ആരോഗ്യവകുപ്പ് ആസ്ഥാനത്ത് ഭരണസ്തംഭനം ; ഉദ്യോഗസ്ഥ തർക്കങ്ങൾ കാരണം പ്രതിരോധ യോഗങ്ങൾ അനിശ്ചിതത്വത്തിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഡിഎച്ച്എസ് ഓഫീസിൽ നടക്കേണ്ട പകർച്ചവ്യാധി പ്രതിരോഗ യോഗങ്ങൾ മുടങ്ങി. തിരുവനന്തപുരത്ത് ആരോഗ്യവകുപ്പ് ഡയറക്ടർ ആസ്ഥാനത്തെ കസേരകളിയിലാണ് ഇന്ന് മുടങ്ങിയത് നിർണായക യോ​ഗം. രോഗ പ്രതിരോധത്തിന് ചുമതലപ്പെടുത്തിയ ഹൈപവർ കമ്മിറ്റി, ഇന്ന് ഡിഎച്ച്എസ് ആസ്ഥാനത്ത് നടത്തിരുന്ന യോഗവും മുടങ്ങി. ഹൈ പവർ കമ്മിറ്റി ചെയർമാൻ യോഗത്തിന് എത്തിയതുമില്ല. നിപ മുതൽ കുരങ്ങുപനിയെ വരെ സംസ്ഥാനം നേരിടുന്ന സമയത്താണ്, ആരോഗ്യവകുപ്പ് ഡയറക്ടർ പോലെയൊരു സുപ്രധാന പദവിയിൽ തർക്കവും നാടകവും.

ഇന്നലെയാണ് ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീന കെ.ജെയെ സ്ഥലം മാറ്റിയത് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തത്. വെള്ളിയാഴ്ച രാവിലെ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവുമായെത്തിയ ഡോ. റീനയ്ക്ക് ഡോ മീനാക്ഷി മാറാത്തതിനാൽ ഡിഎച്ച്എസിൻറെ കസേരയിലിരിക്കാനായില്ല. ഇതോടെ, റീനയും ഓഫിസിൽ തുടർന്നു. ഇരുവരുടെയും തർക്കം മൂത്തതോടെ ഡിഎച്ച്എസിൽ നടക്കാനിരുന്ന പകർച്ചവ്യാധി പ്രതിരോധ യോഗം മുടങ്ങി. വെള്ളിയാഴ്ച രാവിലെ 9.30ഓടെ ഉത്തരവ് പകർപ്പുമായി ഡോ. റീന ഡിഎച്ച്എസ് ആസ്ഥാനത്ത് എത്തി.

പകരം ചുമതലയുള്ള ഡോ. മീനാക്ഷി അതിനും മുന്നേ ഓഫീസിലുണ്ടായിരുന്നു. ഡോ. റീന ‍ട്രൈബ്യൂണൽ ഉത്തരവ് കാണിച്ചെങ്കിലും ഡോ. മീനാക്ഷി കസേര ഒഴിഞ്ഞില്ല. സർക്കാർ ഉത്തരവിറക്കിയാലേ മാറാനാകൂ എന്ന് നിലപാടെടുത്ത് ജോലി തുടർന്നു. അതേസമയം, റീന, ഓഫീസ് സമയം മുഴുവൻ എതിർവശത്തെ കസേരയിലിരുന്നു. റീന പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് ഡോ.മീനാക്ഷി കസേരയിൽ നിന്ന് എഴുന്നേൽക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച്...

0
ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...

ചികിത്സാ സഹായമായി സമാഹരിച്ച തുകയിൽ നിന്ന് പണം തട്ടിയെന്ന് പരാതി; ‘മല്ലു ബോയ്‌സ്’ വ്‌ളോഗർക്കെതിരെ...

0
തിരുവനന്തപുരം: മല്ലു ബോയ്‌സ് അക്കൗണ്ട് ഉടമ രാജേഷിനെതിരെ ഗുരുതര ആരോപണവുമായി തിരുവനന്തപുരം...