Friday, July 4, 2025 1:28 am

നിർമ്മലാ സീതാരാമന് പകരം കാമത്ത് വരുമോ ? കേന്ദ്രമന്ത്രിസഭ പുനഃസംഘടനയ്ക്ക് സാധ്യതയേറുന്നു

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ലോക്ക് ഡൗൺ ഘട്ടം ഘട്ടമായി പിൻവലിക്കുന്നതോടെ കേന്ദ്രമന്ത്രിസഭ പുനഃസംഘടനയ്ക്ക് സാധ്യതയേറി. ധനമന്ത്രി നിർമ്മലാ സീതാരാമനെ മാറ്റി ധനകാര്യവിദഗ്ധനെ നോർത്ത് ബ്ളോക്കിൽ കൊണ്ടുവരുമോ എന്ന ചർച്ചയാണ് രാഷ്ട്രീയവൃത്തങ്ങളിൽ സജീവമാകുന്നത്.

ലോക്ക്ഡൗണിൽ നിന്ന് പുറത്തേക്കുള്ള വഴി കേന്ദ്രം പ്രഖ്യാപിക്കുമ്പോൾ രാഷ്ട്രീയ ഭരണ മേഖലകളും മെല്ലെ സാധാരണ നിലയിലേക്ക് മടങ്ങും. പ്രതിസന്ധി കാലത്ത് രാജ്യത്തെ സ്വയംപര്യാപ്തമാക്കാനുള്ള വൻ പദ്ധതിയാണ് കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നത്. സാമ്പത്തിക പരിഷ്ക്കാരത്തിനുള്ള നിരവധി നിർദ്ദേശങ്ങൾ, നിയമഭേദഗതിയും ഇതിന് അനിവാര്യമാണ്. നിർമ്മല സീതാരാമനെ ധനമന്ത്രിയാക്കുക എന്ന അരുൺ ജയ്റ്റ്ലിയുടെ നിർദ്ദേശമാണ് മോദി ഒരു വർഷം മുമ്പ് സ്വീകരിച്ചത്. എന്നാൽ വൻ പരിഷ്ക്കാര നടപടികൾക്ക് ചുക്കാൻ പിടിക്കാന്‍ ഒരു വിദഗ്ധനെ നോർത്ത് ബ്ളോക്കിൽ എത്തിക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം.

പ്രതിഭാ ദാരിദ്ര്യവും കാര്യപ്രാപ്തിയില്ലായ്മയും രണ്ടാം മോദി മന്ത്രിസഭയിൽ പ്രകടമാണ്, ഇത് പരിഹരിക്കാനുള്ള നീക്കം ഉണ്ടായേക്കും. ബ്രിക്ക്സ് ബാങ്ക് ചെയർമാൻ കെവി കാമത്തിന്റെ  പേരാണ് സജീവമാകുന്നത്. നന്ദൻ നിലേഖാനി, മോഹൻദാസ് പൈ തുടങ്ങിയവരും അഭ്യൂഹങ്ങളിലുണ്ട്. ജ്യോതിരാദിത്യ സിന്ധ്യയെ മന്ത്രിയാക്കാം എന്ന വാഗ്ദാനം പാലിക്കേണ്ടതുണ്ട്. സുരേഷ് പ്രഭുവിനെയും പരിഗണിക്കുന്നുണ്ട്. അണ്ണാ ഡിഎംകെയ്ക്ക് ഒരു സഹമന്ത്രിസ്ഥാനം നല്‍കിയേക്കും.

ചില മന്ത്രിമാരെ പാർട്ടി പദവികളിലേക്ക് കൊണ്ടുവന്നേക്കും. ബീഹാർ, കേരളം, പശ്ചിമബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള മാറ്റങ്ങളും പ്രതീക്ഷിക്കാം. രാജ്യസഭാ തെരഞ്ഞെടുപ്പ് പൂർത്തിയാക്കാനുള്ള നടപടി വരും ദിവസങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചേക്കും.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ എംബിഎ സീറ്റ് ഒഴിവ്

0
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എംബിഎ (ഫുള്‍ ടൈം)...

ലീഗല്‍ അഡൈ്വസര്‍, ലീഗല്‍ കൗണ്‍സിലര്‍ നിയമനം

0
പട്ടികവര്‍ഗ വികസന വകുപ്പിന്റെ തിരുവനന്തപുരം കാര്യാലയത്തിലേക്ക് നിയമബിരുദവും കുറഞ്ഞത് അഡ്വക്കേറ്റായി അഞ്ചുവര്‍ഷത്തെ...

ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് നെയ്ത്തുകേന്ദ്രം കൊടുമണ്ണില്‍

0
പത്തനംതിട്ട : ജില്ലാ ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കൊടുമണ്ണിലെ കുപ്പടം...

ത്രിദിന വ്യക്തിത്വ വികസന പരിശീലനോദ്ഘാടനം

0
റാന്നി : പെരുനാട് ഗ്രാമപഞ്ചായത്ത് വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന...