ന്യൂഡല്‍ഹി : യുപിയിലെ ഗാസിയാബാദില്‍ ഡല്‍ഹി സ്വദേശിനി കൂട്ടബലാത്സംഗത്തിനിരയായി. വാഹനത്തിനുള്ളില്‍ വെച്ച് അഞ്ച് പേര്‍ ചേര്‍ന്ന് 40കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവത്തില്‍ കേസെടുത്ത പോലീസ് നാല് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഗാസിയാബാദിലെ ആശ്രമ റോഡിന് സമീപം ഒരു യുവതി കിടക്കുന്നതായി പോലീസിന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്.
സ്ഥലത്തെത്തിയ പോലീസ് യുവതിയെ ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയില്‍ നിന്ന് തന്നെ പരാതി രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ടാണ് ബലാത്സംഗമെന്ന് ഗാസിയാബാദ് പോലീസ് സൂപ്രണ്ട് നിപുണ്‍ അഗര്‍വാള്‍ അറിയിച്ചു. പ്രതികളായ അഞ്ച് പേരെയും യുവതിക്ക് അറിയാം. സ്വത്ത് തര്‍ക്കം സംബന്ധിച്ച കേസ് ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.





























