സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

സെന്‍സ് ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു
സെന്‍സസ് സെല്‍ഫ് എന്യുമറേഷനും സംശയനിവാരണത്തിനും കളക്ടറേറ്റ് താഴത്തെ നിലയില്‍ ലിഫ്റ്റിന് സമീപം ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു. രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് പ്രവര്‍ത്തനം. ഉദ്യോഗസ്ഥര്‍ക്ക് പുറമെ പൊതുജനങ്ങള്‍ക്കും സേവനം വിനിയോഗിക്കാം. ജൂണ്‍ 30 വരെ സെല്‍ഫ് എന്യുമറേഷന് സൗകര്യമുണ്ട്.

ക്വട്ടേഷന്‍ ക്ഷണിച്ചു
കോഴഞ്ചേരി ജില്ല ടി ബി കേന്ദ്രത്തിലെ പരിശീലന പരിപാടികള്‍ / യോഗം നടത്തുന്നതിന് മീറ്റിംഗ് ഹാള്‍, ഭക്ഷണ സംവിധാനം എന്നിവ ലഭ്യമാക്കുന്നതിന് സ്ഥാപനങ്ങളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ജൂലൈ രണ്ട് വൈകിട്ട് അഞ്ച്. ഫോണ്‍ – 0468 2310890.

വാഹനം ആവശ്യമുണ്ട്
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ മാതൃയാനം പദ്ധതി പ്രകാരം ആശുപത്രിയില്‍ പ്രസവിക്കുന്ന അമ്മയെയും കുഞ്ഞിനെയും ഡിസ്ചാര്‍ജിന് ശേഷം അവരവരുടെ വീടുകളില്‍ എത്തിക്കുന്നതിന് ഡ്രൈവര്‍ ഉള്‍പ്പെടെ അഞ്ച് സീറ്റ് ടാക്‌സി കാര്‍ ലഭ്യമാക്കുന്നതിന് ഉടമകളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. വാഹനം അഞ്ചു വര്‍ഷത്തില്‍ താഴെ കാലപ്പഴക്കമുള്ളതും 1200 സി സി യില്‍ കുറയാത്തതുമാകണം. കരാര്‍ കാലാവധി 2026 ജൂലൈ ഒന്ന് മുതല്‍ 2027 മാര്‍ച്ച് 31 വരെ. അവസാന തീയതി ജൂണ്‍ 26 വൈകിട്ട് 4.30. ഫോണ്‍  0468 2222364, 9497713258.

കമ്പ്യൂട്ടര്‍ മാനേജ്മെന്റ് കോഴ്‌സുകള്‍
സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍ ആരംഭിക്കുന്ന ഡി.ടി.പി, വേര്‍ഡ് പ്രോസസിംഗ്, ഡാറ്റ എന്‍ട്രി, സര്‍ട്ടിഫിക്കറ്റ് ഇന്‍ ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് (മൂന്ന് മാസം, യോഗ്യത എസ്.എസ്.എല്‍.സി /തത്തുല്യം), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ആറ് മാസം, യോഗ്യത എസ്.എസ്.എല്‍.സി / തത്തുല്യം), ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ മാനേജ്മെന്റ്, ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക് ആന്റ് ഷിപ്പിംഗ് മാനേജ്‌മെന്റ്, (ഒരു വര്‍ഷം, യോഗ്യത പ്ലസ് ടു) എന്നീ കോഴ്‌സുകളിലേക്ക് https//app.srccc.in/register ല്‍ അപേക്ഷിക്കണം. അവസാന തീയതി ജൂണ്‍ 30. വിവരങ്ങള്‍ക്ക് റാന്നി എസ്.ആര്‍.സി പഠന കേന്ദ്രവുമായി ബന്ധപ്പെടണം. ഫോണ്‍  9446115328.

വാഹനം ആവശ്യമുണ്ട്
വനിത ശിശുവികസന വകുപ്പിന്റെ ജില്ലയിലെ പന്തളം – രണ്ട് ഐ സി ഡി എസ് പ്രോജക്ട് ഓഫീസ് ആവശ്യത്തിന് ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തില്‍ ഡ്രൈവര്‍ ഇല്ലാതെ വാഹനം മാത്രം നല്‍കാന്‍ വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ജൂണ്‍ 27 ഉച്ചയ്ക്ക് 2.30. ഫോണ്‍  04734 292620, 262620.

ഹോസിപിറ്റല്‍ അറ്റന്‍ഡന്റ് താല്‍ക്കാലിക നിയമനം
വള്ളിക്കോട് പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ ഹോസ്പിറ്റല്‍ അറ്റന്‍ഡന്റിനെ ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഉദ്യോഗാര്‍ഥികള്‍ ജൂണ്‍ 24 രാവിലെ 11 ന് പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസറിന്റെ ചേംബറില്‍ അഭിമുഖത്തിന് ഹാജരാകണം. പ്രായപരിധി 50. വള്ളിക്കോട് പഞ്ചായത്തില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 04682 350229.

ലാറ്ററല്‍ എന്‍ട്രി
അടൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളജിലെ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, പോളിമര്‍ ടെക്‌നോളജി ബ്രാഞ്ചുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ജൂണ്‍ 24 ന് ലാറ്ററല്‍ എന്‍ട്രി ഡിപ്ലോമ (രണ്ടാം വര്‍ഷത്തിലേക്ക്) സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. ലാറ്ററല്‍ എന്‍ട്രി റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് പങ്കെടുക്കാം. ഒഴിവുള്ള സീറ്റുകളുടെ വിവരങ്ങള്‍ www.polyadmission.org/let ല്‍ ലഭിക്കും. രജിസ്‌ട്രേഷന്‍ രാവിലെ 9.30-10.30. പ്രവേശനം ലഭിക്കുന്നവര്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ടി.സി, സ്വഭാവ സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. ഫോണ്‍: 9446661515, 9656597062.

വിദ്യാര്‍ഥികള്‍ക്ക് മല്‍സരം ഒരുക്കി ജൈവവൈവിധ്യ ബോര്‍ഡ്
ജൈവവൈവിധ്യ കോണ്‍ഗ്രസിന്റെ ഭാഗമായി ജൈവവൈവിധ്യ ബോര്‍ഡ് സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്ക് ജില്ലാതല പ്രൊജക്ട്, തദ്ദേശ ജൈവവൈവിധ്യ സംരക്ഷണ അവതരണ മത്സരം, പെയിന്റിംഗ്, പെന്‍സില്‍ ഡ്രോയിംഗ് എന്നിവ സംഘടിപ്പിക്കുന്നു. ജില്ലാതല മത്സരങ്ങള്‍ ഓഗസ്റ്റില്‍ നടക്കും. ജൈവവൈവിധ്യബോര്‍ഡിന്റെ അതാത് ജില്ല കോര്‍ഡിനേറ്ററുടെ ഇ മെയില്‍ വിലാസത്തില്‍ ജൂലൈ 20ന് മുമ്പ് അപേക്ഷ ലഭിക്കണം. വിവരങ്ങള്‍ക്കും അപേക്ഷ ഫോമിനും https://keralabiodiversity.org/ സന്ദര്‍ശിക്കണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച്...

0
ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...

ചികിത്സാ സഹായമായി സമാഹരിച്ച തുകയിൽ നിന്ന് പണം തട്ടിയെന്ന് പരാതി; ‘മല്ലു ബോയ്‌സ്’ വ്‌ളോഗർക്കെതിരെ...

0
തിരുവനന്തപുരം: മല്ലു ബോയ്‌സ് അക്കൗണ്ട് ഉടമ രാജേഷിനെതിരെ ഗുരുതര ആരോപണവുമായി തിരുവനന്തപുരം...