ചന്ദ്രബാബു നായിഡു അറസ്റ്റിനെതിരെ ഹൈക്കോടതിയില്‍ ; ടിഡിഎസ് ബന്ദില്‍ വ്യാപക സംഘര്‍ഷം

For full experience, Download our mobile application:
Get it on Google Play

അമരാവതി: നൈപുണ്യ വികസന പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതികേസില്‍ ചന്ദ്രബാബു നായിഡു ഹൈക്കോടതിയെ സമീപിച്ചു. അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിജയവാഡ കോടതി വിധിക്കെതിരായ ഹര്‍ജി. അതേസമയം ആന്ധ്രപ്രദേശില്‍ തെലുങ്കുദേശം പാര്‍ട്ടി ആഹ്വാനം ചെയ്ത ബന്ദില്‍ വ്യാപകമായ സംഘര്‍ഷം തുടരുകയാണ്. ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റ് നിയമവിരുദ്ധവും രാഷ്ട്രീയപ്രേരിതവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. സുപ്രീംകോടതി അഭിഭാഷകനായ സിദ്ധാര്‍ത്ഥ് ലൂത്രയാണ് ഹൈക്കോടതിയിലും ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ജാമ്യാപേക്ഷ ഉടന്‍ പരിഗണിക്കും.

അതേസമയം ചന്ദ്രബാബു നായിഡുവിനെ ഒരാഴ്ച കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് സിഐഡി വിഭാഗം വിജയവാഡ എസിബി കോടതിയില്‍ അപേക്ഷ നല്‍കി. നൈപുണ്യ വികസന പദ്ധതി അഴിമതിയില്‍ മുഖ്യസൂത്രധാരന്‍ ചന്ദ്രബാബു നായിഡുവാണെന്നും കൂടുതല്‍ ചോദ്യം ചെയ്യണമെന്നുമാണ് സിഐഡിയുടെ വാദം. 372 കോടിയുടെ അഴിമതിയില്‍ നായിഡുവിനെതിരെ വ്യക്തമായ തെളിവുകളുണ്ടെന്നും സിഐഡി വ്യക്തമാക്കുന്നു. അതേസമയം നായിഡുവിന്റെ അറസ്റ്റിനെ തുടര്‍ന്ന് ടിഡിപി ആഹ്വാനം ചെയ്ത ബന്ദ് സംസ്ഥാനത്ത് പൂര്‍ണമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...