സംസ്കൃത സർവ്വകലാശാല പരീക്ഷ തീയതികളിൽ മാറ്റം

For full experience, Download our mobile application:
Get it on Google Play

കാലടി : ശ്രീ ശങ്കരാചാര്യ സംസ്കൃതസർവ്വകലാശാല ഡിസംബർ 12ന് നടത്തുവാൻ നിശ്ചയിച്ചിരുന്ന മൂന്നാം സെമസ്റ്റർ എം. എ./എം. എസ്‍സി./എം. എസ്. ഡബ്ല്യു/എം. പിഇഎസ് പരീക്ഷകൾ ഡിസംബർ 17ലേയ്ക്ക് മാറ്റി വച്ചു. കൂടാതെ ഡിസംബർ 16ലെ ഏതാനും പരീക്ഷകളിലും മാറ്റമുണ്ട്. ഡിസംബർ 13ന് നടക്കേണ്ട മൂന്നാം സെമസ്റ്റർ ബി. എ. പരീക്ഷ (വൃത്തവും അലങ്കാരവും) ഡിസംബർ 15ലേയ്ക്ക് മാറ്റിയതായി സർവ്വകലാശാല അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് സർവ്വകലാശാല വെബ്സൈറ്റ് സന്ദർശിക്കുക.

സംസ്കൃത സർവ്വകലാശാലയിൽ പുസ്തക പ്രകാശനം നാളെ (08.12.2022)
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലെ ചരിത്ര വിഭാഗം അധ്യാപകൻ ഡോ. അഭിലാഷ് മലയിൽ എഴുതിയ “റയ്യത്തുവാരി: കമ്പനിസ്റ്റേറ്റും പൊളിറ്റിക്കൽ എക്കോണമിയും മലബാർ ജില്ലയെ ആസ്പദമാക്കിയുള്ള നിരീക്ഷണങ്ങൾ” എന്ന പുസ്തകത്തിന്റെ പ്രകാശനവും ചർച്ചയും നാളെ (08-12-2022) രാവിലെ 10ന് സർവ്വകലാശാലയുടെ അക്കാദമിക്ക് ബ്ലോക്ക് ഒന്നിലെ സെമിനാർ ഹാളിൽ നടക്കും. വൈസ് ചാൻസലർ പ്രൊഫ. എം.വി. നാരയണൻ, കെ.സി.എച്ച്.ആർ. ചെയർപേഴ്സൺ പ്രൊഫ. പി.കെ. മൈക്കിൾ തരകന് ആദ്യ പ്രതി നൽകി പുസ്തകം പ്രകാശനം ചെയ്യും.

ചരിത്ര വിഭാഗം മേധാവി ഡോ. കെ. എം. ഷീബ അധ്യക്ഷയായിരിക്കും. ഡോ. എം. ടി. നാരായണൻ, ഡോ. എൻ. ജെ. ഫ്രാൻസീസ്, ഡോ. പി. പി. അബ്ദുൾ റസ്സാക്ക്, ഡോ. സുനിൽ പി. ഇളയിടം, ഡോ. പി. ഉണ്ണികൃഷ്ണൻ, ഇ. സന്തോഷ്, ഡോ. ഔസാഫ് അഹ്സൻ, ഡോ. അഭിലാഷ് മലയിൽ, ഡോ. സൂസൻ തോമസ് എന്നിവർ പ്രസംഗിക്കും. ജറുശലേമിലെ ഹീബ്രു സർവ്വകലാശാലയിൽ നടക്കുന്ന ഇ.ആർ.സി ഗവേഷണ പദ്ധതിയുടെ ഭാഗമായി എഴുതപ്പെട്ടതാണ് ഗ്രന്ഥം. അദർ ബുക്സാണ് പ്രസാധകർ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഈ വർഷം വായ്പ പലിശനിരക്ക് വർദ്ധനവ് ഉണ്ടായേക്കാം ; സൂചന നൽകി ആർ ബി...

0
ന്യൂഡൽഹി : അധികം വൈകാതെ അടിസ്ഥാന പലിശനിരക്കുകൾ കൂട്ടിയേക്കുമെന്ന വ്യക്തമായ സൂചന...

ഫാസ്ടാഗ് സംവിധാനത്തിൽ മാറ്റം ; ടോൾ പ്ലാസയിലെ ലോക്കൽ പാസിന് ഇനി ക്യൂ നിൽക്കേണ്ട

0
മുംബൈ : ഇന്ത്യയിലെ ദേശീയപാതകളിലെ യാത്രക്കാർക്ക് ആശ്വാസമേകുന്ന ടോൾ പദ്ധതികളുമായി ദേശീയപാത...

നബിദിനം : പൊതുഅവധികൾ പ്രഖ്യാപിച്ച് ഒമാൻ

0
മസ്കത്ത് : പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഒമാനിൽ ഓഗസ്റ്റ് 27ന്...

നാസയുടെ നിർണായക ദൗത്യം പരാജയപ്പെട്ടു ; ഭൂമിയിലേക്ക് വീഴാനൊരുങ്ങി സ്വിഫ്റ്റ്

0
ബഹിരാകാശ ഗവേഷണ രംഗത്ത് വലിയ പ്രതീക്ഷയോടെ നാസയും സ്വകാര്യ കമ്പനിയായ കാറ്റലിസ്റ്റ്...