മാറുന്ന കേരളവും സ്ത്രീ സുരക്ഷയും – ജില്ലാ സെമിനാർ നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സംസ്ഥാന വനിതാ കമ്മീഷനും നഗരസഭയും സംയുക്തമായി മാറുന്ന കേരളവും സ്ത്രീ സുരക്ഷയും എന്ന വിഷയത്തിൽ ജില്ലാ സെമിനാർ നടത്തി. നഗരസഭാ ചെയർമാൻ അഡ്വ.ടി സക്കീർ ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. വനിതാ കമ്മീഷൻ അംഗം എലിസബത്ത് മാമ്മൻ മത്തായി എക്സ് എം എൽ എ സെമിനാർ ഉദ്ഘാടനം ചെയ്തു. സ്ത്രീകൾക്കെതിരായ ചൂഷണങ്ങൾക്കും വിവേചനങ്ങൾക്കും എതിരായ പ്രവർത്തനങ്ങൾക്കൊപ്പം ആധുനിക കാലത്തെ പ്രശ്നങ്ങളെ നേരിടുന്നതിനും സ്ത്രീകളെ പ്രാപ്തരാക്കുന്നതിനുള്ള പ്രവർത്തനങ്ങളുമായി വനിതാ കമ്മീഷൻ മുന്നോട്ട് പോവുകയാണെന്ന് അവർ പറഞ്ഞു. ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജറി അലക്സ്, വാർഡ് കൗൺസിലർമാരായ ഷീല എസ്, സി കെ അർജ്ജുനൻ, കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ പൊന്നമ്മ ശശി, മുനിസിപ്പൽ എഞ്ചിനീയർ സുധീർരാജ് ജെ. എസ്, സി ഡി എസ് മെമ്പർ സെക്രട്ടറി മിനി സന്തോഷ് തുടങ്ങിയവർ പ്രസംഗിച്ചു.

കില റിസോഴ്സ് പേഴ്സൺ രമാദേവി എം.വി സെമിനാറിന് നേതൃത്വം നൽകി. ചാതുർവർണ്ണ്യ കാലത്തു നിന്ന് പോരാട്ടങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങൾ മുതൽ നിയമംമൂലം നിരോധിച്ചിട്ടും ഇന്നും നിലനിൽക്കുന്ന സ്ത്രീധനം വരെയുള്ള വിഷയങ്ങൾ സെമിനാറിൽ ചർച്ചയായി. കുടുംബശ്രീ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളിലൂടെ നടത്തിയ സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങൾ, സർക്കാർ നയങ്ങളുടെ ഫലമായി സമൂഹത്തിൽ ഉണ്ടായ മാറ്റങ്ങൾ, ലിംഗപദവി, ലിംഗ നീതി എന്നിവയും ചർച്ച ചെയ്തു. സ്ത്രീ സംരക്ഷണ നിയമങ്ങൾ, വനിതാ കമ്മീഷൻ ഇടപെടലുകൾ പ്രവർത്തനം എന്നിവ സംബന്ധിച്ചും വിശദമായ ചർച്ച നടത്തി ജാഗ്രതാ സമിതികൾ ശക്തിപ്പെടുത്തുന്നതിനും പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും തീരുമാനിച്ചു. ജനപ്രതിനിധികൾ, സർക്കാർ ജീവനക്കാർ, ഹരിതകർമ്മ സേനാംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, സാമൂഹ്യ പ്രവർത്തകർ, വീട്ടമ്മമാർ തുടങ്ങി വിവിധ മേഖലകളിൽ നിന്ന് വനിതകൾ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...