മിനറല്‍ വാട്ടര്‍ കുപ്പികള്‍ക്കുള്ളില്‍ ചാരായം; കൊല്ലം എഴുകോണില്‍ കാടുപിടിച്ചു കിടന്ന പ്രദേശത്ത് കണ്ടെത്തിയത് വന്‍വാറ്റുകേന്ദ്രം

For full experience, Download our mobile application:
Get it on Google Play

കൊട്ടാരക്കര: ആള്‍താമസമില്ലാതെ കാടുപിടിച്ചു കിടന്ന പ്രദേശത്ത് വന്‍ വാറ്റുകേന്ദ്രം കണ്ടെത്തി. കൊല്ലം എഴുകോണ്‍ വൈദ്യര്‍ മുക്കിനു സമീപത്താണ് വാറ്റുകേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്.ഇവിടെ നിന്നും കന്നാസുകളിലും കുപ്പികളിലും പാത്രങ്ങളിലുമായി ശേഖരിച്ച്‌ വെച്ചിരുന്ന 40 ലിറ്റര്‍ ചാരായവും 300 ലിറ്റര്‍ കോടയും എക്സൈസ് സംഘം പിടികൂടി. കൊട്ടാരക്കര എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.എ സഹദുള്ളയുടെ നേത്രത്വത്തില്‍ എഴുകോണ്‍ പവിത്രേശ്വരം ഭാഗത്തു നടത്തിയ റെയ്‌ഡിലാണ് വാറ്റു കേന്ദ്രം കണ്ടെത്തിയത്.

ഓണ വിപണി ലക്ഷ്യമിട്ട് വ്യാജ ചാരായം നിര്‍മ്മിച്ചു വില്‍പന്ന നടത്തുന്നത് തടയാന്‍ എക്‌സൈസ് ഷാഡോ സംഘത്തെ നിയോഗിച്ചിരുന്നു. കന്നാസുകള്‍ക്കു പുറമെ 20 മിനറല്‍ വാട്ടര്‍ കുപ്പികളിലും ചാരായം സൂക്ഷിച്ചിരുന്നു. മിനറല്‍ വാട്ടര്‍ മൊത്തത്തില്‍ വാങ്ങി ഉള്ളിലെ വെള്ളം കളഞ്ഞ ശേഷം ചാരായം നിറച്ചു മിനറല്‍ വാട്ടര്‍ പായ്ക്കുകളാണെന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് ശേഖരിച്ചു വെച്ചിരുന്നത്. ഇത്തരം രീതിയില്‍ സൂക്ഷിക്കുന്നത് ചാരായം കടത്തിക്കൊണ്ട് പോകുന്നതിനും മിനറല്‍ വാട്ടറാണെന്ന് തെറ്റിദ്ധരിപ്പിച്ചു പരിശോധനയില്‍ നിന്നും രക്ഷപെടാനുമാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘ഇൻഷുറൻസില്ലാത്ത വാഹനങ്ങൾക്ക് പെട്രോൾ നൽകരുത്’ ; കേന്ദ്ര സർക്കാരിന് നിർദേശം നൽകി സുപ്രീംകോടതി

0
ന്യൂഡൽഹി : ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇന്ധനം നൽകരുതെന്ന ഉത്തരവ് പരീക്ഷണാടിസ്ഥാനത്തിൽ...

കണ്ണൂരിലെ മാലൂരിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ സ്ഥാപിച്ച പന്നിക്കെണിയിൽ പുലി കുടുങ്ങി

0
കണ്ണൂർ: കണ്ണൂരിൽ പന്നിക്കെണിയിൽ പുലി കുടുങ്ങി. കണ്ണൂർ മാലൂരിൽ സ്വകാര്യ വ്യക്തിയുടെ...

ഓണക്കാല ഡ്യൂട്ടി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്കുള്ള അലവൻസ് ഇരട്ടിയാക്കി സർക്കാർ

0
തിരുവനന്തപുരം : ഓണക്കാല ഡ്യൂട്ടി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് നൽകിവന്നിരുന്ന അലവൻസ്...

സ്കൂളുകളിലെ വിദ്യാർഥികളുടെ അക്രമവാസന നിയന്ത്രിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

0
തിരുവനന്തപുരം: സ്കൂളുകളിലെ വിദ്യാർഥികളുടെ അക്രമവാസന നിയന്ത്രിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്ന്...