Friday, April 26, 2024 3:34 am

യുജിസി നെറ്റ് 2021 പരീക്ഷാ തീയതികളില്‍ വീണ്ടും മാറ്റം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : യുജിസി നെറ്റ് 2021 പരീക്ഷാ തീയതികളില്‍ വീണ്ടും മാറ്റം. ഒക്ടോബര്‍ 17 മുതല്‍ 25വരെയുള്ള പരീക്ഷകളാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

പരീക്ഷാ തീയതിയോ അഡ്മിറ്റ് കാര്‍ഡ് റിലീസ് തീയതിയോ സംബന്ധിച്ചുള്ള സംശയങ്ങള്‍ക്ക് എന്‍ടിഎ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാന്‍ എന്‍ടിഎ അറിയിച്ചു. രണ്ടുപേപ്പറുകളും ഓണ്‍ലൈനായാണ് നടത്തുന്നത്.

പേപ്പര്‍ ഒന്നിന് 100 മാര്‍ക്കാണ്. ഉദ്യോഗാര്‍ത്ഥികള്‍ 50 ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതണം. ശരിയായ ഉത്തരത്തിന് രണ്ട് മാര്‍ക്ക് വീതം ലഭിക്കും. 100 മാര്‍ക്കിന്റെ തന്നെ പേപ്പര്‍ 2ല്‍ മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങള്‍ക്ക് 3 മണിക്കൂറാണ് സമയം. ശരിയുത്തരത്തിന് 2 മാര്‍ക്ക് വീതമാണ് ലഭിക്കുക. ചോദ്യപേപ്പര്‍ ഇംഗ്ലീഷിലും ഹിന്ദിയിലും ലഭ്യമാണ്. തെറ്റായ ഉത്തരങ്ങള്‍ക്ക് നെഗറ്റീവ് മാര്‍ക്കിംഗ് ഇല്ല.

ഒക്ടോബര്‍ 6 മുതല്‍ 11 വരെയായിരുന്നു പരീക്ഷ നടത്താന്‍ ആദ്യം നിശ്ചയിച്ച തീയതി. പിന്നീട് ഒക്ടോബര്‍ 6 മുതല്‍ 8 വരെയും ഒക്ടോബര്‍ 17 മുതല്‍ ഒക്ടോബര്‍ 19 വരെയും മാറ്റി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വോട്ട് ചെയ്യാന്‍ ഉപയോഗിക്കാം ഈ 13 തിരിച്ചറിയല്‍ രേഖകള്‍…

0
ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് ഏപ്രില്‍ 26 ന് പോളിംഗ് ബൂത്തില്‍...

ബൂത്ത് സ്ലിപ്പ് എസ്എംഎസ് ആയി മൊബൈലില്‍ ലഭിക്കും

0
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് ബൂത്ത് സ്ലിപ്പ് എസ്എംഎസ് ആയി മൊബൈലില്‍...

ജില്ലയിൽ വോട്ടര്‍ സൗഹൃദമായി പോളിംഗ് സ്റ്റേഷനുകള്‍

0
പത്തനംതിട്ട : ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മണ്ഡലത്തിലെ പോളിംഗ് സ്റ്റേഷനുകള്‍ വോട്ടര്‍ സൗഹൃദമാക്കിയതായി...

തെരഞ്ഞെടുപ്പ് സംശയനിവാരണം ജില്ലയില്‍ ഇതുവരെ ലഭിച്ചത് 523 കോളുകള്‍

0
പത്തനംതിട്ട : തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക് 1950 എന്ന ടോള്‍ ഫ്രീ...