‍ഡ് ഡിജിറ്റല്‍ ജേര്‍ണലിസം ഡിപ്ലോമ കോഴ്സിലേക്ക് (ഈവനിംഗ് ബാച്ച് ) അപേക്ഷ ക്ഷണിച്ചു
കേരള മീഡിയ അക്കാദമിയുടെ ന്യൂമീഡിയ ആന്‍ഡ് ഡിജിറ്റല്‍ ജേണലിസം ഡിപ്ലോമ കോഴ്സിലേക്ക് (ഈവനിംഗ് ബാച്ച് ) അപേക്ഷ ക്ഷണിച്ചു. ആറു മാസമാണ് കോഴ്സിന്റെ കാലാവധി. കൊച്ചി, തിരുവനന്തപുരം കേന്ദ്രങ്ങളില്‍ വൈകുന്നേരം ആറു മുതല്‍ എട്ടു വരെയാണ് ക്ലാസ് സമയം. ഹൈബ്രിഡ് മോഡിലായിരിക്കും ക്ലാസ്. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്സിന് 35,000 രൂപയാണ് ഫീസ്. ഡിഗ്രി വിദ്യാഭ്യാസയോഗ്യതയായ കോഴ്സിന് പ്രായപരിധി ഇല്ല. മോജോ, വെബ് ജേര്‍ണലിസം, ഓണ്‍ലൈന്‍ റൈറ്റിംഗ് ടെക്നിക്ക്സ്, ഫോട്ടോ ജേര്‍ണലിസം, വീഡിയോ പ്രാക്ടീസ് തുടങ്ങിയവയില്‍ പ്രായോഗിക പരിശീലനം നല്‍കും. അപേക്ഷ ഫോറം ഡൗണ്‍ലോഡ് ചെയ്ത് സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി 30 എന്ന വിലാസത്തിലോ [email protected] എന്ന ഇമെയില്‍ ഐഡിയിലോ അയയ്ക്കണം. സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.keralamediaacademy.org. ഫോണ്‍: 0484 – 2422275, 2422068, 0471 – 2726275 അവസാന തീയതി ജൂണ്‍ 30.

തൊഴിലധിഷ്ഠിത കോഴ്സുകള്‍ക്ക് അപേക്ഷിക്കാം
എസ്.ആര്‍.സി പന്തളം കമ്മ്യൂണിറ്റി കോളജില്‍ തൊഴിലധിഷ്ഠിത കോഴ്സുകള്‍ക്ക് അപേക്ഷിക്കാം. പി.എസ്.സി അംഗീകൃത ഡി.സി.എ, ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, വേഡ് പ്രോസസിംഗ്, ഡി.ടി.പി ഓപ്പറേറ്റര്‍, ടാലി എന്നീ കോഴ്സുകള്‍ക്ക് ഡിഗ്രി, പ്ലസ് ടു, എസ്.എസ്.എല്‍.സി യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. കോഴ്സിനു ശേഷം പ്ലെയ്സ്മെന്റ് സെല്‍ മുഖേന ജോലി നേടുവാന്‍ സഹായിക്കും. വിവരങ്ങള്‍ക്ക് മൈക്രോ കോളജ് ഓഫ് എഞ്ചിനീയറിംഗ്, പന്തളം, പത്തനംതിട്ട എന്ന സെന്ററുമായി ബന്ധപ്പെടാം. ഫോണ്‍ : 9446438028, 8078802870.

നേഴ്സ് ഒഴിവ്
പന്തളം കുടുംബാരോഗ്യകേന്ദ്രത്തിലേക്ക് പാലിയേറ്റീവ് കെയര്‍ സെക്കന്റ് യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് താല്‍ക്കാലിക നേഴ്സിനെ നിയമിക്കുന്നു. കേരള സ്റ്റേറ്റ് നേഴ്സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷന്‍ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യത: ആരോഗ്യവകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനത്തില്‍ നിന്ന് ഓക്സിലറി നേഴ്സിംഗ് ആന്റ് മിഡ്‌വൈഫറി (എ.എന്‍.എം) കോഴ്സ് /ജെ.പി.എച്ച്.എന്‍ കോഴ്സ് പാസായ മൂന്ന് മാസത്തെ ബേസിക് സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ പാലിയേറ്റീവ് ആക്സിലറി നേഴ്സ് (ബി.സി.സി.പി.എ.എന്‍)/ കോഴ്സ് ഇന്‍ കമ്മ്യൂണിറ്റി പാലിയേറ്റീവ് (സി.പി.എ.എന്‍ കോഴ്സ്) (ആരോഗ്യവകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനത്തില്‍ നിന്നും) പാസായവര്‍ക്ക് അപേക്ഷിക്കാം. നിശ്ചിത യോഗ്യതയുള്ള ജിഎന്‍എം /ബിഎസ്‌സി നേഴ്സിനും അപേക്ഷിക്കാം. പ്രായപരിധി 40 വയസിന് താഴെ പ്രായമുള്ളവര്‍. ആവശ്യമായ സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പുമായി ജൂണ്‍ 29ന് രാവിലെ 11ന് പന്തളം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഹാജരാകണം. ഫോണ്‍: 9895 852 356

ക്വട്ടേഷന്‍
പത്തനംതിട്ട കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസ് ഉപയോഗത്തിനായി വാഹന ഉടമകളില്‍ നിന്നും കരാര്‍ അടിസ്ഥാനത്തില്‍ ഡ്രൈവര്‍, ഡീസല്‍ സഹിതം വാഹനം (2014 അല്ലെങ്കില്‍ അതിന് ശേഷമോ ഉള്ള മോഡലുകളായ ബൊലേറോ/സൈലോ/ഇന്നോവ/എസ്.യു.വി അഭികാമ്യം) ലഭ്യമാക്കുന്നതിന് മല്‍സരസ്വഭാവമുള്ള ക്വട്ടേഷന്‍ സീല്‍ ചെയ്ത കവറുകളില്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ജൂണ്‍ 30ന് വൈകുന്നേരം നാലിനു മുന്‍പായി ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍ : 0468 – 2221807.

ഹോട്ടലുകളിലെ പരിശോധന തുടരും: പത്തനംതിട്ട നഗരസഭ സെക്രട്ടറി
പത്തനംതിട്ട നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന അങ്കിള്‍സ് ഹോട്ടല്‍, അമാനി റസ്റ്റോറന്റ്, ഡയാന ഹോട്ടല്‍, ഹെ ഡേ ബാര്‍, മുത്തൂറ്റ് ഹോസ്പിറ്റല്‍ കാന്റീന്‍, ബെസ്റ്റ് ബേക്കറി ബോര്‍മ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ പഴകിയതും മനുഷ്യ ഉപയോഗ യോഗ്യമല്ലാത്തതുമായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ പിടിച്ചെടുത്തു. നഗരസഭ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ മുഹമ്മദ് ഫൈസലിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ദീപു രാഘവന്‍, സുജിത എസ്.പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു. ഈ സ്ഥാപനങ്ങള്‍ക്ക് നിയമപരമായ പിഴ ചുമത്തി ന്യൂനതകള്‍ അടിയന്തരമായി പരിഹരിക്കുന്നതിന് നോട്ടീസ് നല്‍കിയിട്ടുള്ളതായും വരും ദിവസങ്ങളില്‍ പരിശോധന കൂടുതല്‍ കര്‍ശനമാക്കുമെന്നും നഗരസഭ സെക്രട്ടറി അറിയിച്ചു.

പുനര്‍ ദര്‍ഘാസ്
തിരുവല്ല മുന്‍സിപ്പാലിറ്റിയുടെ എസ്റ്റിമേറ്റ് അനുസരിച്ച് തിരുവല്ല താലൂക്ക് ആസ്ഥാന ആശുപത്രിയിലെ പുതിയ ഐ.പി കെട്ടിടത്തിലെ പഴയ സെപ്റ്റിക് ടാങ്കിന്റെ അടിയന്തിര അറ്റകുറ്റപണികള്‍ ചെയ്യുന്നതിന് അംഗീകാരമുളള കോണ്‍ട്രാക്ടര്‍മാരില്‍ നിന്നും മുദ്രവച്ച പുനര്‍ ദര്‍ഘാസുകള്‍ ക്ഷണിക്കുന്നു. ജൂലൈ നാലിന് വൈകുന്നേരം നാലിനു മുമ്പായി ദര്‍ഘാസുകള്‍ ആശുപത്രി ഓഫീസില്‍ സ്വീകരിക്കും. ഫോണ്‍ : 0469 – 2602494.

കീഡ് കമ്മ്യൂണിറ്റി മീറ്റപ്പ് 2022
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്‍ട്രപ്രണര്‍ഷിപ്പ് ഡവലപ്മെന്റ്, വ്യവസായ വാണിജ്യ വകുപ്പ്, സംരംഭക വികസനത്തിനായി വിവിധ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നു. പരിശീലനങ്ങളില്‍ പങ്കെടുത്ത സംരംഭകര്‍ക്ക് തുടര്‍ സേവനങ്ങള്‍ ലഭ്യമാക്കാനും പരസ്പരം സഹായകരമായ കൂട്ടായ്മ രൂപപ്പെടുത്തുവാനും എറണാകുളം ജില്ലയില്‍ കളമശ്ശേരി കീഡ് ക്യാമ്പസില്‍ ജൂണ്‍ 25ന് കീഡ് കമ്മ്യൂണിറ്റി മീറ്റപ്പ് നടത്തും. നിയമ വ്യവസായ കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് മീറ്റപ്പ് ഉദ്ഘാടനം നിര്‍വഹിക്കും.
മീറ്റപ്പിന്റെ ഭാഗമായി കീഡിന്റെ പരിശീലനം ലഭിച്ച 40 ഓളം സംരംഭകര്‍ അവരുടെ ഉത്പന്നങ്ങളും സേവനങ്ങളും പ്രദര്‍ശിപ്പിക്കും. കീഡിന്റെ വിവിധ പ്രോഗ്രാമുകളിലെ 100ല്‍ പരം പരിശീലനാര്‍ഥികള്‍ക്കായി നിയമ വശങ്ങള്‍, ബ്രാന്‍ഡിംഗ്, പാക്കേജിംഗ്, ലോജിസ്റ്റിക്, ഇകോമേഴ്സ് സാധ്യതകള്‍ എന്നിവയെ കുറിച്ച് വിദഗ്ധരുടെ സെഷനുകളും സംശയ നിവാരണത്തിനുള്ള അവസരവും ഒരുക്കും. മെന്റ്‌റര്‍മാര്‍, ജില്ലാ വ്യവസായ കേന്ദ്രം, ഫ്ലിപ്പ്കാര്‍ട്ട്, ഹീല്‍, ഫ്രഷ് ടു ഹോം, പവിഴം, ടൈ കേരള, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ തുടങ്ങിയ സഥാപനങ്ങളുടെ പ്രതിനിധികള്‍ മീറ്റപ്പില്‍ പങ്കെടുക്കും. സംരംഭക മേഖലയില്‍ താത്പര്യമുള്ളവര്‍ക്ക് ഉത്പന്ന പ്രദര്‍ശനം കാണുവാനും ഉത്പന്നങ്ങള്‍ വാങ്ങുവാനും അവസരം ഉണ്ടാകും. ഫോണ്‍ : 0484-2550322, 2532890.

തോക്ക് ലൈസന്‍സുളളവര്‍ക്ക് അപേക്ഷിക്കാം
പ്രമാടം ഗ്രാമപഞ്ചായത്തില്‍ കൃഷിക്കും ജീവനും സ്വത്തിനും വിനാശം വരുത്തുന്ന കാട്ടുപന്നികളെ നിയമാനുസൃതമായി നശിപ്പിക്കുന്നതിനായി ലൈസന്‍സുളള തോക്ക് ഉപയോഗിക്കുന്ന വ്യക്തികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഫോണ്‍ : 0468 – 2242215.

അടൂര്‍ കെല്‍ട്രോണില്‍ പ്രവേശനം തുടരുന്നു
കെല്‍ട്രോണിന്റെ അടൂരുള്ള നോളജ് സെന്ററില്‍ നടത്തിവരുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളുടെ പുതിയ ബാച്ചിലേക്ക് പ്രവേശനം തുടരുന്നു. കേരള സര്‍ക്കാര്‍ അംഗീകരിച്ച പി എസ് സി നിയമനങ്ങള്‍ക്ക് യോഗ്യമായ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഡിസിഎ- 6 മാസം), വേഡ് പ്രോസസിംഗ് ആന്റ് ഡാറ്റാ എന്‍ട്രി(3 മാസം), കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് (3 മാസം) എന്നീ കോഴ്സുകളിലേക്കും ഇന്ത്യന്‍ ആന്റ് ഫോറിന്‍ അക്കൗണ്ടിംഗ്, ഫയര്‍ ആന്റ് സേഫ്റ്റി, ലോജിസ്റ്റിക് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് കോഴ്സുകളുടെ പുതിയ ബാച്ചിലേക്കും പ്രവേശനം തുടരുന്നു. അഡ്മിഷന്‍ നേടുന്നതിനായി 9526 229 998 എന്ന നമ്പറിലോ, ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, ടവര്‍ ഇ-പാസ് ബില്‍ഡിംഗ്, ഗവ. ഹോസ്പിറ്റലിനു പുറകുവശം, അടൂര്‍ എന്ന വിലാസത്തിലോ ബന്ധപ്പെടുക.

നഴ്സ് ഗ്രേഡ് രണ്ട് (ആയുര്‍വേദം) അഭിമുഖം 29,30 തീയതികളില്‍
പത്തനംതിട്ട ജില്ലയില്‍ ഭാരതീയ ചികിത്സാ വകുപ്പില്‍ നഴ്സ് ഗ്രേഡ് രണ്ട് (ആയുര്‍വേദം) (കാറ്റഗറി നം. 537/2019) തസ്തികയുടെ 01/01/2022 തീയതിയില്‍ നിലവില്‍ വന്ന ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായി ജൂണ്‍ 29, 30 തീയതികളില്‍ പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസില്‍ അഭിമുഖം നടത്തും. ഉദ്യോഗാര്‍ഥികള്‍ക്ക് ഇതു സംബന്ധിച്ച് എസ്.എം.എസ്, പ്രൊഫൈല്‍ മെസേജ് എന്നിവ മുഖേന അറിയിപ്പു നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ വണ്‍ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റിനോടൊപ്പം ജനനതീയതി, ജാതി, യോഗ്യതകള്‍, എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, വ്യക്തിവിവരക്കുറിപ്പ് (പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുളളത്) എന്നിവ സഹിതം അഭിമുഖത്തിന് ഹാജരാകണം. ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാക്കിയിട്ടുളള കോവിഡ് 19 സാക്ഷ്യപത്രം പ്രൊഫൈലില്‍ അപ്‌ലോഡ് ചെയ്യേണ്ടതും ആയതിന്റെ പകര്‍പ്പ് കൈവശം സൂക്ഷിക്കേണ്ടതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഉദ്യോഗാര്‍ഥികള്‍ ഒറ്റത്തവണ രജിസ്ട്രേഷന്‍ പ്രൊഫൈല്‍ സന്ദര്‍ശിക്കുക. അഭിമുഖത്തിന് ഹാജരാകുന്ന ഉദ്യോഗാര്‍ഥികള്‍ കോവിഡ് 19 മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം. ഫോണ്‍: 0468 – 2222665.

സ്‌കൂള്‍ പ്രവേശനം
പട്ടിക വര്‍ഗവികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ പത്തനംതിട്ട ജില്ലയിലെ വടശ്ശേരിക്കരയില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 5 മുതല്‍ 8 വരെയുള്ള ക്ലാസുകളില്‍ ഒഴിവുകളുണ്ട്. താല്‍പ്പര്യമുള്ള പട്ടികവര്‍ഗക്കാര്‍ക്ക് ജാതി, വരുമാനം, ആധാര്‍, തുടങ്ങിയ രേഖകള്‍ സഹിതം അപേക്ഷയുമായി ജൂണ്‍ 25നകം സ്‌കൂളില്‍ നേരിട്ടെത്തി അഡ്മിഷന്‍ എടുക്കാം. പട്ടിക ജാതിക്കാര്‍ക്കും മറ്റു പിന്നോക്ക വിഭാഗക്കാര്‍ക്കും നിശ്ചിത ശതമാനം ഒഴിവുകള്‍ ഉണ്ട്. അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനം രണ്ടു ലക്ഷം രൂപയില്‍ അധികരിക്കരുത്. ഫോണ്‍: 04735 251153,8111 975 911, 04735 227 703 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം. സ്‌കൂളിന്റെ വിലാസം: മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, പേഴുംമ്പാറ പി.ഒ, വടശ്ശേരിക്കര 689 662.

അഭിമുഖം 29ന്
പത്തനംതിട്ട ജില്ലയില്‍ വിവിധ വകുപ്പൂകളില്‍ ഡ്രൈവര്‍ ഗ്രേഡ് രണ്ട് (ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ്) (ഫ്സ്റ്റ് എന്‍.സി.എ -ഹിന്ദു നാടാര്‍) (കാറ്റഗറി നം. 477/2019) തസ്തികയുടെ 22/12/2021 തീയതിയില്‍ നിലവില്‍ വന്ന ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായി ജൂണ്‍ 29ന് രാവിലെ 9.30 ന് പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസില്‍ അഭിമുഖം നടത്തും. ഉദ്യോഗാര്‍ഥികള്‍ വണ്‍ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റിനോടൊപ്പം ജനനതീയതി, ജാതി, യോഗ്യതകള്‍, എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, വ്യക്തിവിവരക്കുറിപ്പ് (പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുളളത്) എന്നിവ സഹിതം അഭിമുഖത്തിന് ഹാജരാകണം. ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാക്കിയിട്ടുളള കോവിഡ് 19 സാക്ഷ്യപത്രം പ്രൊഫൈലില്‍ അപ്‌ലോഡ് ചെയ്യേണ്ടതും പകര്‍പ്പ് കൈവശം കരുതണമെന്നും ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഒറ്റത്തവണ രജിസ്ട്രേഷന്‍ പ്രൊഫൈല്‍ സന്ദര്‍ശിക്കണം. അഭിമുഖത്തിന് ഹാജരാകുന്ന ഉദ്യോഗാര്‍ഥികള്‍ കോവിഡ് 19 മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായും പാലിക്കേണ്ടതാണെന്നും ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 – 2222665.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ശ്രീനാരായണഗുരു ഓപൺ സർവകലാശാല വൈസ് ചാൻസിലറായി ഡോ. വി.പി ജഗതിരാജ് ചുമതലയേറ്റു

0
കൊല്ലം: ശ്രീനാരായണഗുരു ഓപൺ സർവകലാശാല വൈസ് ചാൻസിലറായി കുസാറ്റ് സ്കൂൾ ഓഫ്...

ബാള്‍ട്ടിമോർ കപ്പലിടിച്ച് പാലം തകര്‍ന്ന സംഭവം : ആറ് പേർക്ക് വേണ്ടിയുള്ള തെരച്ചിൽ...

0
അമേരിക്ക : അമേരിക്കയിൽ ബാള്‍ട്ടിമോർ കപ്പലിടിച്ച് പാലം തകര്‍ന്ന...

മണിപ്പൂരില്‍ ഈസ്റ്ററിന് അവധി നിഷേധിച്ചത് അന്യായമെന്ന് ശശി തരൂര്‍

0
തിരുവനന്തപുരം: മണിപ്പൂരിൽ ഈസ്റ്ററിനും ദുഃഖവെളിക്കും അവധി നിഷേധിച്ചത് അന്യായമാണെന്ന് ശശി തരൂര്‍...

വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ സ്ത്രീക്ക് ദാരുണാന്ത്യം; ഭർത്താവിന് ഗുരുതര പരിക്ക്

0
വയനാട്: വയനാട് മേപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു. പരപ്പൻപ്പാറ...