കടമ്പനാട് പഞ്ചായത്തിലെ ചക്കുവള്ളി റോഡ് തകർന്നു തരിപ്പണമായി ; വലഞ്ഞ് യാത്രക്കാര്‍

For full experience, Download our mobile application:
Get it on Google Play

അടൂർ : കടമ്പനാട് പഞ്ചായത്തിലെ 15-ാം വാർഡിൽ കൂടി കടന്നുപോകുന്ന ചക്കുവള്ളി റോഡ് തകർന്നു തരിപ്പണമായി. കുണ്ടും കുഴിയുമായി ഗതാഗത യോഗ്യമല്ലാത്ത രീതിയിലാണ് റോഡിന്റെ അവസ്ഥ. മഴ ശക്തി പ്രാപിച്ചതോടെ റോഡിൽ ചെളിവെള്ളം കെട്ടിക്കിടക്കുന്ന സ്ഥിതിയാണ്. ഇതുകാരണം ഇരുചക്രവാഹനയാത്രികരാണ് അപകടത്തിൽപെടുന്നത് ഏറെയും. പത്തനംതിട്ട – കൊല്ലം ജില്ലയിലുമായി കിടക്കുന്ന റോഡിൽ 1700 മീറ്ററോളം കടമ്പനാട് പഞ്ചായത്തിലാണ് ഉള്ളത്. ഈ ഭാഗം അഞ്ചുവർഷം മുമ്പ് എം.എൽ.എ ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ മുടക്കി ടാർ ചെയ്തിരുന്നു. എന്നാൽ പഞ്ചായത്ത്‌ കൃത്യസമയങ്ങളിൽ അറ്റകുറ്റപ്പണികൾ നടത്താത്തതിനാല്‍ റോഡ് തകർന്നെന്ന ആരോപണം ശക്തമാണ്.

നവകേരള സദസിൽ ഈ റോഡിന്റെ അവസ്ഥയെക്കുറിച്ച് കത്ത് നൽകിയതിനെ തുടർന്ന് പി.ഡബ്ല്യു.ഡി പരിശോധിച്ചിരുന്നു. എന്നാൽ റോഡ് പഞ്ചായത്തിന്റെ അധീനതയിലുള്ളതായതിനാൽ പി.ഡബ്ല്യു.ഡി ഏറ്റെടുത്തിട്ടില്ല. അടുത്തിടെ വാർഡ് മെമ്പർ പഞ്ചായത്ത് കമ്മിറ്റികൂടി റോഡ് ഏറ്റെടുക്കാനായി പി.ഡബ്ല്യു.ഡിക്ക് നൽകിയിട്ടുണ്ട്. വെള്ളം കെട്ടിക്കിടക്കുന്നതാണ് റോഡ് തകരാൻ പ്രധാന കാരണം. ഇരുവശങ്ങളിലും കൃത്യമായ രീതിയിൽ ഓട പണിഞ്ഞും റോഡ് ഉയർത്തിയും മാത്രമേ ഈ പ്രശ്നത്തിന് പരിഹാരം കാണുവാൻ സാധിക്കുകയുള്ളൂ. നിലവിൽ കുറച്ചു ഭാഗം ഒരു വശത്തുള്ള ഓടയിൽ മഴ പെയ്യുമ്പോൾ വെള്ളം കവിഞ്ഞ് അടുത്ത പുരയിടത്തിൽ വെള്ളം കെട്ടിനിൽക്കുന്ന അവസ്ഥയാണ്. അധികൃതർ ഇടപെട്ട് അടിയന്തരമായി റോഡ് നന്നാക്കി ഗതാഗത യോഗ്യമാക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...