ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി ഇറാനിൽ നിന്നുള്ള നാലാമത്തെ വിമാനവും ഇന്ത്യയിൽ എത്തി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി ഇറാനിൽ നിന്നുള്ള നാലാമത്തെ വിമാനവും ഇന്ത്യയിൽ എത്തി. 256 പേരടങ്ങുന്ന സംഘമാണ് ഡൽഹിയിൽ എത്തിയത്. സംഘത്തിൽ ഒരു മലയാളി വിദ്യാർഥിയും ഉൾപ്പെടുന്നു. മലപ്പുറം മുടിക്കോട് സ്വദേശി ഫാദിലയാണ് തിരിച്ചെത്തിയത്. ഇന്ന് രാവിലെയായിരുന്നു ഇറാനിൽ നിന്നുള്ള മൂന്നാമത്തെ വിമാനത്തിൽ 290 പേരടങ്ങുന്ന മെഡിക്കൽ വിദ്യാർഥികളുടെ സംഘം ഡൽഹിയിൽ എത്തിയത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 517 പേരാണ് ഇന്ത്യയിൽ മടങ്ങിയെത്തിയത്. ഇന്ന് രാത്രിയിൽ ഒരു വിമാനംകൂടി എത്തുന്നുണ്ട്. കൂടുതൽ ഇന്ത്യൻ പൗരന്മാർ എംബസിയുമായി ബന്ധപ്പെടുന്നതിനനുസരിച്ച് വിമാനങ്ങൾ അയക്കുമെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

ഇസ്രായേൽ ഇറാൻ സംഘർഷ സാഹചര്യത്തിൽ ഇറാനിലെ വ്യോമപാതകൾ അടച്ചിരുന്നു. എന്നാൽ ഇന്ത്യക്കാരെ സുരക്ഷിതരായി നാട്ടിലെത്തിക്കുന്നതിനായി പരിമിതമായ രീതിയിൽ വ്യോമപാത തുറന്നു നൽകിയതായി ഡൽഹിയിലെ ഇറാൻ എംബസ്സിയിലെ ഡെപ്യൂട്ടി ചീഫ് മിഷൻ മുഹമ്മദ് ജവാദ് ഹൊസ്സൈനി വ്യക്തമാക്കി. വരും ദിവസങ്ങളിൽ കൂടുതൽ വിമാന സർവീസുകൾ ആസൂത്രണം ചെയ്‌തേക്കാമെന്നും ഇന്ത്യൻ സർക്കാരുമായി കൃത്യമായ ഏകോപനം നടക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയും ഇറാനും തമ്മിലുള്ള ശക്തമായ ബന്ധത്തിന്റെ പ്രതിഫലനമാണ് ഇന്ത്യക്കുവേണ്ടി ഇറാന്റെ വ്യോമപാത തുറന്നു നൽകിയതിലൂടെ വ്യക്തമാവുന്നതെന്ന് വിദേശകാര്യ സെക്രട്ടറി അരുൺ കുമാർ ചാറ്റർജിയും പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സൗദിയെ വിറപ്പിച്ച് ഹൂതികളുടെ ആക്രമണം ; ലക്ഷ്യം എണ്ണ കേന്ദ്രങ്ങളും പ്രധാന നഗരങ്ങളും

0
റിയാദ്: സൗദി അറേബ്യയെ ലക്ഷ്യമിട്ട് ഇറാൻ പിന്തുണയുള്ള യെമനിലെ ഹൂതികൾ...

മാസപ്പടി കേസിൽ നിർണായക വഴിത്തിരിവിൽ വ്യക്തിപരമായി വലിയ സന്തോഷമുണ്ടെന്ന് മാത്യു കുഴൽനാടൻ എംഎൽഎ

0
കോട്ടയം: മാസപ്പടി കേസിൽ നിർണായക വഴിത്തിരിവിൽ വ്യക്തിപരമായി വലിയ സന്തോഷമുണ്ടെന്ന് മാത്യു...

കുവൈത്തിൽ വൻതോതിൽ ലഹരിമരുന്നുകളും തോക്കും വെടിയുണ്ടകളും പിടികൂടി

0
കുവൈത്ത് സിറ്റി: കുവൈത്തിൽ വൻതോതിൽ ലഹരിമരുന്നുകളും തോക്കും വെടിയുണ്ടകളും പിടികൂടി....

വൈസ് മെൻ ഇന്റർനാഷണൽ സെൻട്രൽ ട്രാവൻകൂർ റീജിയൻ ഡിസ്ട്രിക്ട് കൗൺസിൽ യോഗം നടന്നു

0
മല്ലപ്പള്ളി : വൈസ് മെൻ ഇന്റർനാഷണൽ സെൻട്രൽ ട്രാവൻകൂർ റീജിയൻ ഡിസ്ട്രിക്ട്...