ചാലക്കുടി : ചാലക്കുടി മേലൂരില്‍ അമ്മയും മകളും കിണറ്റില്‍ വീണു. മേലൂര്‍ സ്വദേശികളായ സൈന, മകള്‍ 6 വയസുകാരി അന്ന എന്നിവരാണ് കിണറ്റില്‍ വീണത്. ഇവരെ രക്ഷിക്കാനായി അയല്‍വാസിയായ ജോഷിയും കിണറ്റിലേക്ക് ചാടുകയായിരുന്നു. തുടര്‍ന്ന് അഗ്നിരക്ഷാ സേനയെത്തിയാണ് മൂവരെയും രക്ഷിച്ചത്. കിണറ്റില്‍ വീണ 3 പേരും കയറില്‍ പിടിച്ചു കിടക്കുകയായിരുന്നു. വിവരം അറിഞ്ഞ് ഉടന്‍ തന്നെ സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേന രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. തുടര്‍ന്ന് മൂന്നു പേരെയും പുറത്തെത്തിക്കുകയായിരുന്നു.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1






























