കേരളത്തില്‍ വന്‍ നഷ്ടത്തിന് പിന്നാലെ സ്വര്‍ണവില ഉയര്‍ന്നു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കേരളത്തില്‍ വന്‍ നഷ്ടത്തിന് പിന്നാലെ സ്വര്‍ണവില ഉയര്‍ന്നു. ഗ്രാമിന് 175 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. 13,020 രൂപയായാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില വര്‍ധിച്ചത്.പവന്റെ വിലയില്‍ 1400 രൂപയുടെ വര്‍ധനയുണ്ടായി. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഉയര്‍ന്നു. 1160 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ 18 കാരറ്റ് സ്വര്‍ണത്തിന്റെ വില പവന് 85,640 രൂപയായി ഉയര്‍ന്നു. ഇന്ന് രാവിലെ സ്വര്‍ണവിലയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഗ്രാമിന് 165 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. 12,845 രൂപയായാണ് വില കുറഞ്ഞത്. പവന്റെ വിലയില്‍ 1320 രൂപയുടെ കുറവുണ്ടായി. പവന്റെ വില 1,02,760 രൂപയായി കുറഞ്ഞു. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും കുറഞ്ഞിട്ടുണ്ട്. ഗ്രാമിന് 135 രൂപയുടെ കുറവാണ് ഉണ്ടായത്.

ഗ്രാമിന്റെ വില 10,560 രൂപയായും പവന്റേത് 84,480 രൂപയായും കുറഞ്ഞു. അതേസമയം ഡോളറിനെതിരെ വീണ്ടും രൂപയുടെ മൂല്യമിടിഞ്ഞു. മൂന്ന് പൈസ നഷ്ടത്തോടെയാണ് രൂപ ഇന്ന് വ്യാപാരം തുടങ്ങിയത്. 94.57 രൂപയിലാണ് ഇന്ത്യന്‍ കറന്‍സിയുടെ വ്യാപാരം. മറ്റ് ഏഷ്യന്‍ കറന്‍സികളിലും ഇന്ന് നഷ്ടം രേഖപ്പെടുത്തി.നേരത്തെ കഴിഞ്ഞ മാസം മധ്യത്തോടെ ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക് 97ലേക്ക് എത്തിയിരുന്നു. ഇതില്‍ നിന്നും രൂപ പിന്നീട് കരകയറുകയായിരുന്നു. ക്രൂഡോയില്‍ വില കുറഞ്ഞതും റിസര്‍വ് ബാങ്ക് സ്വീകരിച്ച നടപടികളുമാണ് രൂപയെ രക്ഷിച്ചത്. എന്നാല്‍, ഡോളര്‍ വീണ്ടും കരുത്താര്‍ജിച്ചതോടെ വില വീണ്ടും ഇടിയുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബെർലിനിൽ സൗദിയും ജർമനിയും നിർണായക കരാർ ഒപ്പുവെച്ചു

0
ബെർലിൻ: സൗദിയും ജർമനിയും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി...

സാമ്പത്തിക പ്രതിസന്ധിക്ക് അടിയന്തര പരിഹാരം തേടി യുക്രെയ്ൻ; അഡൾട്ട് ഫിലിം നിർമ്മാണം ലീഗലാക്കാൻ പുതിയ...

0
കീവ്: റഷ്യയുമായുള്ള യുദ്ധത്തിന് കൂടുതൽ പണം കണ്ടെത്താൻ അശ്ലീല ഉള്ളടക്കങ്ങളുടെ നിർമാണവും...

49 മത് ഫിലിം ക്രിട്ടിക്സ് അവാർഡ് ലോഗോ പ്രകാശനം ചെയ്തു

0
തിരുവനന്തപുരം : കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷനും ബിസ്കോണും സംയുക്തമായി സംഘടിപ്പിക്കുന്ന...

മാറ്റി നല്കിയ ടി.വിക്കും തകരാർ : സോണി കമ്പനി 42,900 രൂപ നല്‍കുവാന്‍ വിധി

0
തൃശ്ശൂര്‍ : മാറ്റി നൽകിയ ടി.വിക്കും തകരാർ സംഭവിച്ചതിനെത്തുടർന്ന് ഫയൽ ചെയ്ത...