പാറശാല: കേരളം നടുങ്ങിയ പാറശാല സ്വദേശി ഷാരോൺ രാജ് വധക്കേസിലെ കുറ്റപത്രം തയ്യാറായി. കുറ്റപത്രം ഇന്ന് കോടതിയിൽ സമർപ്പിക്കും. കാമുകനായിരുന്ന ഷാരോണിനെ ഒഴിവാക്കാൻ ഒന്നാം പ്രതിയായ ഗ്രീഷ്മ കഷായത്തിൽ വിഷം ചേർത്തു കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നത്. ഗ്രീഷ്മ അറസ്റ്റിലായി 85ാമത്തെ ദിവസമാണ് കുറ്റപത്രം സമർപ്പിക്കുന്നത്. ജില്ലാ ക്രൈം ബ്രാഞ്ചിൻ്റെ ചുമതലയുള്ള ഡിവൈഎസ്︋പി റാസിത്താണ് കുറ്റപത്രം കോടതിയിൽ സമർപ്പിക്കുന്നത്. ഷാരോൺ കേസിൻ്റെ വിചാരണ കേരളത്തിൽ തന്നെ നടത്താമെന്ന ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് കേരള പോലീസ് കുറ്റപത്രം തയ്യാറാക്കിയതും കോടതിയിൽ സമർപ്പിക്കാനൊരുങ്ങുന്നതും.
2023 ഫെബ്രുവരിയിൽ തൻ്റെ വിവാഹത്തിന് മുമ്പ് ഷാരോണിനെ ഒഴിവാക്കാനായിരുന്നു കൊലപാതകമെന്ന് ഗ്രീഷ്മ അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു. ഷാരോണിനെ ഒഴിവാക്കാൻ ആദ്യവിവാഹത്തിലെ ഭർത്താവ് മരിച്ചുപോകുമെന്ന് ജ്യോതിഷൻ പ്രവചിച്ചെന്ന് ഗ്രീഷ്മ കള്ളം പറഞ്ഞിരുന്നു. എന്നാൽ ഷാരോൺ പിൻമാറിയില്ല. തുടർന്നാണ് വിഷം ചേർത്ത കഷായം നൽകി കൊലപ്പെടുത്തിയത്.
കൃഷി ആവശ്യത്തിന് വീട്ടിൽ വാങ്ങി സൂക്ഷിച്ചിരുന്ന കീടനാശിനി കഷായത്തിൽ കലർത്തി നൽകിയാണ് ഷാരോണിനെ കൊലപ്പെടുത്തിയതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. മകൾ കൊലനടത്തിയെന്ന് മനസിലാക്കിയ ഗ്രീഷ്മയുടെ അമ്മ സിന്ധുവും അമ്മാവൻ നിർമ്മൽ കുമാരൻ നായരും ചേർന്ന് തെളിവുകൾ നശിപ്പിച്ചുവെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. എന്നാൽ കുറ്റപത്രത്തിൽ ഇരുവർക്കും അനുകൂലമായ ഘടകങ്ങൾ ചേർത്തിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
ഷാരോണിൻ്റെ മരണമറിഞ്ഞ ഇരുവർക്കും ഗ്രീഷ്മയെ സംശയം തോന്നിയെന്നും തുടർന്ന് ഇരുവരും ചേർന്ന് കഷായത്തിൻ്റെ കുപ്പിയടക്കം നശിപ്പിക്കുകയായിരുന്നു എന്നുമാണ് കുറ്റപത്രത്തിൽ പറയുന്നത്. വിഷം നൽകിയ കുപ്പി വീടിന് ദൂരയുള്ള സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു എന്ന് രണ്ടും മൂന്നും പ്രതികള്‍ സമ്മതിച്ചിരുന്നു. ഇത് തെളിവെടുപ്പിൽ കണ്ടെടുക്കുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ ഗ്രീഷ്മ മാത്രമാണ് ഷാരോണിനെ കൊലപ്പെടുത്തിയതെന്നും ഷാരോണിനെ കൊലപ്പെടുത്താനുള്ള എല്ലാകാര്യങ്ങളും ഗ്രീഷ്മ ഒറ്റയ്ക്ക് തന്നെയാണ് നടപ്പാക്കിയതെന്നാണ് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നത്. അതുകൊണ്ടുതന്നെ ഗ്രീഷ്മയുടെ അമ്മ സിന്ധുവിനും നിർമ്മൽ കുമാരൻ നായർക്കുമെതിരെ ഗൂഢാലോചന കുറ്റം ചുമത്തിയിട്ടില്ല.
തമിഴ്‌നാട് പളുകലിലുള്ള വീട്ടിൽവെച്ച് കഴിഞ്ഞ വർഷം ഒക്ടോബർ 14നാണ് ഗ്രീഷ്മ ഷാരോണിന് കഷായത്തിൽ വിഷം കലക്കി നൽകുന്നത്. ഗ്രീഷ്മയുടെ നിർദ്ദേശപ്രകാരം സുഹൃത്ത് റെജിനൊപ്പം ഷാരോൺ റെക്കാഡ് ബുക്കുകൾ തിരികെ വാങ്ങുന്നതിനായി ആ വീട്ടിൽ എത്തിയതായിരുന്നു. റെജിനെ പുറത്തുനിറുത്തി വീട്ടിലേക്ക് പോയ ഷാരോൺ അല്പസമയം കഴിഞ്ഞ് ഛർദ്ദിച്ച് അവശനായാണ് പുറത്തെത്തിയത്. കീടനാശിനി കലർത്തിയ കഷായം കഴിച്ചപ്പോൾ അസ്വസ്ഥത പ്രകടിപ്പിച്ച ഷാരോണിന് ചവർപ്പ് മാറാനെന്ന പേരിൽ ജ്യൂസും ഗ്രീഷ്മ നൽകിയിരുന്നു എന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. പുറത്തുവന്ന ശേഷവും ഛർദ്ദിച്ച ഷാരോൺ അവസാനം വരെ ഗ്രീഷ്മയെ രക്ഷപ്പെടുത്താനാണ് ശ്രമിച്ചത്. റെജിനോടും വീട്ടുകാരോടും കാലാവധി കഴിഞ്ഞ ജ്യൂസ് കുടിച്ചതിനെ തുടർന്ന് അസ്വസ്ഥത അനുഭവപ്പെട്ടെന്നാണ് ഷാരോൺ പറഞ്ഞിരുന്നതും.
അവശനായ ഷാരോൺ പാറശാല താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടുകയായിരുന്നു. അടുത്ത ദിവസം വായിൽ വ്രണങ്ങൾ രൂപപ്പെട്ട് വെള്ളം കുടിക്കാൻപോലും കഴിയാതെ വന്നതോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് എത്തിച്ചു. ഇവിടെ ചികിത്സയിലിരിക്കെയാണ് വൃക്കയും കരളുമുൾപ്പെടെ ആന്തരികാവയവങ്ങൾ തകരാറിലായത്. അഞ്ചു തവണ ഡയാലിസിസ് നടത്തിയിട്ടും ഫലം കാണാത്തതിനെ തുടർന്ന് ഷാരോണിനെ വെൻ്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.
തുടർന്ന് ഡോക്ടർമാർ വിവരം പാറശാല പോലീസിന് കൈമാറിയതിനെ തുടർന്ന് മജിസ്ട്രേട്ടിൻ്റെ നേതൃത്വത്തിൽ ഷാരോണിന്റെ മരണ മൊഴി രേഖപ്പെടുത്തിയിരുന്നു. ഈ മൊഴിയിലും ഷാരോൺ ഗ്രീഷ്മയെ രക്ഷപ്പെടുത്താനാണ് ശ്രമിച്ചത്. ചികിത്സയിലിരിക്കെ നവംബർ 25നാണ് ഷാരോൺ മരിച്ചത്. തുടക്കത്തിൽ പാറശാല പോലീസ് ഷാരോണിൻ്റേത് സാധാരണ മരണമെന്നായിരുന്നു വിലയിരുത്തിയത്. എന്നാൽ പ്രത്യേക സംഘം അന്വേഷണം ഏറ്റെടുക്കുകയും തുടർന്നു നടന്ന ചോദ്യം ചെയ്യലിൽ ഗ്രീഷ്മ കുറ്റം സമ്മതിക്കുകയുമായിരുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033
































