എലിമുള്ളുംപ്ലാക്കൽ കുളഞ്ഞിപ്പടി റോഡിലെ ചപ്പാത്ത് അപകടാവസ്ഥയിൽ

For full experience, Download our mobile application:
Get it on Google Play

കോന്നി : തണ്ണിത്തോട് എലിമുള്ളുംപ്ലാക്കൽ പേരുവാലി കുളഞ്ഞിപ്പടി റോഡിൽ ചപ്പാത്ത് അപകട ഭീഷണി ഉയർത്തുന്നു. കോന്നി തണ്ണിത്തോട് റോഡിൽ നിന്നും ബന്ധിപ്പിക്കുന്ന റോഡാണ്‌ ഇത്. റോഡിന് സമീപത്ത് കൂടി ഉള്ള തോട്ടിലൂടെ ശക്തമായ രീതിയിൽ വെള്ളം ഒഴുകിയതിനെ തുടർന്ന് ചപ്പാത്ത് അടിഭാഗം തരുകയായിരുന്നു. ഇതിന് മുകളിൽ കൂടിയാണ് വാഹനങ്ങൾ ഇപ്പോൾ കടന്ന് പോകുന്നത്. കാട്ടുകല്ലുകൾ ഉപയോഗിച്ചാണ് ഇതിന്റെ അടിഭാഗം നിർമ്മിച്ചിരിക്കുന്നത് എന്നതിനാൽ ഇവിടം ഇടിഞ്ഞ് പോകുന്നതിന് സാധ്യത ഏറെയാണ്.

ഭാരം കയറ്റിയ വാഹനങ്ങൾ അടക്കം ഇതിന് മുകളിലൂടെയാണ് കടന്ന് പോകുന്നത്. ഇവിടെ കലുങ്ക് നിർമ്മിച്ചെങ്കിൽ മാത്രമേ വിഷയത്തിന് പരിഹാരം ആകു. ഇതേ റോഡിൽ കുളഞ്ഞിപ്പടി ഭാഗത്തും കലുങ്ക് ആവശ്യമാണ്. നിരവധി തവണ പ്രശ്നം ബന്ധപ്പെട്ടവരെ അറിയിച്ചിട്ടും നടപടി ഉണ്ടായില്ല. ഇതിന് സമാന്തരമായി കടന്ന് പോകുന്ന മഹാത്മാ ഗാന്ധി റോഡിൽ കൂടി മഴകാലത്ത് വരുന്ന വെള്ളവും ഇതേ റോഡിൽ കൂടി ആണ് ഒഴുകുന്നത്. കഴിഞ്ഞ പ്രളയ കാലത്ത്‌ റോഡിൽ പലയിടത്തും കല്ലുകളും മണ്ണും നിറഞ്ഞിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കേതൻ അഗർവാൾ വധക്കേസിൽ പുതിയ നിയമയുദ്ധം; പ്രതിയുടെ കുടുംബത്തിനെതിരെ 10 കോടിയുടെ നോട്ടീസുമായി അഭിഭാഷകൻ!

0
പൂണെ: റിയൽ എസ്റ്റേറ്റ് വ്യവസായി കേതൻ അഗർവാളിന്റെ കൊലപാതകക്കേസിൽ നിയമനടപടികൾ പുതിയ...

സംസ്ഥാനത്ത് എട്ട് പേർക്ക് കൂടി പുതുതായി ഷിഗെല്ല സ്ഥിരീകരിച്ചു

0
കോഴിക്കോട്: കോഴിക്കോട് നിപ സംശയിച്ചിരുന്ന രോഗിയുടെ പരിശോധനാഫലം നെഗറ്റീവായി. കോഴിക്കോട് മെഡിക്കൽ...

സംസ്ഥാനത്ത് ഗുരുതര വൈദ്യുതി പ്രതിസന്ധിയുണ്ടെന്ന് മന്ത്രി സണ്ണി ജോസഫ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഗുരുതര വൈദ്യുതി പ്രതിസന്ധിയുണ്ടെന്ന് മന്ത്രി സണ്ണി ജോസഫ്. ഇന്ത്യയിലാകമാനം പ്രതിസന്ധിയുണ്ട്....

ഡിഎംഎഫ് സംസ്ഥാന വ്യാപകമായി വിപുലീകരിക്കുമെന്ന് മുന്‍ എംഎല്‍എ പി.കെ.ശശി

0
പാലക്കാട്: ഡിഎംഎഫ് സംസ്ഥാന വ്യാപകമായി വിപുലീകരിക്കുമെന്ന് മുന്‍ എംഎല്‍എ പി.കെ. ശശി....