മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റം ; ഡി.സി.സി നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും യോഗവും നാളെ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : യു.പി.എ സര്‍ക്കാരിന്‍റെ സ്വപ്ന പദ്ധതിയായ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റി രാഷ്ട്രപിതാവിനെ തമസ്കരിക്കാനുള്ള മോദി സര്‍ക്കാരിന്‍റെ നീക്കത്തില്‍ പ്രതിഷേധിച്ച് എ.ഐ.സി.സി ആഹ്വാനം അനുസരിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ (ഡിസംബര്‍ 7, ബുധനാഴ്ച) വൈകിട്ട് 4 മണിക്ക് പ്രകടനവും യോഗവും സംഘടിപ്പിക്കുമെന്ന് ഡി.സി.സി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം പറഞ്ഞു.

വൈകിട്ട് 4:00 മണിക്ക് പത്തനംതിട്ട ടൗണ്‍ സ്ക്വയറില്‍ നിന്ന് ആരംഭിക്കുന്ന പ്രകടനം ഗാന്ധി സ്ക്വയറില്‍ സമാപിക്കും. ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ സതീഷ് കൊച്ചുപറമ്പിലിന്‍റെ അധ്യക്ഷതയില്‍ ചേരുന്ന യോഗം എ.ഐ.സി.സി സെക്രട്ടറി ഡോ. വി.കെ. അറിവഴകന്‍ ഉദ്ഘാടനം ചെയ്യും. പ്രകടനത്തിലും യോഗത്തിലും പങ്കെടുക്കുന്നതിനായി ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കളും വാര്‍ഡ്, ബൂത്ത് തലം മുതലുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരും വൈകിട്ട് 4 മണിക്ക് മുമ്പായി ടൗണ്‍ സ്ക്വയറില്‍ എത്തിച്ചേരണമെന്ന് ഡി.സി.സി ജനറല്‍ സെക്രട്ടറി അഭ്യര്‍ത്ഥിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മഹിളാ കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ കമ്മിറ്റി ഉമ്മന്‍ ചാണ്ടി അനുസ്മരണം നടത്തി

0
പത്തനംതിട്ട : അധികാര സ്ഥാനങ്ങള്‍ വഹിക്കുമ്പോഴും ജനങ്ങള്‍ക്കിടയില്‍ ജീവിക്കാന്‍ ഇഷ്ടപ്പെട്ട നേതാവായിരുന്നു...

കണമലയില്‍ ഫയര്‍ഫോഴ്സ് വാഹനം ബസ്സുകളില്‍ ഇടിച്ചുകയറി : നിരവധിപേര്‍ക്ക് പരിക്ക്

0
പെരുനാട്‌ : ശബരിമല പാതയില്‍ കണമല ഇറക്കത്ത് ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണം...

മലപ്പുറത്ത് അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ തെരുവ് നായ കടിച്ചു

0
മലപ്പുറം: മലപ്പുറം ഒതുക്കുങ്ങലിൽ അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ തെരുവ് നായ...

നെടുമ്പാശ്ശേരിയിൽ പോലീസുകാരനെ ആക്രമിച്ച സംഭവത്തിൽ മൂന്ന് യുവാക്കൾക്കെതിരെ കേസ്

0
കൊച്ചി: നെടുമ്പാശ്ശേരിയിൽ പോലീസുകാരനെ ആക്രമിച്ച സംഭവത്തിൽ മൂന്ന് യുവാക്കൾക്കെതിരെ കേസ്....