കർഷകർക്ക് നൽകാനായി കൃഷി വകുപ്പ് മുഖേന കേന്ദ്രം അനുവദിച്ച യൂറിയ മറിച്ചുവിറ്റു

For full experience, Download our mobile application:
Get it on Google Play

ബെം​ഗളൂരു : കർണാടകയിൽ വൻ യൂറിയ കുംഭകോണം. കർഷകർക്ക് നൽകാനായി കൃഷി വകുപ്പ് മുഖേന കേന്ദ്രം അനുവദിച്ച യൂറിയ മറിച്ചുവിറ്റു. സ്വകാര്യ ഗോഡൗണിൽ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് നടത്തിയ പരിശോധനയാണ് യൂറിയ കുംഭകോണം പുറത്തു കൊണ്ടുവന്നത്. ഇവിടെ നിന്ന് 180 ടൺ യൂറിയ കണ്ടെടുത്തു. കർഷകർക്ക് കൈമാറാൻ സംസ്ഥാന കൃഷി വകുപ്പിന് കേന്ദ്ര സർക്കാർ അനുവദിച്ച സബ്‍സിഡി യൂറിയയാണ് കർണാടകത്തിൽ കരിഞ്ചന്തയിൽ വിൽപന നടത്തുന്നതായി കണ്ടെത്തിയത്.

200 രൂപയ്ക്ക് കർഷകർക്ക് കൈമാറേണ്ടതാണ് 45 കിലോ വരുന്ന ഒരു ചാക്ക് യൂറിയ. ഇതേ യൂറിയ പുറത്തെത്തിച്ച് ചാക്കിന് 2500 രൂപയ്ക്ക് തമിഴ്നാട്ടിൽ മറിച്ചു വിൽക്കുകയായിരുന്നു. തമിഴ്നാട്ടിൽ നടത്തിയ പരിശോധനയിൽ ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് ഡിആർഐ ഉദ്യോഗസ്ഥർ ബെംഗളൂരുവിലെ ശിവാൻപുരയിലെ ഗോഡൗൺ റെയ്ഡ് ചെയ്തത്. ഇവിടെ നിന്ന് യൂറിയ നിറച്ച 4000 ബാഗുകൾ കണ്ടെടുത്തു. 45 കിലോ വീതമുള്ള ചാക്കുകൾ ഇവിടെ എത്തിച്ച് 50 കിലോ ചാക്കുകളിലേക്ക് നിറച്ചാണ് കരിഞ്ചന്തയിലെത്തിച്ചിരുന്നത് എന്നും ഡിആർഐ കണ്ടെത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി പ്രവർത്തിച്ച ബാറും കള്ളുഷാപ്പും പൂട്ടിച്ച് വിജിലൻസ്

0
കോട്ടയം: വിജിലൻസ് ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധനയിൽ കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി...