പോറ്റിയെ കേറ്റിയെ….പാട്ടിനെതിരെ പോലീസില്‍ പരാതി നല്‍കിയ പ്രസാദ് കുഴിക്കാലക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

For full experience, Download our mobile application:
Get it on Google Play

റാന്നി : പോറ്റിയെ കേറ്റിയെ….പാട്ടിനെതിരെ പോലീസില്‍ പരാതി നല്‍കിയ തിരുവാഭരണ പാത സംരക്ഷണ സമിതി പ്രസിഡന്റ് പ്രസാദ് കുഴിക്കാലക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ. ശബരിമലയിലെ സ്വര്‍ണ്ണകൊള്ളയുമായി ബന്ധപ്പെടുത്തി എഴുതിയുണ്ടാക്കിയ ഈ പാരഡി ഗാനം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വന്‍ ചലനങ്ങളാണ് ഉണ്ടാക്കിയത്. തെരഞ്ഞെടുപ്പു പ്രചാരണത്തിനും ഈ പാട്ട് വ്യാപകമായി ഉപയോഗിച്ചു. കൊച്ചു കുട്ടികളുടെ നാവില്‍പ്പോലും ഈ പാരഡി ഗാനമാണ് ഇന്നുള്ളത്.

പാട്ട് പുറത്തിറങ്ങിയിട്ട് ഒരു മാസത്തിലേറെയായെങ്കിലും തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് കനത്ത പരാജയം സമ്മാനിച്ചതോടെയാണ് ഇതിനെതിരെ പരാതി ഉയര്‍ന്നത്. ഇന്ന് ഉച്ചക്ക് 2.25 ന് ഇ മെയില്‍ മുഖേനയാണ് പ്രസാദ് കുഴിക്കാല ഡി.ജി.പി ക്ക് പരാതി നല്‍കിയത്. തുടര്‍ന്ന് മാധ്യമങ്ങള്‍ ഇത് വാര്‍ത്തയാക്കുകയായിരുന്നു. ഇതോടെ പരാതി നല്‍കിയ പ്രസാദ് കുഴിക്കാലക്കെതിരെ രൂക്ഷ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയിലെമ്പാടും ഉയരുന്നത്.

ഭഗവാന്റെ സ്വര്‍ണ്ണം കട്ടപ്പോഴും ശബരിമലയില്‍ അമ്മിണിമാരെ കയറ്റിയപ്പോഴും ഇല്ലാത്ത വിഷമം ഒരു പാരഡി ഗാനത്തിനെതിരെ ഇപ്പോള്‍ ഇയാള്‍ ഉയര്‍ത്തുന്നത് എന്തിനാണെന്നും  ജനങ്ങള്‍ ചോദിക്കുന്നു. തിരുവാഭരണ പാത സംരക്ഷണ സമിതി പ്രസിഡന്റ് ആയിരിക്കുവാന്‍ ഇയാള്‍ക്ക് യോഗ്യതയില്ലെന്നും ഇടതുപക്ഷത്തിന്റെ മുഖം രക്ഷിക്കുവാനാണ് ഇദ്ദേഹം ഇപ്പോള്‍ പരാതിയുമായി രംഗപ്രവേശം ചെയ്തതെന്നും പറയുന്നു. ഒരു മുന്‍ എം.എല്‍.എയുടെ നിര്‍ദ്ദേശപ്രകാരമാണ് ഈ നടപടിയെന്നും പ്രസാദ് കുഴിക്കാല തിരുവാഭരണ പാത സംരക്ഷണ സമിതി ഭാരവാഹി അല്ലെന്നും ആരോപണമുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...