നേതാവിനെ സ്വാധീനിക്കാന്‍ ശ്രമo : നിഷേധിച്ച് കെടി രാമറാവു

For full experience, Download our mobile application:
Get it on Google Play

തെലങ്കാന : മുനുഗോഡ് ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി നേതാവിനെ സ്വാധീനിക്കാന്‍ തെലങ്കാന മന്ത്രി കെടി രാമറാവു ശ്രമിക്കുന്നതായി ബിജെപി ആരോപിച്ചു. എന്നാല്‍ തെലങ്കാന രാഷ്ട്ര സമിതി (ടിആര്‍എസ്) വര്‍ക്കിംഗ് പ്രസിഡന്റ് ഈ അവകാശവാദങ്ങള്‍ നിഷേധിച്ചു. അടുത്തിടെ കെടിആര്‍ ബിജെപി നേതാവിനോട് സംസാരിക്കുന്ന വീഡിയോ വൈറലായിരുന്നു. തെലങ്കാനയില്‍ ബി.ജെ.പിക്ക് സര്‍ക്കാര്‍ രൂപീകരിക്കാനാകില്ലെന്നും ബി.ജെ.പിക്ക് അധികാരത്തില്‍ വരാനോ ടി.ആര്‍.എസിന് അധികാരം നഷ്ടപ്പെടാനോ ഉള്ള സാഹചര്യമല്ലെന്ന് കെ.ടി.ആര്‍ വീഡിയോയില്‍ പറയുന്നു.

”രാജ്‌ഗോപാല്‍ റെഡ്ഡിയെ (മുനുഗോഡു ഉപതിരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ത്ഥി) എന്നേക്കാള്‍ നന്നായി നിങ്ങള്‍ക്കറിയാം. മുനുഗോഡുകാരെ അദ്ദേഹം സഹായിച്ചതും പരിഗണിച്ചതും എപ്പോഴാണെന്ന് നിങ്ങള്‍ക്ക് മികച്ച അനുഭവമുണ്ട്. ഞാന്‍ നിങ്ങളോട് ഒന്നും പറയേണ്ടതില്ല. അദ്ദേഹം ഒരു പ്രധാന ബിജെപി നേതാവുമല്ല, ആര്‍എസ്എസുമല്ല. സ്വന്തം നേട്ടത്തിനാണ് ബിജെപിയില്‍ ചേര്‍ന്നത്. ഇതെല്ലാം നിങ്ങള്‍ മനസ്സിലാക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.”- വീഡിയോയില്‍, കെടിആര്‍ പറഞ്ഞിരുന്നത് ഇങ്ങനെ.

‘നമ്മള്‍ കൈകോര്‍ക്കുകയും ഒരുമിച്ച് പ്രവര്‍ത്തിക്കുകയും മണ്ഡലം വികസിപ്പിക്കുകയും ചെയ്യണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഞാന്‍ മണ്ഡലം ദത്തെടുക്കുമെന്ന് പ്രഖ്യാപിച്ചു. സാധ്യമായ എല്ലാ വഴികളിലും ഞാന്‍ നിങ്ങളെ പിന്തുണയ്ക്കും. മുനുഗോഡു നിവാസികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കാന്‍ നിങ്ങളുടെ പിന്തുണ മാത്രം ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ രാഷ്ട്രീയമായി ശക്തനാണെന്ന് എനിക്കറിയാം. അതുകൊണ്ടാണ് ഞാന്‍ നിങ്ങളെ വിളിച്ചത്. ഇത് നിങ്ങള്‍ക്കും എനിക്കും വേണ്ടിയല്ല. ഇത് തീര്‍ച്ചയായും സമൂഹത്തിനും മണ്ഡലത്തിനും വേണ്ടിയുള്ളതാണ്.”- കെടിആര്‍ പറയുന്നു.

മണ്ഡലത്തില്‍ മിഷന്‍ ഭഗീരഥയുമുണ്ട് എന്ന് കെടിആര്‍ പറഞ്ഞുകൊണ്ടാണ് സംഭാഷണം അവസാനിപ്പിച്ചത്. നിയോജക മണ്ഡലത്തില്‍ 72,000 പേര്‍ക്ക് റിത്തി ബണ്ടു പദ്ധതിയുടെ ഗുണഭോക്താക്കളുണ്ടെന്നും 43,000 പേര്‍ക്ക് പെന്‍ഷന്‍ ലഭിക്കുന്നുണ്ടെന്നും കെടിആര്‍ പറയുന്നുണ്ട്. അതേസമയം പ്രതിപക്ഷത്തുള്ള ബിജെപി നേതാക്കളെ ഫോണില്‍ വിളിച്ച് കെടിആര്‍ പ്രലോഭിപ്പിച്ചതായി ബിജെപി നേതാവ് കൊണ്ട വിശ്വേശ്വര്‍ റെഡ്ഡി ആരോപിച്ചു. ‘വളരെ നിരാശനായ മുഖ്യമന്ത്രിയുടെ മകന്‍ രാമറാവു പ്രതിപക്ഷ നേതാക്കളെ ആകര്‍ഷിക്കാന്‍ ഫോണ്‍ വിളിക്കുകയും സ്വയം വിഡ്ഢിയാവുകയും ചെയ്യുന്നു.’- റെഡ്ഡി തന്റെ ട്വീറ്റില്‍ പറഞ്ഞു.

രാജ്ഗോപാല്‍ റെഡ്ഡിയുടെ 18,000 കോടിയുടെ അഴിമതി ആരോപണം മറയ്ക്കാനാണ് അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നതെന്ന് ടിആര്‍എസ് വക്താവ് കൃശാങ്ക് പറഞ്ഞു. ”കെടിആര്‍ വീഡിയോയില്‍ സംസാരിച്ച ബിജെപി നേതാവ് നെയ്ത്തു സമുദായത്തില്‍ നിന്നുള്ളയാളാണ്. അത് മനസ്സിലാക്കുന്നതില്‍ ബിജെപി പരാജയപ്പെട്ടു. വീഡിയോയില്‍ കെടിആര്‍ പണമൊന്നും വാഗ്ദാനം ചെയ്തില്ല. മറിച്ച് നെയ്ത്തുകാരുടെ സമൂഹത്തിന്‍റെ പിന്തുണയും അനുഗ്രഹവും അഭ്യര്‍ത്ഥിച്ചു. തെലങ്കാന സര്‍ക്കാര്‍ നെയ്ത്തുകാരുടെ സമൂഹത്തിന് വേണ്ടി മഹത്തായ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് ആ പ്രത്യേക നേതാവും സമ്മതിച്ചു.”- വീഡിയോയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ടിആര്‍എസ് വക്താവ് കൃശാങ്ക് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസ്സി വിവാദം : ജിഎസ്‌ടി വെട്ടിപ്പിന് കൂട്ടുനിന്ന 3 ഉന്നത ഉദ്യോഗസ്ഥർക്ക് ചാർജ് മെമ്മോ

0
തിരുവനന്തപുരം : അർജന്റീന ടീമിനെ കേരളത്തിലെത്തിക്കാമെന്ന പേരിൽ റിപ്പോർട്ടർ ബ്രോ‍ഡ്കാസ്റ്റിങ് കമ്പനി...

പിഎസ്‌സി പരീക്ഷ ക്രമക്കേട് : ആദ്യകേസിൽ ‍തെളിവെടുപ്പ് പൂർത്തിയായി ; 2 ഉദ്യോഗസ്ഥർ പ്രതികളാകും

0
തിരുവനന്തപുരം : ആസൂത്രണ ബോർഡ് ചീഫ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ...

വിദ്യാർത്ഥിയുടെ ആത്മഹത്യ ; വിദ്യാത്ഥികൾ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിച്ച് കോളേജ് മാനേജ്മെന്‍റ്

0
കൊച്ചി: വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നാലെ വിദ്യാത്ഥികൾ ഉന്നയിച്ച ആവശ്യങ്ങൾ...

50 ജീവനക്കാരെ പുറത്താക്കി എൻ.ടി.എ. ; നിലവിലുള്ള രീതികളിൽ പൂർണമായ മാറ്റങ്ങൾ വരുത്തും :...

0
ന്യൂഡൽഹി : നീറ്റ് ബിരുദ പരീക്ഷാചോർച്ചയ്ക്കും യു.ജി.സി.-നെറ്റ് പരീക്ഷകളിലെ ഗുരുതര വീഴ്ചകൾക്കും...