28.7 C
Pathanāmthitta
Wednesday, October 4, 2023 6:02 pm
-NCS-VASTRAM-LOGO-new

നേടിയത് ചാണ്ടി, ജയിച്ചത് യുഡിഎഫ് ; വരും തെരഞ്ഞെടുപ്പുകളിലേക്ക് നീട്ടി തുഴയെറിഞ്ഞ് വലത് മുന്നണി

കോട്ടയം : കുഞ്ഞൂഞ്ഞിന്‍റെ പുതുപ്പള്ളി ഇനി ചാണ്ടി ഉമ്മന്‍റെ കൈകളില്‍ സുരക്ഷിതം. തുടര്‍ച്ചയായി 53 വര്‍ഷം ഉമ്മന്‍ ചാണ്ടിയെ നിയമസഭയിലെത്തിച്ച പുതുപ്പള്ളി ഇക്കുറി തങ്ങളുടെ കുഞ്ഞൂഞ്ഞിന്‍റെ മകനെ കൈയ്യൊഴിഞ്ഞില്ല. റെക്കോര്‍ഡ് ഭൂരിപക്ഷവുമായി ചരിത്രമെഴുതി ചാണ്ടി ഉമ്മന്‍ പുതുപ്പള്ളിയുടെ പുതിയ എംഎല്‍എയായി. എല്‍ഡിഎഫിന്‍റെ ജെയ്‌ക് സി തോമസും യുഡിഎഫിന്‍റെ ചാണ്ടി ഉമ്മനും ബിജെപിയുടെ ലിജിന്‍ ലാലും പ്രചാരണത്തില്‍ ഇഞ്ചോടിഞ്ച് പൊരുതിയെങ്കിലും വോട്ടെണ്ണലിന്‍റെ തുടക്കം മുതല്‍ തന്നെ ചാണ്ടി ഉമ്മന്‍ ലീഡ് നിലനിര്‍ത്തുകയായിരുന്നു.

life
ncs-up
ROYAL-
previous arrow
next arrow

ഇത് വെറുമൊരു തെരഞ്ഞെടുപ്പ് ജയം മാത്രം. ഒരു അടയാളപ്പെടുത്തല്‍ കൂടിയാണ്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസിന് ജനങ്ങള്‍ക്കിടയിലുള്ള സ്വീകാര്യത കൂടിയാണ് ഇത് വ്യക്തമാക്കുന്നത്. മാത്രമല്ല, ഉമ്മന്‍ ചാണ്ടി എന്ന സമുന്നതമനായ നേതാവിന്‍റെ സ്വാധീനമാണ് ഒരര്‍ത്ഥത്തില്‍ കോണ്‍ഗ്രസിനെ ജനങ്ങളിലേയ്‌ക്ക് അടുപ്പിച്ചത്. യഥാര്‍ത്ഥത്തില്‍ പുതുപ്പള്ളിയില്‍ കോണ്‍ഗ്രസിന് കരുത്തുറ്റ എതിരാളികള്‍ ഉണ്ടായിരുന്നില്ല. കാരണം കോണ്‍ഗ്രസിന്‍റെ എതിരാളികളില്‍ ഓരോരുത്തരും ഉമ്മന്‍ ചാണ്ടി എന്ന നേതാവിന് എത്രയോ താഴെയായിരുന്നു.

ഉപതെരഞ്ഞെടുപ്പുകളില്‍ സാധാരണ ഗതിയില്‍ ഭരിക്കുന്ന സര്‍ക്കാരുകള്‍ വിജയിക്കാറില്ല. ഈ അടുത്ത കാലത്ത് ഉമ്മന്‍ ചാണ്ടി ഭരിക്കുമ്പോള്‍ സ്ഥിതി മാറി മറിഞ്ഞ് ഭരണപക്ഷത്തിന് തന്നെ വിജയം നേടാനായി. എന്നിരുന്നാലും, പുതുപ്പള്ളിയില്‍ പ്രകടമായത് തികഞ്ഞ ഭരണപക്ഷ വിരുദ്ധതയാണ്. തെരഞ്ഞെടുപ്പില്‍ സഹതാപമല്ല, വികസനമാണ് ചര്‍ച്ച ചെയ്യേണ്ടതെന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടും ജനങ്ങള്‍ ഏറ്റെടുത്തത് തങ്ങളുടെ കുഞ്ഞൂഞ്ഞിന്‍റെ മകനെയായിരുന്നു. കാരണം പുതുപ്പള്ളിയിലെ ജനങ്ങളുടെ മുന്നിലുള്ളത് ഉമ്മന്‍ ചാണ്ടി എന്ന വികസനമായിരുന്നു. മറ്റാരെയും കാള്‍ പുതുപ്പള്ളിയുടെ മനസ് ഏറ്റവും കൂടുതല്‍ അറിഞ്ഞത് കുഞ്ഞൂഞ്ഞായിരുന്നു. അസുഖ ബാധിതനായി കിടന്നപ്പോള്‍ മാത്രം എല്ലാ മേഖലയിലും ശ്രദ്ധ ചെലുത്താന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. എങ്കിലും തന്‍റെ പ്രായോഗിക ബുദ്ധി കൊണ്ട് തന്നെ തേടിയെത്തുന്നവരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഉമ്മന്‍ ചാണ്ടി ശ്രമിച്ചിരുന്നു.

ncs-up
dif
self
previous arrow
next arrow

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ തന്നെ യുഡിഎഫിന്‍റെ കൈകോര്‍ത്തുള്ള പ്രചാരണത്തിനായിരുന്നു കേരളക്കര സാക്ഷ്യം വഹിച്ചത്. സാധാരണ ഗതിയില്‍ നേതാക്കള്‍ക്കിടയില്‍ കണ്ടുവരാറുള്ള അടിപിടി, പാലം വലി തുടങ്ങിവയ്‌ക്ക് വിപരീതമായി ഒറ്റക്കെട്ടായാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചത്. മാത്രമല്ല, തൃക്കാക്കര ഉപതരെഞ്ഞെടുപ്പിലും പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലും വ്യക്തമായി പ്രതിഫലിച്ചത് എല്‍ഡിഎഫ് സര്‍ക്കാരിനോടുള്ള ജനങ്ങളുടെ ഭരണവിരുദ്ധ വികാരമായിരുന്നു. മാത്രമല്ല, തെരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ വിരുദ്ധ വികാരം വോട്ടാക്കി മാറ്റുവാനും യുഡിഎഫിന് സാധിച്ചു. യുഡിഎഫിന്‍റെ സാമൂഹിക മാധ്യമ വിങ് അടക്കം കൃത്യതയോട് കൂടി പ്രവര്‍ത്തിച്ചു.

self
WhatsAppImage2022-07-31at72836PM
KUTTA-UPLO
WhatsAppImage2022-07-31at73432PM
previous arrow
next arrow

തെരഞ്ഞെടുപ്പിന്‍റെ പല ഘട്ടങ്ങളിലും നേതാക്കള്‍ക്കെതിരെ പ്രത്യേകിച്ച് അച്ചു ഉമ്മനെതിരെ നേരിട്ട സൈബര്‍ ആക്രമണങ്ങളിലും നേതാക്കളുടെ പക്വമായ പ്രതികരണം കാണാന്‍ സാധിച്ചു. അക്രമം എന്നതിലുപരി നിയമപരമായി അതിനെ നേരിട്ട അച്ചു ഉമ്മന്‍ അടക്കമുള്ളവര്‍ ഈ ഘട്ടത്തില്‍ അഭിനന്ദനമര്‍ഹിക്കുന്നു. മാത്രമല്ല, സിപിഎമ്മിന് ലഭിക്കേണ്ട കേഡര്‍ വോട്ടുകള്‍ പോലും ചോര്‍ന്നിരിക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയ ഇടതുപക്ഷ പ്രവര്‍ത്തകരുടെ വോട്ടുകള്‍ പോലും യുഡിഎഫിന് ലഭിച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് സംഘടനാപരമായി ശക്തിപ്പെടുന്നു എന്നാണ് അടുത്തിടെ നടന്ന തെരഞ്ഞെടുപ്പില്‍ പ്രത്യേകിച്ച് തൃക്കാക്കരയിലെയും പുതുപ്പള്ളിയിലെയും വിജയത്തില്‍ നിന്നും വ്യക്തമാകുന്നത്. ഇതിനര്‍ഥം വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ സിപിഎമ്മിനെ കാത്തിരിക്കുന്നത് വലിയ പതനം തന്നെയാണ്. ചാണ്ടി ഉമ്മന് പത്തനംതിട്ട മീഡിയയുടെ അഭിനന്ദനങ്ങള്‍.

self
WhatsAppImage2022-07-31at72836PM
WhatsAppImage2022-07-31at74111PM
previous arrow
next arrow

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – ptamedianews@gmail.com
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – sales@eastindiabroadcasting.com
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

self
WhatsAppImage2022-07-31at72836PM
WhatsAppImage2022-07-31at74111PM
previous arrow
next arrow
ncs-up
Bismi-Slider-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
Bismi-Slider-up
WhatsAppImage2022-07-31at72836PM
previous arrow
next arrow

VIDEOS

Most Popular

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow