പവന്‍ കല്യാണിനെതിരായ പോലീസ് നടപടി : അപലപിച്ച് ചന്ദ്രബാബു നായിഡു

For full experience, Download our mobile application:
Get it on Google Play

വിശാഖപട്ടണo : ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് ജനസേന സ്ഥാപക അധ്യക്ഷന്‍ പവന്‍ കല്യാണിനും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും എതിരായ പോലീസ് നടപടിയെ തെലുങ്കുദേശം പാര്‍ട്ടി (ടിഡിപി) ദേശീയ അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു ശക്തമായി അപലപിച്ചു. ചന്ദ്രബാബു നായിഡു വിശാഖപട്ടണത്ത് പവന്‍ കല്യാണുമായി കൂടിക്കാഴ്ച നടത്തി. പിന്നീട് ഇരുവരും മാധ്യമങ്ങളോട് സംസാരിക്കുകയും ചെയ്തു.

വിശാഖപട്ടണത്തുണ്ടായ സംഭവങ്ങള്‍ വേദനാജനകമാണെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു. ‘ഒരു ജനാധിപത്യ രാജ്യത്ത്, ഒരു രാഷ്ട്രീയ നേതാവ് ഒരു സ്ഥലം സന്ദര്‍ശിക്കുമ്പോള്‍, പോലീസ് ശരിയായ ക്രമീകരണങ്ങള്‍ ചെയ്യേണ്ടതുണ്ട്. എന്നാല്‍ പവന്‍ കല്യാണിന്‍റെ സന്ദര്‍ശന വേളയില്‍ വിശാഖപട്ടണത്ത് പോലീസിന്‍റെ പെരുമാറ്റം അങ്ങേയറ്റം അപലപനീയമാണ്,’- നായിഡു പറഞ്ഞു. ”പോലീസ് ജനസേന പ്രവര്‍ത്തകരെ ആക്രമിക്കുകയും അവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഹോട്ടലില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് പവനോട് പോലീസിന് എങ്ങനെ ആവശ്യപ്പെടാനാകും? ഇതാണോ ജനാധിപത്യം?”- ചന്ദ്രബാബു നായിഡു ചോദിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

20 വർഷമായി ഒളിവിൽക്കഴിഞ്ഞ കൊലപാതക, വധശ്രമ കേസുകളിലെ പ്രതി ബെംഗളൂരുവിൽ പിടിയിൽ ; രാഗേഷ്...

0
കണ്ണൂർ: 20 വർഷമായി ഒളിവിൽക്കഴിയുകയായിരുന്ന പ്രതി ബെംഗളൂരുവില്‍ പിടിയില്‍. കൊലപാതക കേസുകളിലും...

‘തിരഞ്ഞെടുപ്പിലെ കള്ളപ്പണം തടയണം’ ; കർശന നിർദേശങ്ങളുമായി സുപ്രീം കോടതി

0
ന്യൂഡൽഹി : തിരഞ്ഞെടുപ്പുകളിലെ കള്ളപ്പണം ജനാധിപത്യത്തെ ദുർബലപ്പെടുത്തുമെന്ന് സുപ്രീം കോടതി. വോട്ടർമാരെ...

ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി ചാണ്ടി ഉമ്മൻ എംഎൽഎ

0
ന്യൂഡൽഹി : ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി ചാണ്ടി ഉമ്മൻ എംഎൽഎ....

ഇലക്ട്രിക് കാർ കയറ്റുമതിയിൽ ഇന്ത്യയ്ക്ക് മുന്നേറ്റം ; പ്രധാന വിപണി യൂറോപ്പ്

0
കൊച്ചി : ഇന്ത്യയിൽ നിന്നുള്ള ഇലക്ട്രിക് കാറുകളുടെ കയറ്റുമതിയിൽ 2026-27 സാമ്പത്തിക...