കോഴിക്കോട്ടെ ഗ്രൂപ്പ് തർക്കത്തിൽ കടുത്ത പ്രതിഷേധവുമായി ചാണ്ടി ഉമ്മൻ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കോഴിക്കോട്ടെ ഗ്രൂപ്പ് തർക്കത്തിൽ കടുത്ത പ്രതിഷേധവുമായി ചാണ്ടി ഉമ്മൻ. തന്നെ അധിക്ഷേപിച്ചവർക്കെതിരെ നടപടി വേണമെന്നും ചാണ്ടി ഉമ്മൻ ആവശ്യപ്പെട്ടു. കോ‍ഴിക്കോട് ഡിസിസി പ്രസിഡൻ്റ് പ്രവീൺകുമാറിനെതിരെയാണ് ഹൈക്കമാൻ്റിനും കെപിസിസി നേതൃത്വത്തിനും പരാതി നൽകിയിരിക്കുന്നത്. മണ്ഡലം പ്രസിഡൻ്റ് റമീസിനെതിരെയും നടപടി വേണമെന്ന് ചാണ്ടി ഉമ്മൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഗ്രൂപ്പ് തർക്കങ്ങളിലേക്ക് അനാവശ്യമായി തന്നെ വലിച്ചിഴച്ചു എന്ന പരാതിയും അദ്ദേഹത്തിനുണ്ട്. യൂത്ത് കോൺഗ്രസ് പരിപാടി ബഹിഷ്കരിച്ച ചാണ്ടി ഉമ്മൻ വിശദീകരണം നൽകണമെന്ന ഡി സി സി പ്രസിഡൻ്റിന്‍റെ ആവശ്യത്തിനെതിരെയാണ് ഹൈക്കമാൻ്റിനും കെപിസിസി നേതൃത്വത്തിനും പരാതി നൽകിയിരിക്കുന്നത്. ടി സിദ്ദിഖ് – ഷാഫി പറമ്പിൽ ഗ്രൂപ്പ് തർക്കത്തെ തുടർന്നാണ് ചാണ്ടി ഉമ്മൻ യൂത്ത് കോൺഗ്രസ് പരിപാടി ഒഴിവാക്കിയത്.

കോഴിക്കോട് സൗത്ത് മണ്ഡലം യൂത്ത് കോൺഗ്രസ് യുവജന സമ്പർക്ക യാത്രയിൽ നിന്നാണ് ചാണ്ടി ഉമ്മൻ വിട്ടു നിന്നത്. പരിപാടിയുടെ ഉദ്ഘാടകനായി കോഴിക്കോട് ഡിസിസിയാണ് ചാണ്ടി ഉമ്മനെ നിശ്ചയിച്ചതും ക്ഷണിച്ചതും. എന്നാൽ കോഴിക്കോട് എത്തിയ ചാണ്ടി ഉമ്മൻ ടി സിദ്ദിഖിൻ്റെ നിർദേശ പ്രകാരം പരിപാടിയിൽ പങ്കെടുക്കാതെ വിട്ടുനിന്നു എന്നാണ് ഷാഫി അനുകൂലികൾ പറയുന്നത്. കോഴിക്കോട് എത്തിയിട്ടും പരിപാടി ബഹിഷ്കരിച്ച ചാണ്ടി ഉമ്മനോട് വിശദീകരണം തേടുമെന്ന് ഡി സി സി പ്രസിഡൻ്റ് കെ പ്രവീൺകുമാർ പറഞ്ഞിരുന്നു. ചാണ്ടി ഉമ്മനെതിരെ കെപിസിസിക്കും എഐസിസിക്കും പരാതി നൽകുമെന്ന് സൗത്ത് മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് പി പി റമീസ് അറിയിച്ചിരുന്നു. വിശദീകരണം തേടിയ ഡിസിസി പ്രസിഡന്റിനുള്ളത് പാർട്ടിയിൽ തീർത്തോളാമെന്നും ചാണ്ടി ഉമ്മൻ ഇന്നലെ പറഞ്ഞിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കടയിൽ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

0
തൃശൂര്‍: കുട്ടികള്‍ക്കും യുവാക്കള്‍ക്കും മറ്റും വില്‍പന നടത്തുന്നതിനായി സൂക്ഷിച്ച നിരോധിത പുകയില...

ബിഹാർ വിദ്യാർഥി പ്രതിഷേധം : പോലീസ് അമിതാധികാരം പ്രയോഗിച്ചില്ലെന്ന് സുപ്രീംകോടതിയിൽ ബിഹാർ സർക്കാർ

0
ന്യൂഡൽഹി: ബിഹാറിൽ നീറ്റ് പരീക്ഷയ്ക്കെതിരെ നടന്ന വിദ്യാർഥി പ്രതിഷേധത്തിന് നേരെ പോലീസ്...

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...