ആലപ്പുഴ: രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ സാഹചര്യത്തില്‍ മദ്യം കിട്ടാതായതോടെ വീട്ടില്‍ നിര്‍മ്മിച്ച ചാരായവുമായി അച്ഛനും മകനും ബന്ധുവും പോലീസ് പിടിയിലായി. അമ്പലപ്പുഴ കൊപ്പറക്കടവ് സ്വദേശി ബാലചന്ദ്രന്‍ (55), മകന്‍ ബിനു (30), ബന്ധു സുഭാഷ് (32) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതേതുടര്‍ന്ന് നടന്ന പരിശോധനയില്‍ 30 ലിറ്റര്‍ ചാരായവും വാറ്റുപകരണങ്ങളും പ്രതികളില്‍ നിന്നും പോലീസ് പിടികൂടി. പ്രതികളെ റിമാന്‍ഡ് ചെയ്തു.
ചാരായവുമായി അച്ഛനും മകനും ബന്ധുവും പോലീസ് പിടിയില്‍
RECENT NEWS
Advertisment